സര്‍ക്കാര്‍ ഖജനാവ് ചോര്‍ത്തി മോദി പറക്കുന്നു; പ്രധാനമന്ത്രിയുടെ യാത്രകള്‍ക്കായി ഇതുവരെ ചെലവഴിച്ചത് 440.4 കോടി; മോദി സന്ദര്‍ശിക്കാത്ത രാജ്യങ്ങള്‍ ലോകത്ത് വിരളം, യാത്രകള്‍കൊണ്ടുണ്ടായ ഗുണം പൂജ്യം

Date : April 14th, 2018

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യയില്‍എ നില്‍ക്കുന്നില്ലന്നും അധിക സമയവും വിദേശത്താണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ ആരോപണം. അത് ഒരുഅളവ് വരെ ശരിയാണുതാനും. മോദി രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്ക് ഒരോമാസവും പറന്നുകൊണ്ടിരിക്കുകയാണ്. ഇതിനെല്ലാം ചെലവഴിക്കുന്നത് രാജ്യത്തെ ഖജനാവില്‍ നിന്നുള്ള പണമാണ്. ഏറ്റവും അവസാനം പുറത്തുവന്ന കണക്ക് അനുസരിച്ച് മോദിയുടെ യാത്രകള്‍ക്കായി 440.4 കോടി രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നു പൊടിച്ചത്. ഇതില്‍ ഏറ്റവും കുറവ് തുക മുടക്കിയത് കഴിഞ്ഞ വര്‍ഷമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

2017ല്‍ 76.5 കോടി രൂപയാണ് മോദിയുടെ യാത്രകള്‍ക്കായി ചെലവായത്. പ്രധാനമന്ത്രിയായ ശേഷം 2014ല്‍ ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ഏഴു മാസം കൊണ്ട് വിദേശ യാത്രക്കായി 77.9 കോടി രൂപയാണ് മോദി ചെലവഴിച്ചത്. 2015ല്‍ 134 കോടി രൂപയും 2016ല്‍ 152 കോടിരൂപയുമാണ് വിദേശ യാത്രയ്ക്ക് ചെലവായത്. നരേന്ദ്ര മോദിയുടെ ഏറ്റവും ചെലവ് കൂടിയ സഞ്ചാരം 2015 ഏപ്രിലിലായിരുന്നു. ഫ്രാന്‍സ്, ജര്‍മനി, കാനഡ എന്നിവിടങ്ങളിലേക്കാണ് പറന്നത്. സഞ്ചാരത്തിന്റെ ആകെ ചെലവ് 31.25 കോടി രൂപ. മോദിയുടെ ഏറ്റവും ചെലവ് കുറഞ്ഞ സഞ്ചാരം 2014 ജൂണിലായിരുന്നു. ഭൂട്ടാനിലേക്കാണ് പോയത്. പ്രധാനമന്ത്രിയെന്ന നിലയില്‍ മോദിയുടെ ആദ്യ വിദേശസഞ്ചാരമായിരുന്നു അത്. 2.45 കോടി രൂപയാണ് ഇതിനു ചെലവായത്.

2018 വര്‍ഷം ആരംഭിച്ചശേഷമുള്ള കണക്കുകള്‍ ഇതുവരെ പുറത്തു വന്നിട്ടില്ല. ഇക്കൊല്ലം മൂന്നു വിദേശ രാജ്യങ്ങളില്‍ മോദി സന്ദര്‍ശനം നടത്തികഴിഞ്ഞു.2014ല്‍ ഏഴു മാസത്തിനുള്ളില്‍ 35 ദിവസം മോദി വിദേശ രാജ്യങ്ങളിലായിരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2015ല്‍ 57 ദിവസങ്ങളും 2016ല്‍ 29 ദിവസങ്ങളും 2017ല്‍ 32 ദിവസങ്ങളിലും പ്രധാനമന്ത്രി ഇന്ത്യയ്ക്ക് വെളിയിലായിരുന്നു. ഈ മാസവും മോദി രണ്ടു രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്.