‘രാവിലെ ഷൂട്ടിങ് സൈറ്റില്‍ അമ്മേ എന്നു വിളിക്കും, രാത്രി കൂടെക്കിടക്കാന്‍ വിളിക്കും’; ശ്രീ റെഡ്ഡിക്കു പിന്നാലെ തെലുങ്ക് സിനിമയെ പിടിച്ചുലച്ച് ഒറ്റക്കെട്ടായി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ വെളിപ്പെടുത്തല്‍; താര സംഘടന സമ്മര്‍ദത്തില്‍

Date : April 16th, 2018

തെലുങ്ക് സിനികളുടെ പിന്നാമ്പുറത്തെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ചു നടി ശ്രീ റെഡ്ഡി തുറന്നു പറഞ്ഞതിനു പിന്നാലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും രംഗത്ത്. ടോളിവുഡില്‍ ഇതുവരെ നേരിട്ടിട്ടുള്ള അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് 15 വനിതാ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍.

 

‘തെലുങ്ക് സിനിമ മേഖലയിലെ സംവിധായകരില്‍ നിന്ന് ഒരു അവസരം കിട്ടാന്‍ ഞങ്ങള്‍ക്ക് എല്ലാം ചെയ്യേണ്ടി വരും. ലൈംഗിക താല്‍പ്പര്യങ്ങള്‍ സാധിപ്പിക്കുകയും കൂടുതല്‍ ഭംഗിയാവാന്‍ ശസ്ത്രക്രിയകള്‍ നടത്തുകയും ഞങ്ങളുടെ തൊലി നിറം മാറ്റാന്‍ വരെ തയാറാകും. എന്നാല്‍ അവരുടെ കൈയിലെ വെറും കളിപ്പാട്ടമായി നിലനില്‍ക്കാനെ സാധിക്കാറുള്ളൂ. ഇനിയും ഇതുപോലെ നിലനില്‍ക്കാന്‍ ഞങ്ങള്‍ ഒരുക്കമല്ല’ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ വ്യക്തമാക്കി.

 

 

കാസ്റ്റിംഗ് കൗച്ചിനെതിരേ പൊതു നിരത്തില്‍ ശ്രീ റെഡ്ഡി തുണി ഉരിഞ്ഞതോടെയാണ് കൂടുതല്‍ പേര്‍ ചൂഷണങ്ങള്‍ക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്. ചൂഷണങ്ങള്‍ക്കെതിരേ ഒരുമിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ തങ്ങള്‍ക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞു. 18 നും 40 നും ഇടയില്‍ പ്രായമുള്ളവരാണ് ഇതില്‍ പങ്കെടുത്തത്. സ്‌ക്രീനില്‍ സെക്കന്റുകള്‍ മാത്രം കാണിക്കുന്നതിന് പകരമായി തങ്ങള്‍ ലൈംഗികമായി ചൂഷണത്തിന് ഇരയാവുകയായിരുന്നെന്നാണ് ഇവര്‍ പറയുന്നത്. പലപ്പോഴും അവസരങ്ങള്‍ പോലും ലഭിക്കാറില്ല.

 

 

‘അമ്മയുടേയും ആന്റിയുടേയും റോളുകളാണ് പലപ്പോഴും തനിക്ക് ലഭിക്കുന്നത്. രാവിലെ ഷൂട്ടിംഗ് സൈറ്റില്‍ എന്നെ അവര്‍ അമ്മ എന്നു വിളിക്കും രാത്രിയില്‍ കൂടെ കിടക്കാന്‍ ക്ഷണിക്കും.’ 10 വര്‍ഷമായി സിനിമ മേഖലയിലുള്ള സന്ധ്യാ നായിഡുവിന്റെ വാക്കുകളാണിത്. ഒരു റോളു കിട്ടാന്‍ സഹായിച്ചില്ലെ പിന്നെ കൂടെ കിടന്നാല്‍ എന്താണ് എന്ന രീതിയിലാണ് അവരുടെ പെരുമാറ്റം. ‘വാട്ട്‌സ്ആപ്പ് വന്നതോടെ വീട്ടിലെത്തിയാലും അവരുമായി ചാറ്റ് ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടും. അതില്‍ ഒരാള്‍ക്ക് അറിയേണ്ടിയിരുന്നത് ഞാന്‍ ഏത് വസ്ത്രമാണ് ധരിച്ചിരിക്കുന്നതെന്നും അത് നിഴലടിക്കുന്നതാണോ എന്നുമായിരുന്നു’ സന്ധ്യ കൂട്ടിച്ചേര്‍ത്തു.

