ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍

Date : April 14th, 2018

vishu ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍

 

photo: https://www.facebook.com/uchamans

 

പീതകേശം അഴിഞ്ഞുലഞ്ഞാടി നില്‍ക്കുന്ന കൊന്നപ്പൂക്കളും കടന്നു മലയാളിയിലേക്കു വിഷു എത്തി. പോക്കുവെയിലില്‍ വിയര്‍ത്തും പൊടിമഴയില്‍ നനഞ്ഞും പൂവിടുന്ന ഉല്ലാസത്തിരകളാണെങ്ങും. ‘കൂട്ടുകാരോടൊത്തോടി പാഞ്ഞെത്തി പെറുക്കുന്ന നാട്ടുമാമ്പഴത്തിന്റെ’ സ്വാദും പൊട്ടിച്ചിതറുന്ന പടക്കങ്ങളും കമ്പിത്തിരികളും പൂത്തുലയുന്ന കര്‍ണികാരത്തിന്റെ ആലഭാരങ്ങളും മാവിന്‍ ചുന മണക്കുന്ന മീനവും താണ്ടിയെത്തുന്ന, നമുക്കു മാത്രമുള്ള വിഷു. നീണ്ട പാടവരമ്പുകളും തേക്കുപാട്ടും പൊന്നിന്‍കതിര്‍ ചൂടിനില്‍ക്കുന്ന നെല്ലോലകളും ഇരമ്പിയാര്‍ക്കുന്ന പറവകളും പൂമ്പാറ്റകളും ചേര്‍ന്നൊരുക്കുന്ന വിഷു. അവധിക്കാലത്തിന്റെ കുറുമ്പുകളും വെടിവട്ടങ്ങളും നാക്കിലയിലെ സദ്യവട്ടങ്ങളുമായി ഇക്കുറിയും വരവേല്‍ക്കാം നല്ല ദിനങ്ങളെ…. വായനക്കാര്‍ക്ക് നന്മ നിറഞ്ഞ വിഷു ആശംസകള്‍