ബ്രൗണ്‍ നിറത്തിന്റെ പേരില്‍ ഹോളിവുഡ് സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്ന് പ്രിയങ്ക ചോപ്ര; അമേരിക്കയിലെ കുട്ടിക്കാലത്തെ വര്‍ണ വിവേചനത്തെക്കുറിച്ച് പറഞ്ഞ നടിയുടെ പുതിയ വെളിപ്പെടുത്തല്‍

Date : April 11th, 2018

തൊലിയുടെ നിറത്തിന്റെ പേരില്‍ താന്‍ ഹോളിവുഡ് സിനിമകളില്‍നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നു നടി പ്രിയങ്ക ചോപ്ര. ഒരു രാജ്യാന്തര മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ്, ഹോളിവുഡ് സീരിയല്‍ രംഗത്തു തിളങ്ങി നില്‍ക്കുന്ന പ്രിയങ്കയുടെ വെളിപ്പെടുത്തല്‍. ക്വാന്റിക്കോയെന്ന ടെലിവിഷന്‍ ഷോയ്ക്കു പുറമേ, 2017ല്‍ ബേവാച്ച് എന്ന് സിനിമയിലും വേഷമിട്ടിരുന്നു. നിരവധി സിനിമകള്‍ പ്രിയങ്കയുടേതായി ഹോളിവുഡില്‍നിന്ന് പുറത്തുവരുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് അഭിമുഖം.

 

മറ്റ് നടിമാരെപ്പോലെതന്നെ തനിക്കും നിറത്തിന്റെ പേരില്‍ വിവേചനം നേരിട്ടെന്നാണു പ്രിയങ്ക പറയുന്നത്. കുട്ടിക്കാലത്ത് അമേരിക്കയില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ വര്‍ണവിവേചനം അനുഭവിച്ചിരുന്നു എന്ന് അവര്‍ പറഞ്ഞിരുന്നു. തൊലിയുടെ നിറത്തെ സൂചിപ്പിച്ച ‘ബ്രൗണി’യെന്നാണു തന്നെ സഹപാഠികള്‍ വിളിച്ചിരുന്നതെന്നും അവര്‍ പറഞ്ഞിരുന്നു.

priyanka-chopra- ബ്രൗണ്‍ നിറത്തിന്റെ പേരില്‍ ഹോളിവുഡ് സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്ന് പ്രിയങ്ക ചോപ്ര; അമേരിക്കയിലെ കുട്ടിക്കാലത്തെ വര്‍ണ വിവേചനത്തെക്കുറിച്ച് പറഞ്ഞ നടിയുടെ പുതിയ വെളിപ്പെടുത്തല്‍

 

‘അമേരിക്കയില്‍ സ്‌കൂളില്‍ പഠിക്കുമ്പോഴാണ് കൂടെയുണ്ടായിരുന്നവര്‍ അധിക്ഷേപിച്ചിരുന്നത്. നിരവധി തവണ ഇതുണ്ടായി. ഇക്കാരണം കൊണ്ടുതന്നെയാണ് ഇന്ത്യയിലേക്കു മടങ്ങി വന്നതും. അപ്പോഴെനിക്കു 16 വയസായിരുന്നു’- പ്രിയങ്ക പറഞ്ഞു. ഇതിനു പിന്നാലെയാണ് പുതിയ അഭിമുഖവും പുറത്തു വന്നത്.

 

