പതിനൊന്നാം വയസില്‍ തുടങ്ങിയ പീഡനം; എട്ടാം ക്ലാസില്‍ എന്റെ പഠിപ്പും അയാള്‍ അവസാനിപ്പിച്ചു; തിരുവായ്ക്ക് എതിര്‍വായില്ലാത്ത ബിജെപി എംഎല്‍എയുടെ ക്രൂരതകള്‍ തുറന്നു പറഞ്ഞത് പെണ്‍കുട്ടി; ഒടുവില്‍ 60,000 രൂപയ്ക്കു വില്‍ക്കാനും നീക്കം നടത്തി

Date : April 13th, 2018

എല്ലാം സഹിച്ചു സ്വയമെരിഞ്ഞാല്‍ മതിയായിരുന്നു. അങ്ങനെയെങ്കില്‍ എന്റെ അച്ഛനെങ്കിലും ഒപ്പമുണ്ടാകുമായിരുന്നു’- അങ്ങേയറ്റത്തെ നൊമ്പരത്തില്‍ അവള്‍ പറഞ്ഞത് തന്നെ പീഡനത്തിന് ഇരയാക്കിയ യുപിയിലെ ആദിത്യനാഥ് സര്‍ക്കാരിലെ എംഎല്‍എയ്‌ക്കെതിരേ. ഒരു വര്‍ഷം മുന്‍പ് പരാതിപ്പെട്ടതാണ് ഉന്നാവയില്‍ നിന്നുള്ള എംഎല്‍എയായ കുല്‍ദീപ് സിങ് സെന്‍ഗറിനെതിരെ. പക്ഷേ യാതൊരു നടപടിയും ഉണ്ടായില്ല. മറിച്ച് ഭീഷണി കൂടി വന്നു. ഒടുവില്‍ ഗതി കെട്ടാണ് യുപി മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിന്റെ വീടിനു മുന്നില്‍ കുടുംബവുമായി എത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അതോടെ മാധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിച്ചു. അതിന് അവള്‍ നല്‍കേണ്ടി വന്ന വില സ്വന്തം അച്ഛന്റെ ജീവനായിരുന്നു. പൊലീസ് കസ്റ്റഡിയില്‍ അച്ഛന്‍ മരിച്ചെന്ന വാര്‍ത്ത അവളെ തളര്‍ത്തിക്കളഞ്ഞു.

 

‘പതിനൊന്നാം വയസില്‍ തന്നെ തോന്നിയിരുന്നു അയാളുടെ നോട്ടത്തിലും സ്പര്‍ശനത്തിലും എന്തോ പന്തികേട്. മറിച്ചു പറയാന്‍ കഴിഞ്ഞിരുന്നില്ല. എന്റെ അച്ഛന്‍ അയാളുടെ ജോലിക്കാരനാണ്. നാട്ടിലെ സമ്പന്നന്‍, പ്രമാണി, വലിയ കുടുംബം. അയാളെ അവള്‍ ദാദുവെന്നാണ് വിളിച്ചിരുന്നത്. കുഞ്ഞിലെ മുതല്‍ തുടങ്ങിയതാണ് അയാള്‍ എന്റെ ജീവിതത്തിലേക്ക് കടന്നുകയറാന്‍. ചീത്ത കൂട്ടുകെട്ടില്‍ പെട്ടുപോകാതിരിക്കാന്‍ എന്നെ അയാള്‍ മുറിയില്‍ പൂട്ടിയിടുമായിരുന്നു. സ്വാതന്ത്ര്യം അനുഭവിച്ചിട്ടില്ല ഞാന്‍. എട്ടാം ക്ലാസില്‍ വച്ച് എന്റെ പഠിപ്പും അയാള്‍ അവസാനിപ്പിച്ചു’ ദാരുണമായ ആ കഥ ഇങ്ങനെ തുടരുന്നു.

 

Unnao_victim12 പതിനൊന്നാം വയസില്‍ തുടങ്ങിയ പീഡനം; എട്ടാം ക്ലാസില്‍ എന്റെ പഠിപ്പും അയാള്‍ അവസാനിപ്പിച്ചു; തിരുവായ്ക്ക് എതിര്‍വായില്ലാത്ത ബിജെപി എംഎല്‍എയുടെ ക്രൂരതകള്‍ തുറന്നു പറഞ്ഞത് പെണ്‍കുട്ടി; ഒടുവില്‍ 60,000 രൂപയ്ക്കു വില്‍ക്കാനും നീക്കം നടത്തി

 

പതിനാറ് വര്‍ഷമായി കുല്‍ദീപ്‌സിങ്ങ് സെന്‍ഗര്‍ തുടര്‍ച്ചയായി എം.എല്‍.എയാണ്. 2002ല്‍ ബി.എസ്.പി എം.എല്‍.എയായി നവ് സദാറില്‍ നിന്ന്, 2007ലും 2012ലും എസ്.പി പ്രതിനിധിയായും 2017ല്‍ ബി.ജെ.പി പ്രതിനിധിയായും ബംഗാര്‍മാവില്‍ നിന്ന്. പാര്‍ട്ടികള്‍ മാറി മറിഞ്ഞെങ്കിലും കുല്‍ദീപ് വിജയിക്കും. പണത്തിന്റെയും സ്വാധീനത്തിനും ഇതിനപ്പുറം വലിയ തെളിവ് എന്തുവേണം. അധികാരമായിരുന്നു അയാളുടെ ലഹരി. സിനിമയിലൊക്കെ കാണുന്ന പോലെ തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്ത കുടുംബം.

