കാസ്റ്റിങ് കൗച്ച്: പ്രതിഷേധിച്ച് തുണിയുരിഞ്ഞ നടിക്ക് ഊരുവിലക്കുമായി സിനിമാ ലോകം; ശ്രീ റെഡ്ഡിക്കൊപ്പം അഭിനയിക്കില്ല, ആരെങ്കിലും അഭിനയിച്ചാല്‍ പുറത്താക്കുമെന്ന് തെലുങ്ക് താര സംഘടന

Date : April 11th, 2018

സിനിമയിലെ കാസ്റ്റിങ് കൗച്ചിനെതിരേ നടുറോഡില്‍ തുണിയുരിഞ്ഞു പ്രതിഷേധിച്ച തെലുങ്ക് നടി ശ്രീ റെഡ്ഡിക്ക് ഊരുവിലക്കുമായി ടോളിവുഡ്. തെലുങ്ക് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് ഓഫീസിന്റെ പുറത്തായിരുന്നു നടിയുടെ പ്രതിഷേധം. സംവിധായകനും നിര്‍മാതാവും ചേര്‍ന്നു കബളിപ്പിച്ചെന്നും ഇതിനെതിരേ അഭിനേതാക്കളുടെ സംഘടന പ്രതികരിച്ചില്ലെന്നുമായിരുന്നു ആരോപണം. സിനിമകളില്‍ വേഷമിട്ടിട്ടും തനിക്ക് മെംബര്‍ഷിപ്പ് തന്നില്ലെന്നും നടി ആരോപിച്ചിരുന്നു.

 

ഇതിനു മറുപടിയായിട്ടാണ് ശ്രീ റെഡ്ഡിക്കൊപ്പം ആരും അഭിനയിക്കില്ലെന്നു വ്യക്തമാക്കി തെലുങ്കിലെ താരസംഘടനയായ മൂവി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ (എംഎഎ) രംഗത്തു വന്നത്. ഇവര്‍ക്കു മെംബര്‍ഷിപ്പ് കൊടുക്കേണ്ടതില്ലെന്നും അവര്‍ അഭിനയിക്കുന്ന സിനിമയുമായി സഹകരിക്കില്ലെന്നും ഒന്നിച്ചു തീരുമാനമെടുത്തെന്നും എംഎഎ വ്യക്തമാക്കി. സംഘടനയ്‌ക്കെതിരേ ഉന്നയിച്ച ആരോപണത്തില്‍ പ്രതിഷേധിച്ചാണു തീരുമാനമെന്നു എംഎഎ പ്രസിഡന്റ് ശിവജി രാജ പറഞ്ഞു.

 

 

‘ശ്രീ റെഡ്ഡിയുടെ ആരോപണത്തില്‍ ഒന്നുപോലും യഥാര്‍ഥമല്ല. മെംബര്‍ഷിപ്പിന്റെ കാര്യത്തില്‍ അവര്‍ക്ക് എല്ലാ സഹായങ്ങളും ഉറപ്പു നല്‍കിയിരുന്നു. പരാതികള്‍ ഗൗരവത്തിലെടുക്കുകയും കൈകാര്യം ചെയ്യുന്നവരുമാണ് ഞങ്ങള്‍. അതിനു പകരം സോഷ്യല്‍ മീഡിയയില്‍ പ്രശസ്തിക്കുവേണ്ടി ഒരോന്നു ചെയ്യാന്‍ പാടില്ല’ എന്നും അദ്ദേഹം പറഞ്ഞു. ഇനിയൊരിക്കലും എംഎഎ ശ്രീ റെഡ്ഡിക്ക് അംഗത്വം നല്‍കില്ലെന്നും രാജ വ്യക്തമാക്കി. സംഘടനയുടെ വിലക്കു ലംഘിച്ച് ശ്രീ റെഡ്ഡിക്കൊപ്പം സഹകരിക്കുന്നവരെ പുറത്താക്കുമെന്നും മുന്നറിയിപ്പു നല്‍കി. അസോസിയേഷന്റെ നിയമ പ്രകാരം മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ. അംഗത്വം നല്‍കാന്‍ ദീര്‍ഘനാള്‍ വേണ്ടിവരും. സിനിമാ വ്യവസായത്തിനു വേണ്ടി രാപ്പകലില്ലാതെ അധ്വാനിക്കുന്നവരാണ് ഞങ്ങള്‍. നിരവധി പരാതികളും കൈകാര്യം ചെയ്യുന്നുണ്ട്’ രാജ പറഞ്ഞു.

 

‘സംഘടനയില്‍ അംഗത്വം നല്‍കുന്നതിനായി വേണ്ട അപേക്ഷ ഫോമുകള്‍ നടിക്കു കൈമാറിയതാണ്. അവര്‍ രണ്ടിടത്ത് ഒപ്പു വച്ചില്ല. അഭിനയിച്ച ചിത്രങ്ങളെക്കുറിച്ചുള്ള രേഖകളും ഒപ്പം നല്‍കിയില്ല. അപേക്ഷ ഫോമിനു വേണ്ട പണമാണ് നല്‍കിയത്. അത് അംഗത്വ സംഖ്യയല്ല. ഇതേക്കുറിച്ചു സൂചിപ്പിച്ചപ്പോള്‍ പിന്നീടു നല്‍കാമെന്നാണു പറഞ്ഞത്- നടന്‍ ബാനര്‍ജി പറഞ്ഞു. നടിയുടെ ലക്ഷ്യം എന്താണെന്നു വ്യക്തമല്ലെന്നും ഇപ്പോള്‍ സംസാരിച്ചില്ലെങ്കില്‍ അതു തെറ്റാകുമെന്നും ബോധ്യമുള്ളതുകൊണ്ടാണ് പത്ര സമ്മേളനം വിളിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