 

Telugu_actor 'രാവിലെ ഷൂട്ടിങ് സൈറ്റില്‍ അമ്മേ എന്നു വിളിക്കും, രാത്രി കൂടെക്കിടക്കാന്‍ വിളിക്കും'; ശ്രീ റെഡ്ഡിക്കു പിന്നാലെ തെലുങ്ക് സിനിമയെ പിടിച്ചുലച്ച് ഒറ്റക്കെട്ടായി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ വെളിപ്പെടുത്തല്‍; താര സംഘടന സമ്മര്‍ദത്തില്‍

 

സിനിമയില്‍ അസിസ്റ്റന്റും ടെക്‌നീഷ്യന്‍സുമായി വര്‍ക് ചെയ്യുന്ന 17 വയസുള്ളവര്‍ പോലും ഇങ്ങനെയാണെന്നാണ് അവര്‍ പറയുന്നത്. ലൊക്കേഷനിലെ അവസ്ഥ ഇതിലും പരിതാപകരമാണ്. വസ്ത്രം മാറാനുള്ള സൗകര്യം പോലുമുണ്ടാകില്ല. പലപ്പോഴും പുറത്തുനിന്നാണ് വസ്ത്രം മാറേണ്ടി വരും. സ്റ്റാറുകളുടെ കാരവന്‍ വസ്ത്രം മാറുന്നതിനായി ഉപയോഗിക്കാന്‍ മാനേജര്‍ പറയും. ‘എന്നാല്‍ ഞങ്ങളെ അതിന് അനുവദിക്കില്ല. കീടങ്ങളായിട്ടാണ് ഞങ്ങളെ കാണുന്നത്. ക്രൂരമായിട്ടായിരിക്കും അവര്‍ സംസാരിക്കുക.’ മറ്റൊരു ജൂനിയര്‍ ആര്‍ട്ടിസ്റ്റായ സുനിത പറഞ്ഞു.

 

സിനിമ മേഖലയിലെ ചൂഷണങ്ങള്‍ക്കെതിരേ നിരവധി പേര്‍ രംഗത്തെത്തിയതോടെ അഭിനേതാക്കളുടെ സംഘടന സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. നേരത്തേ ശ്രീറെഡ്ഡിക്കൊപ്പം ആരും അഭിനയിക്കില്ലെന്ന് മൂവി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ (എംഎഎ) വ്യക്തമാക്കിയിരുന്നു. ഇവര്‍ക്കു മെംബര്‍ഷിപ്പ് കൊടുക്കേണ്ടതില്ലെന്നും അവര്‍ അഭിനയിക്കുന്ന സിനിമയുമായി സഹകരിക്കില്ലെന്നും ഒന്നിച്ചു തീരുമാനമെടുത്തെന്നും എംഎഎ വ്യക്തമാക്കി. സംഘടനയ്‌ക്കെതിരേ ഉന്നയിച്ച ആരോപണത്തില്‍ പ്രതിഷേധിച്ചാണു തീരുമാനമെന്നു എംഎഎ പ്രസിഡന്റ് ശിവജി രാജ പറഞ്ഞു.

 

‘ശ്രീ റെഡ്ഡിയുടെ ആരോപണത്തില്‍ ഒന്നുപോലും യഥാര്‍ഥമല്ല. മെംബര്‍ഷിപ്പിന്റെ കാര്യത്തില്‍ അവര്‍ക്ക് എല്ലാ സഹായങ്ങളും ഉറപ്പു നല്‍കിയിരുന്നു. പരാതികള്‍ ഗൗരവത്തിലെടുക്കുകയും കൈകാര്യം ചെയ്യുന്നവരുമാണ് ഞങ്ങള്‍. അതിനു പകരം സോഷ്യല്‍ മീഡിയയില്‍ പ്രശസ്തിക്കുവേണ്ടി ഒരോന്നു ചെയ്യാന്‍ പാടില്ല’ എന്നും അദ്ദേഹം പറഞ്ഞു. ഇനിയൊരിക്കലും എംഎഎ ശ്രീ റെഡ്ഡിക്ക് അംഗത്വം നല്‍കില്ലെന്നും രാജ വ്യക്തമാക്കി. സംഘടനയുടെ വിലക്കു ലംഘിച്ച് ശ്രീ റെഡ്ഡിക്കൊപ്പം സഹകരിക്കുന്നവരെ പുറത്താക്കുമെന്നും മുന്നറിയിപ്പു നല്‍കി. അസോസിയേഷന്റെ നിയമ പ്രകാരം മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ. അംഗത്വം നല്‍കാന്‍ ദീര്‍ഘനാള്‍ വേണ്ടിവരും. സിനിമാ വ്യവസായത്തിനു വേണ്ടി രാപ്പകലില്ലാതെ അധ്വാനിക്കുന്നവരാണ് ഞങ്ങള്‍. നിരവധി പരാതികളും കൈകാര്യം ചെയ്യുന്നുണ്ട്’ രാജ പറഞ്ഞു.