‘ഞാന്‍ ഒരു സിനിമയില്‍നിന്ന് പുറത്തായിട്ടുണ്ട്. സ്റ്റുഡിയോയില്‍നിന്നും എന്റെ ഏജന്റിനെ വിളിച്ചാണ് ഇക്കാര്യം പറഞ്ഞത്. അവര്‍ പറ്റില്ല എന്നായിരുന്നു പറഞ്ഞത്. കാര്യം തിരക്കിയപ്പോള്‍ ശരീരപ്രകൃതി എന്നായിരുന്നു മറുപടി. ഒരു നടിയെന്ന നിലയില്‍ എനിക്കു കാരണം അറിയണമായിരുന്നു. ഞാന്‍ ചോദിച്ചു, ‘കൂടുതല്‍ മെലിയണോ’? കുറച്ചുകൂടി ഷേപ്പ് ഉണ്ടാകണോ? വയറിന്റെ ആകൃതിക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോ? എന്താണ് ശരീരപ്രകൃതി മോശമാണെന്നു പറയാനുള്ള കാരണം? അപ്പോള്‍ എന്റെ ഏജന്റ് പറഞ്ഞു- ‘പ്രിയങ്ക, ബ്രൗണ്‍ നിറമുള്ള ഒരാളെയല്ല അവര്‍ക്ക് ആവശ്യമെന്നാണു കരുതുന്നത്’. അതെന്നെ വേദനിപ്പിച്ചു.

 

priyanka-story_650_122214053752 ബ്രൗണ്‍ നിറത്തിന്റെ പേരില്‍ ഹോളിവുഡ് സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്ന് പ്രിയങ്ക ചോപ്ര; അമേരിക്കയിലെ കുട്ടിക്കാലത്തെ വര്‍ണ വിവേചനത്തെക്കുറിച്ച് പറഞ്ഞ നടിയുടെ പുതിയ വെളിപ്പെടുത്തല്‍

ഇന്ത്യയില്‍ ഇംഗ്ലീഷ് ഭാഷയിലുള്ള സീരിയലുകള്‍ എല്ലാം സമാന വിരസതയുണ്ടാക്കുമ്പോഴാണു പ്രിയങ്ക ഹോളിവുഡില്‍ തിളങ്ങിയത്. ചെറിയ കാലഘട്ടത്തിനിടയില്‍തന്നെ പ്രിയങ്ക ശ്രദ്ധാകേന്ദ്രമായി. ‘ഒരു ആക്ടര്‍ എന്ന നിലയില്‍ എന്റെ പ്രാദേശികത്വം ഒരു പ്രശ്‌നമാകരുത് എന്നാഗ്രഹിക്കുന്നയാളാണ്. ഗ്ലോബല്‍ എന്റര്‍ടെയ്ന്റ്‌മെന്റും അത് ആവശ്യപ്പെടുന്നുണ്ട്. അവര്‍ക്കാവശ്യമുള്ള ഏറ്റവും മികച്ച വ്യക്തിയെ ലഭിക്കുക എന്നാതാണു മുന്‍ഗണന. മറിച്ച് എവിടെനിന്നുവരുന്നു, രൂപഘടന എങ്ങനെയെന്നതൊന്നും കാര്യമായി പരിഗണിക്കാറില്ല. ആ ഗതിയില്‍ എത്തുന്ന ആവ്യ വ്യക്തിയായി മാറുകയെന്നതാണ് എന്റെ ആഗ്രഹം.’ പ്രിയങ്ക പറയുന്നു.

 

അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരയായ ക്വാന്റിക്കോയില്‍ അലക്‌സ് പാരിഷ് എന്ന വേഷത്തിലെത്തിയാണ് പ്രിയങ്ക ആദ്യം മാധ്യമ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. തൊട്ടുപിന്നാലെ ടൈം മാസികയുടെ കവര്‍ ഗേളായും പ്രത്യക്ഷപ്പെട്ടു. തൊട്ടുപിന്നാലെ അമേരിക്കന്‍ ബേവാച്ചിലും പ്രത്യക്ഷപ്പെട്ടു. ബേവാച്ചിന്റെ ഫസ്റ്റ് ലുക്ക് ലോഞ്ചിലും പ്രിയങ്കതന്നെയായിരുന്നു താരം. ക്വാന്റിക്കോയുടെ വിജയകരമായ സംപ്രേഷണത്തിനുശേഷമാണു സീരീസിന്റെ രണ്ടാം സീസണിലെത്തിയത്. ഇതോടെ ഇവര്‍ ബോളിവുഡ് വിട്ടു ലോസാഞ്ചല്‍സിലേക്കു ചേക്കേറുന്നെന്ന വാര്‍ത്തയും പുറത്തെത്തിയിരുന്നു.