 

sri-reddy-9 കാസ്റ്റിങ് കൗച്ച്: പ്രതിഷേധിച്ച് തുണിയുരിഞ്ഞ നടിക്ക് ഊരുവിലക്കുമായി സിനിമാ ലോകം; ശ്രീ റെഡ്ഡിക്കൊപ്പം അഭിനയിക്കില്ല, ആരെങ്കിലും അഭിനയിച്ചാല്‍ പുറത്താക്കുമെന്ന് തെലുങ്ക് താര സംഘടന

 

sri-reddy-4-1 കാസ്റ്റിങ് കൗച്ച്: പ്രതിഷേധിച്ച് തുണിയുരിഞ്ഞ നടിക്ക് ഊരുവിലക്കുമായി സിനിമാ ലോകം; ശ്രീ റെഡ്ഡിക്കൊപ്പം അഭിനയിക്കില്ല, ആരെങ്കിലും അഭിനയിച്ചാല്‍ പുറത്താക്കുമെന്ന് തെലുങ്ക് താര സംഘടന

 

sri-reddy-1 കാസ്റ്റിങ് കൗച്ച്: പ്രതിഷേധിച്ച് തുണിയുരിഞ്ഞ നടിക്ക് ഊരുവിലക്കുമായി സിനിമാ ലോകം; ശ്രീ റെഡ്ഡിക്കൊപ്പം അഭിനയിക്കില്ല, ആരെങ്കിലും അഭിനയിച്ചാല്‍ പുറത്താക്കുമെന്ന് തെലുങ്ക് താര സംഘടന

 

sri-reddy-11 കാസ്റ്റിങ് കൗച്ച്: പ്രതിഷേധിച്ച് തുണിയുരിഞ്ഞ നടിക്ക് ഊരുവിലക്കുമായി സിനിമാ ലോകം; ശ്രീ റെഡ്ഡിക്കൊപ്പം അഭിനയിക്കില്ല, ആരെങ്കിലും അഭിനയിച്ചാല്‍ പുറത്താക്കുമെന്ന് തെലുങ്ക് താര സംഘടന

 

sri-reddy-10 കാസ്റ്റിങ് കൗച്ച്: പ്രതിഷേധിച്ച് തുണിയുരിഞ്ഞ നടിക്ക് ഊരുവിലക്കുമായി സിനിമാ ലോകം; ശ്രീ റെഡ്ഡിക്കൊപ്പം അഭിനയിക്കില്ല, ആരെങ്കിലും അഭിനയിച്ചാല്‍ പുറത്താക്കുമെന്ന് തെലുങ്ക് താര സംഘടന

 

sri-reddy-3 കാസ്റ്റിങ് കൗച്ച്: പ്രതിഷേധിച്ച് തുണിയുരിഞ്ഞ നടിക്ക് ഊരുവിലക്കുമായി സിനിമാ ലോകം; ശ്രീ റെഡ്ഡിക്കൊപ്പം അഭിനയിക്കില്ല, ആരെങ്കിലും അഭിനയിച്ചാല്‍ പുറത്താക്കുമെന്ന് തെലുങ്ക് താര സംഘടന

 

കഴിഞ്ഞയാഴ്ച ഫിലിംനഗറിലെ തെലുങ്ക് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് ഓഫീസിനു മുന്നിലായിരുന്നു ശ്രീറെഡ്ഡിയുടെ പ്രതിഷേധം. അവസരം വാഗ്ദാനം ചെയ്ത് സംവിധായകരും നിര്‍മാതാക്കളും തന്നെ െലെംഗികമായി ചൂഷണം ചെയ്‌തെന്നാരോപിച്ചു നടി ശ്രീ റെഡ്ഡിയാണു തുണിയുരിഞ്ഞു പ്രതിഷേധിച്ചത്.

 

മൂന്നു സിനിമകളില്‍ അഭിനയിച്ചിട്ടും താര സംഘടന (മൂവി ആര്‍ടിസ്റ്റ് അസോസിയേഷന്‍)യില്‍ അംഗത്വം നിഷേധിച്ചെന്നും നടി ആരോപിച്ചു. ചിത്രങ്ങളില്‍ അവസരത്തിനായി തന്റെ നഗ്‌നചിത്രവും വീഡിയോയും സംവിധായകരും നിര്‍മാതാക്കളും വാങ്ങിയെന്നും എന്നാല്‍ റോള്‍ നല്‍കാതെ വഞ്ചിച്ചെന്നും ശ്രീ റെഡ്ഡി പറഞ്ഞു. സാല്‍വാര്‍ കമ്മീസ് അണിഞ്ഞെത്തിയ നടി ഫിലം ചേംബര്‍ ഓഫീസിനു മുന്നിലെ റോഡില്‍ മാധ്യമപ്രവര്‍ത്തകരെ സാക്ഷിയാക്കിയാണ് പ്രതിഷേധപ്രകടനം നടത്തിയത്.

 

അവസരം നിഷേധിക്കപ്പെടുന്നതിലെ വേദന പ്രകടിപ്പിക്കാനാണ് ഇത്തരമൊരു നടപടിക്കു തുനിഞ്ഞതെന്നു ശ്രീ റെഡ്ഡി വ്യക്തമാക്കി. തെലുങ്ക് വംശജരായ നടിമാരെ െലെംഗികമായി ചൂഷണം ചെയ്തശേഷം മുംെബെയടക്കമുള്ള പ്രദേശങ്ങളില്‍നിന്നു വരുന്നവര്‍ക്കാണ് സിനിമയില്‍ അവസരം നല്‍കുന്നതെന്നും ഈ അനീതി അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.