പ്രതിഷേധത്തിന്റെ പേരില്‍ തെമ്മാടിത്തം കാട്ടരുത്; കാത്തുവ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രഖ്യാപിച്ച വ്യാജ ഹര്‍ത്താലിന് എതിരേ പൊട്ടിത്തെറിച്ച് നടി പാര്‍വതി

Date : April 16th, 2018

കത്തുവ സംഭവത്തില്‍ പ്രതിഷേധം എന്ന പേരില്‍ നടക്കുന്ന വ്യാജ ഹര്‍ത്താലിനെതിരേ നടി പാര്‍വതി രംഗത്ത്. പ്രതിഷേധത്തിന്റെ പേരില്‍ തെമ്മാടിത്തരം കാണിക്കരുതെന്ന് തന്റേ ട്വിറ്ററിലൂടെ താരം പറഞ്ഞു. ഇന്നലെ സോഷ്യല്‍ മീഡിയയിലൂടെ വ്യാപിച്ച ഹര്‍ത്താല്‍ ആഹ്വാനത്തിന്റെ പേരിലാണ് ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. വാഹനങ്ങള്‍ തടഞ്ഞും കടകള്‍ അടപ്പിച്ചും നിരവധി പേര്‍ റോഡില്‍ അറങ്ങിയതോടെയാണ് ഇതിനെതിരേ പാര്‍വതി രംഗത്തെത്തിയത്.

parvathy പ്രതിഷേധത്തിന്റെ പേരില്‍ തെമ്മാടിത്തം കാട്ടരുത്; കാത്തുവ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രഖ്യാപിച്ച വ്യാജ ഹര്‍ത്താലിന് എതിരേ പൊട്ടിത്തെറിച്ച് നടി പാര്‍വതി

 

പ്രതിഷേധത്തിന്റെ പേരില്‍ തെമ്മാടിത്തം കാണിക്കുകയാണ്. കാലിക്കറ്റ് എയര്‍പോര്‍ട്ട് -ചെമ്മാട് -കൊടിഞ്ഞി -താനൂര്‍ റോഡുകളില്‍ വാഹനങ്ങള്‍ തടഞ്ഞും ആളുകളെ കയ്യേറ്റം ചെയ്തും ചിലര്‍ അക്രമം അഴിച്ചുവിടുകയണ്. ഈ സന്ദേശം എത്രയും പെട്ടെന്ന് ആളുകളില്‍ എത്തിക്കണം, ജനങ്ങളെ സുരക്ഷിതരാക്കണം. സംഭവം പൊലീസിനെ അറിയിച്ചിട്ടുണ്ട്. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടായിട്ടുണ്ടെന്നാണ് അറിയുന്നത്. താരം കുറിച്ചു.

 

നേരത്തേ, കത്തുവ, ഉന്നാവോ പീഡനങ്ങളില്‍ പ്രതിഷേധിച്ചു പാര്‍വതി രംഗത്തുവന്നിരുന്നു. ‘ഐ ആം ഹിന്ദുസ്ഥാന്‍’, ‘ഐ ആം അഷെയിംഡ്’ എന്നിങ്ങനെ എഴുതിയ പ്ലക്കാര്‍ഡുമായിട്ടായിരുന്നു പാര്‍വ്വതിയുടെ പ്രതിഷേധ പ്രകടനം.

 

സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് ഹര്‍ത്താലിന് വേണ്ടിയുള്ള പ്രചരണം നടന്നത്. പ്രത്യേക സംഘടനയുടെ പിന്തുണയില്ലാതെ നടത്തുന്ന സഹകരിക്കണം എന്നായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ട സന്ദേശത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഔദ്യോഗികമായി ഹര്‍ത്താല്‍ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.