 

 

ജനാധിപത്യമാണെന്ന തിരിച്ചറിവിലും പലതും സഹിക്കേണ്ടിവരുന്ന ജനത. അധികാരം തലമുറകളായി കൊണ്ടുനടക്കുന്നവര്‍. ഖനി, ഘാട്ട് തുടങ്ങിയ ബിസിനസുകള്‍. നാട്ടിലെ അറിയപ്പെടുന്ന തെമ്മാടികളായ സഹോദരന്മാരും കുല്‍ദീപിനുണ്ട്, ലൈംഗികാക്രമങ്ങളുടെ ആരോപണങ്ങള്‍ ഒരുപാടുള്ള അവര്‍ക്കെതിരെ നിരവധിക്രിമിനല്‍ കേസുകളുമുണ്ട്. 2017 ജൂണ്‍ നാലിനാണ് കുല്‍ദീപ് സിങ്ങ് സെന്‍ഗര്‍ എസ്.പി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന് വീണ്ടും എം.എല്‍.എയാകുന്നത്.

 

kuldeep-singh- പതിനൊന്നാം വയസില്‍ തുടങ്ങിയ പീഡനം; എട്ടാം ക്ലാസില്‍ എന്റെ പഠിപ്പും അയാള്‍ അവസാനിപ്പിച്ചു; തിരുവായ്ക്ക് എതിര്‍വായില്ലാത്ത ബിജെപി എംഎല്‍എയുടെ ക്രൂരതകള്‍ തുറന്നു പറഞ്ഞത് പെണ്‍കുട്ടി; ഒടുവില്‍ 60,000 രൂപയ്ക്കു വില്‍ക്കാനും നീക്കം നടത്തി

 

‘എനിക്ക് പതിനാറുവയസ് പ്രായം. ഒരിക്കല്‍ അയാള്‍ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് എന്നെ അയാളുടെ വീട്ടിലേക്ക് വിളിപ്പിച്ചു. പുറത്ത് അനുയായികളെ കാവലിരുത്തി അടച്ചിട്ട മുറിയില്‍ എന്നെ അയാള്‍ മാനഭംഗപ്പെടുത്തി’. പുറത്തു പറഞ്ഞാല്‍ കുടുംബത്തെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. പേടിച്ച് അവള്‍ ഇക്കാര്യം ആരോടും പറഞ്ഞില്ല. പിന്നീട് ഏഴുദിവസം കഴിഞ്ഞ് ഒരു പ്ലംബറെ അന്വേഷിച്ച് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ ദിവസം മൂന്നുപേര്‍ ചേര്‍ന്ന് ഒരു എസ്.യു.വിയില്‍ അവളെ തട്ടിക്കൊണ്ടുപോയി. തുടര്‍ന്നുള്ള ഒന്‍പത് ദിവസം മയക്കുമരുന്നുകള്‍ നല്‍കി അവര്‍ അവളെ കൂട്ടമാനഭംഗത്തിനിരയാക്കി. മയക്കുമരുന്നുകള്‍ കുത്തിവച്ചാണ് അവര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. അതില്‍ രണ്ടുപേര്‍ സെന്‍ഗറിന്റെ ജോലിക്കാരാണ്. പിന്നീട് അവളെ വില്‍ക്കാനും ഈ സംഘം ശ്രമിച്ചു. 60,000 രൂപയ്ക്ക് ഒരാളുമായി കരാറായതാണ്. പക്ഷേ പോലീസ് അന്വേഷണം തുടങ്ങിയത് കൊണ്ട് നടന്നില്ല.

 

പെണ്‍കുട്ടിയെ കാണാതായ ദിവസം തന്നെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പക്ഷേ അവള്‍ ആരുടെയെങ്കിലും കൂടെ ഒളിച്ചോടിക്കാണുമെന്നായിരുന്നു പൊലീസ് മറുപടി. ഒന്‍പത് ദിവസം ഞാന്‍ തുടര്‍ച്ചായി പൊലീസ് സ്‌റ്റേഷന്‍ കയറിയിങ്ങിയിട്ടും അവര്‍ കേസെടുത്തില്ല. അവിടുന്ന് രക്ഷപ്പെട്ടെത്തിയ ശേഷമാണ് വിവരം പെണ്‍കുട്ടി വീട്ടുകാരെ അറിയിക്കുന്നത്. പിന്നീട് എംഎല്‍എക്കെതിരെ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും പൊലീസ് എടുത്തില്ല. ഒരു വര്‍ഷം കുടുംബം ഭീതിയുടെ മുള്‍മുനയിലാണ് കഴിച്ചുകൂട്ടിയത്. ഗതികെട്ട് ഒടുവില്‍ ആത്മഹത്യാശ്രമത്തിലേക്ക് എത്തി.

 

 

ഒടുവില്‍ എംഎല്‍എ പിടിയിലായിരിക്കുന്നു. പുലര്‍ച്ചെ സിബിഐ കസ്റ്റഡിയിലെടുത്ത എംഎല്‍എ കുല്‍ദീപ് സിങ് സെംഗറിനെ ലഖ്‌നൗവിലെ സിബിഐ ഓഫീസിലെത്തിച്ച് ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റുചെയ്തത്. എംഎല്‍എയ്‌ക്കെതിരെ മഖി പൊലീസ് സ്‌റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത മൂന്നുകേസുകളിലെ അന്വേഷണം ഇന്നലെയാണ് സിബിഐ ഏറ്റെടുത്തത്. സെംഗറിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലുള്‍പ്പെടെ വന്‍ പ്രതിഷേധമുയര്‍ന്ന സാഹര്യത്തിലാണ് സിബിഐയുടെ നീക്കം. സെംഗറിനേയും കൂട്ടുപ്രതികളേയും തൂക്കിലേറ്റണമെന്ന് ഇരയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.