മലയാളികള്‍ക്ക് മമ്മൂട്ടിയുടെ വിഷുകൈനീട്ടം; ‘അബ്രഹാമിന്റെ സന്തതികളുടെ’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു, കസബയ്ക്ക് ശേഷം മമ്മൂക്ക വീണ്ടും പോലീസ് വേഷത്തില്‍, തിരക്കഥയൊരുക്കുന്നത് ‘ഗ്രേറ്റ്ഫാദര്‍’ സംവിധായകന്‍

Date : April 15th, 2018

കസബയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ഡെറിക് അബ്രഹാം എന്ന പോലീസ് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.

ഒരു പൊലീസ് കഥ എന്ന ടാഗ്ലൈനില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധായകന്‍ ഷാജി പാടൂരാണ്. ഇരുപത് വര്‍ഷത്തിലധികമായി സഹസംവിധായകനായി ജോലിചെയ്തുവരുന്ന ഷാജി പാടൂര്‍ സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ ചിത്രമാണ് ഇത്.

ചിത്രത്തില്‍ ഡെറിക് എബ്രഹാമെന്ന പോലീസ് ഓഫീസറായിട്ടാണ് മമ്മൂട്ടി വേഷമിടുന്നത്. ആന്‍സണ്‍ പോള്‍ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നു. കനിഹ, രഞ്ജി പണിക്കര്‍, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, യോഗ് ജപ്പി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.

മമ്മൂട്ടിക്ക് അടുത്തക്കാലത്ത് വന്‍വിജയം നേടിയ ചിത്രം ദി ഗ്രേറ്റ്ഫാദറിന്റെ സംവിധായകന്‍ ഹനീഫ് അദേനിയാണ് അബ്രഹാമിന്റെ സന്തതികള്‍ക്ക് തിരക്കഥയൊരുക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ലോംഗ് റണ്‍ ലഭിച്ചതും ഗ്രേറ്റ് ഫാദറിനാണ്.

100ല്‍ കൂടുതല്‍ ദിവസം തിയേറ്ററുകളില്‍ നിറഞ്ഞു നിന്ന ചിത്രമാണ് മമ്മൂട്ടിയുടെ കരിയറിലെയും ഏറ്റവും വലിയ കളക്ഷന്‍ നേടിയ ചിത്രം. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

 

Abrahaminte Santhathikal First look .

Posted by Mammootty on Sunday, April 15, 2018

email മലയാളികള്‍ക്ക് മമ്മൂട്ടിയുടെ വിഷുകൈനീട്ടം; 'അബ്രഹാമിന്റെ സന്തതികളുടെ' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു, കസബയ്ക്ക് ശേഷം മമ്മൂക്ക വീണ്ടും പോലീസ് വേഷത്തില്‍, തിരക്കഥയൊരുക്കുന്നത് 'ഗ്രേറ്റ്ഫാദര്‍' സംവിധായകന്‍pinterest മലയാളികള്‍ക്ക് മമ്മൂട്ടിയുടെ വിഷുകൈനീട്ടം; 'അബ്രഹാമിന്റെ സന്തതികളുടെ' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു, കസബയ്ക്ക് ശേഷം മമ്മൂക്ക വീണ്ടും പോലീസ് വേഷത്തില്‍, തിരക്കഥയൊരുക്കുന്നത് 'ഗ്രേറ്റ്ഫാദര്‍' സംവിധായകന്‍0facebook മലയാളികള്‍ക്ക് മമ്മൂട്ടിയുടെ വിഷുകൈനീട്ടം; 'അബ്രഹാമിന്റെ സന്തതികളുടെ' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു, കസബയ്ക്ക് ശേഷം മമ്മൂക്ക വീണ്ടും പോലീസ് വേഷത്തില്‍, തിരക്കഥയൊരുക്കുന്നത് 'ഗ്രേറ്റ്ഫാദര്‍' സംവിധായകന്‍0google മലയാളികള്‍ക്ക് മമ്മൂട്ടിയുടെ വിഷുകൈനീട്ടം; 'അബ്രഹാമിന്റെ സന്തതികളുടെ' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു, കസബയ്ക്ക് ശേഷം മമ്മൂക്ക വീണ്ടും പോലീസ് വേഷത്തില്‍, തിരക്കഥയൊരുക്കുന്നത് 'ഗ്രേറ്റ്ഫാദര്‍' സംവിധായകന്‍0twitter മലയാളികള്‍ക്ക് മമ്മൂട്ടിയുടെ വിഷുകൈനീട്ടം; 'അബ്രഹാമിന്റെ സന്തതികളുടെ' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു, കസബയ്ക്ക് ശേഷം മമ്മൂക്ക വീണ്ടും പോലീസ് വേഷത്തില്‍, തിരക്കഥയൊരുക്കുന്നത് 'ഗ്രേറ്റ്ഫാദര്‍' സംവിധായകന്‍