 

sri-reddy-2-1 'രാവിലെ ഷൂട്ടിങ് സൈറ്റില്‍ അമ്മേ എന്നു വിളിക്കും, രാത്രി കൂടെക്കിടക്കാന്‍ വിളിക്കും'; ശ്രീ റെഡ്ഡിക്കു പിന്നാലെ തെലുങ്ക് സിനിമയെ പിടിച്ചുലച്ച് ഒറ്റക്കെട്ടായി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ വെളിപ്പെടുത്തല്‍; താര സംഘടന സമ്മര്‍ദത്തില്‍

 

‘സംഘടനയില്‍ അംഗത്വം നല്‍കുന്നതിനായി വേണ്ട അപേക്ഷ ഫോമുകള്‍ നടിക്കു കൈമാറിയതാണ്. അവര്‍ രണ്ടിടത്ത് ഒപ്പു വച്ചില്ല. അഭിനയിച്ച ചിത്രങ്ങളെക്കുറിച്ചുള്ള രേഖകളും ഒപ്പം നല്‍കിയില്ല. അപേക്ഷ ഫോമിനു വേണ്ട പണമാണ് നല്‍കിയത്. അത് അംഗത്വ സംഖ്യയല്ല. ഇതേക്കുറിച്ചു സൂചിപ്പിച്ചപ്പോള്‍ പിന്നീടു നല്‍കാമെന്നാണു പറഞ്ഞത് നടന്‍ ബാനര്‍ജി പറഞ്ഞു. നടിയുടെ ലക്ഷ്യം എന്താണെന്നു വ്യക്തമല്ലെന്നും ഇപ്പോള്‍ സംസാരിച്ചില്ലെങ്കില്‍ അതു തെറ്റാകുമെന്നും ബോധ്യമുള്ളതുകൊണ്ടാണ് പത്ര സമ്മേളനം വിളിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

 

കഴിഞ്ഞയാഴ്ച ഫിലിംനഗറിലെ തെലുങ്ക് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് ഓഫീസിനു മുന്നിലായിരുന്നു ശ്രീറെഡ്ഡിയുടെ പ്രതിഷേധം. അവസരം വാഗ്ദാനം ചെയ്ത് സംവിധായകരും നിര്‍മാതാക്കളും തന്നെ െലെംഗികമായി ചൂഷണം ചെയ്‌തെന്നാരോപിച്ചു നടി ശ്രീ റെഡ്ഡിയാണു തുണിയുരിഞ്ഞു പ്രതിഷേധിച്ചത്.

 

sri-reddy-1011 'രാവിലെ ഷൂട്ടിങ് സൈറ്റില്‍ അമ്മേ എന്നു വിളിക്കും, രാത്രി കൂടെക്കിടക്കാന്‍ വിളിക്കും'; ശ്രീ റെഡ്ഡിക്കു പിന്നാലെ തെലുങ്ക് സിനിമയെ പിടിച്ചുലച്ച് ഒറ്റക്കെട്ടായി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ വെളിപ്പെടുത്തല്‍; താര സംഘടന സമ്മര്‍ദത്തില്‍

 

മൂന്നു സിനിമകളില്‍ അഭിനയിച്ചിട്ടും താര സംഘടന (മൂവി ആര്‍ടിസ്റ്റ് അസോസിയേഷന്‍)യില്‍ അംഗത്വം നിഷേധിച്ചെന്നും നടി ആരോപിച്ചു. ചിത്രങ്ങളില്‍ അവസരത്തിനായി തന്റെ നഗ്‌നചിത്രവും വീഡിയോയും സംവിധായകരും നിര്‍മാതാക്കളും വാങ്ങിയെന്നും എന്നാല്‍ റോള്‍ നല്‍കാതെ വഞ്ചിച്ചെന്നും ശ്രീ റെഡ്ഡി പറഞ്ഞു. സാല്‍വാര്‍ കമ്മീസ് അണിഞ്ഞെത്തിയ നടി ഫിലം ചേംബര്‍ ഓഫീസിനു മുന്നിലെ റോഡില്‍ മാധ്യമപ്രവര്‍ത്തകരെ സാക്ഷിയാക്കിയാണ് പ്രതിഷേധപ്രകടനം നടത്തിയത്.

 

 

അവസരം നിഷേധിക്കപ്പെടുന്നതിലെ വേദന പ്രകടിപ്പിക്കാനാണ് ഇത്തരമൊരു നടപടിക്കു തുനിഞ്ഞതെന്നു ശ്രീ റെഡ്ഡി വ്യക്തമാക്കി. തെലുങ്ക് വംശജരായ നടിമാരെ െലെംഗികമായി ചൂഷണം ചെയ്തശേഷം മുംെബെയടക്കമുള്ള പ്രദേശങ്ങളില്‍നിന്നു വരുന്നവര്‍ക്കാണ് സിനിമയില്‍ അവസരം നല്‍കുന്നതെന്നും ഈ അനീതി അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.