ഹൃദയഭേദകമെന്ന് സുഡു; കുറ്റവാളികള്‍ ശിക്ഷിക്കപ്പെടട്ടെ; കശ്മീരില്‍ പെണ്‍കുട്ടിയുടെ മരണത്തില്‍ അപലപിച്ച് സാമുവല്‍ റോബിന്‍സണ്‍; പ്രതികളെ ന്യായീകരിച്ച ബിജെപി എംപിക്കെതിരേ പ്രതിഷേധം

Date : April 13th, 2018

ജ​മ്മു കാ​ഷ്മീ​രി​ൽ ക്ഷേ​ത്ര​ത്തി​ന​ക​ത്ത് കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട എ​ട്ടു വ​യ​സു​കാ​രിക്ക് നീ​തി ല​ഭി​ക്കാന്‍ അധികാരികള്‍ പ്രവൃത്തിക്കണമെന്ന് സുഡാനി ഫ്രം നൈജീരിയ താരം സാമുവല്‍ അബിയോള റോബിന്‍സന്‍. ഇത്തരം ക്രൂരതകള്‍ ഇപ്പോഴും അരങ്ങേറുന്നുണ്ടെന്നത് ഹൃദയവേദന ഉണ്ടാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കുറ്റവാളികള്‍ രക്ഷപ്പെടരുതെന്നും സാമുവല്‍ കൂട്ടിച്ചേര്‍ത്തു.

 

സംഭവത്തെ അപലപിച്ച് ബോളിവുഡും കായികലോകത്തേയും പ്രശസ്തര്‍ രംഗത്തെത്തിയിട്ടുണ്ട്. ബോളിവുഡ് താരങ്ങള്‍, സംവിധായകര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, എഴുത്തുകാര്‍ എന്നിവരൊക്കെ ശക്തമായ ഭാഷയില്‍ വിമര്‍ശനവുമായി രംഗത്തെത്തി. എട്ടു വയസുകാരിയുടെ കൊലപാതകത്തില്‍ ക്രൂരമായി കൊല്ലപ്പെട്ടതിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചതോടെയാണ് ഞെട്ടല്‍ രേഖപ്പെടുത്തി നിരവധി പേര്‍ രംഗത്തെത്തിയത്. ബോളിവുഡ് താരങ്ങളായ ഫര്‍ഹാന്‍ അക്തര്‍, സോനം കപൂര്‍, റിതേഷ് ദേശ്മുഖ്, കല്‍ക്കി കൊച്ചെയ്ന്‍, ദിയ മിര്‍സ, അര്‍ജുന്‍ കപൂര്‍, ബൊമ്മന്‍ ഇറാനി, ഹുമ ഖുറൈഷി, റിച്ച ചദ്ധ, സ്വര ഭാസ്കര്‍, ആയുഷ്മാന്‍ ഖുറാന, രേണുക ഷഹാനെ, ടിസ്ക ചോപ്ര എന്നിവര്‍ ഞെട്ടലും അമര്‍ഷവും പ്രകടിപ്പിച്ചു.

 

മലയാളത്തില്‍ നിന്നും ടൊവിനോ തോമസാണ് സംഭവത്തില്‍ഞെട്ടല്‍ രേഖപ്പെടുത്തി രംഗത്തെത്തിയത്. കുറ്റവാളികളെ തൂക്കിലേറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കായിക താരങ്ങളായ ഗൗതം ഗംഭീര്‍, സാനിയ മിര്‍സ, വിരേന്ദര്‍ സെവാഗ്, ഹന്‍സല്‍ മെഹ്ത എന്നിവരും പ്രതികരിച്ചു. ചേതന്‍ ഭഗത് അടക്കമുളള എഴുത്തുകാരും സംഭവത്തെ അപലപിച്ചു.

 

ആ​സി​ഫ​യെ മ​നു​ഷ്യ​കു​ഞ്ഞാ​യി കാ​ണാ​ൻ ന​മ്മ​ൾ പ​രാ​ജ​യ​പ്പെ​ട്ടുവെന്ന് കേ​ന്ദ്ര മ​ന്ത്രി വി.​കെ സിം​ഗ് പറഞ്ഞു. അ​വ​ൾ​ക്ക് നീ​തി നി​ഷേ​ധി​ക്ക​പ്പെ​ട​രു​തെ​ന്ന് വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.​കെ സിം​ഗ് ട്വീ​റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ബി​ജെ​പി നേ​തൃ​ത്വം ന​ൽ​കു​ന്ന കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്നൊ​രാ​ൾ പ്ര​തി​ക​ര​ണം ന​ട​ത്തു​ന്ന​ത്.

 

എ​ന്നാ​ൽ നേ​ര​ത്തെ ബി​ജെ​പി​യു​ടെ ക​ത്വ എം​പി പ്ര​തി​ക​ൾ​ക്കു വേ​ണ്ടി രം​ഗ​ത്തു​വ​ന്നി​രു​ന്നു. കു​റ്റാ​രോ​പി​ത​ർ തെ​റ്റാ​യൊ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ൽ നീ​തി ല​ഭി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​ഭ​വം ന​ട​ന്ന കാ​ഷ്മീ​രി​ലെ മ​ണ്ഡ​ല​മാ​യ ക​ത്വ​യി​ൽ​നി​ന്നു​ള്ള എം​പി ജി​തേ​ന്ദ്ര സിം​ഗാ​ണ് പ്ര​തി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യി സം​സാ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്രാ​ദേ​ശി​ക ബി​ജെ​പി നേ​തൃ​ത്വ​വും രം​ഗ​ത്തു​വ​ന്നി​രു​ന്നു. എ​ട്ടു വ​യ​സു​കാ​രി ആ​സി​ഫ​യെ മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കി ഉ​റ​ക്കി​യ​ശേ​ഷ​മാ​ണ് ക്ഷേ​ത്ര​ത്തി​ന​ക​ത്ത് വ​ച്ച് എ​ട്ട് പേ​ര്‍ ചേ​ര്‍​ന്ന് ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി​യ​ത്