നായക അരങ്ങേറ്റം മോശമാക്കാതെ താരരാജാവിന്റെ മകന്‍; 50 കോടി ക്ലബില്‍ ഇടം നേടി പ്രണവ് മോഹന്‍ലാലിന്റെ ‘ആദി’; പ്രണവിന്റെ അടുത്ത ചിത്രം അരുണ്‍ ഗോപിയോടൊപ്പം

Date : April 15th, 2018

താരപുത്രന്റെ അരങ്ങേറ്റം മോശമാക്കിയില്ല. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായ ആദ്യ ചിത്രം ‘ആദി’ 50 കോടി ക്ലബില്‍. ആദിയുടെ നൂറു ദിന പോസ്റ്ററുമായി നിര്‍മ്മാണ കമ്പനിയായ ആശിര്‍വാദ് സിനിമാസാണ്് ഈ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.

സംവിധായകന്‍ ജീത്തു ജോസഫ്, നായകന്‍ പ്രണവ് മോഹന്‍ലാല്‍, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി ബോക്സ് ഓഫീസ് കളക്ഷനില്‍ വിജയമായിരുന്നു. പ്രണവ് മോഹന്‍ലാലിന്റെ ആദ്യ ചിത്രമെന്ന ഹൈപ്പില്‍ തിയേറ്ററുകളിലേക്ക് ആളുകളുടെ കുത്തൊഴുക്കായിരുന്നു. പിന്നീട് കളക്ഷന്‍ സ്ലോ ആകുകയും ചെയ്തു.

ഈ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെയാണ് രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപി ടോമിച്ചന്‍ മുളകുപാടത്തിന്റെ നിര്‍മ്മാണത്തില്‍ പ്രണവിനെ നായകനാക്കി സിനിമ പ്രഖ്യാപിച്ചത്. വിജയ ചരിത്രം ആവര്‍ത്തിക്കുക എന്നത് തന്നെയാണ് മുളകുപാടം ഫിലിംസിന്റെ ലക്ഷ്യം.

 

email നായക അരങ്ങേറ്റം മോശമാക്കാതെ താരരാജാവിന്റെ മകന്‍; 50 കോടി ക്ലബില്‍ ഇടം നേടി പ്രണവ് മോഹന്‍ലാലിന്റെ 'ആദി'; പ്രണവിന്റെ അടുത്ത ചിത്രം അരുണ്‍ ഗോപിയോടൊപ്പംpinterest നായക അരങ്ങേറ്റം മോശമാക്കാതെ താരരാജാവിന്റെ മകന്‍; 50 കോടി ക്ലബില്‍ ഇടം നേടി പ്രണവ് മോഹന്‍ലാലിന്റെ 'ആദി'; പ്രണവിന്റെ അടുത്ത ചിത്രം അരുണ്‍ ഗോപിയോടൊപ്പം0facebook നായക അരങ്ങേറ്റം മോശമാക്കാതെ താരരാജാവിന്റെ മകന്‍; 50 കോടി ക്ലബില്‍ ഇടം നേടി പ്രണവ് മോഹന്‍ലാലിന്റെ 'ആദി'; പ്രണവിന്റെ അടുത്ത ചിത്രം അരുണ്‍ ഗോപിയോടൊപ്പം0google നായക അരങ്ങേറ്റം മോശമാക്കാതെ താരരാജാവിന്റെ മകന്‍; 50 കോടി ക്ലബില്‍ ഇടം നേടി പ്രണവ് മോഹന്‍ലാലിന്റെ 'ആദി'; പ്രണവിന്റെ അടുത്ത ചിത്രം അരുണ്‍ ഗോപിയോടൊപ്പം0twitter നായക അരങ്ങേറ്റം മോശമാക്കാതെ താരരാജാവിന്റെ മകന്‍; 50 കോടി ക്ലബില്‍ ഇടം നേടി പ്രണവ് മോഹന്‍ലാലിന്റെ 'ആദി'; പ്രണവിന്റെ അടുത്ത ചിത്രം അരുണ്‍ ഗോപിയോടൊപ്പം