‘ബസില്‍ വച്ച് ദേഹത്ത് പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ മുഖത്ത് ആഞ്ഞടിച്ചു, എന്നാല്‍ അയാളുടെ മറുപടി കേട്ട് ഞെട്ടിയെന്ന് ‘ആഭാസ’ത്തിലെ നടി ദിവ്യ ഗോപിനാഥ്; ‘സ്ത്രീകള്‍ മാത്രമല്ല, കൊച്ചുകുട്ടികള്‍ പോലും ദുരനുഭവങ്ങള്‍ നേരിടുന്നു’

Date : May 9th, 2018

‘അഭാസം’ സിനിമയിലേത് പോലെ സമാനമായ അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്ന് നടി ദിവ്യ ഗോപിനാഥ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ദിവ്യ തന്റെ അനുഭവം പങ്കുവെച്ചത്. ബസ് യാത്രക്കിടെയുണ്ടായ അനുഭവം തനിക്ക് ഞെട്ടലുണ്ടാക്കിയെന്നും മുതിര്‍ന്ന സ്ത്രീകള്‍ മാത്രമല്ല, കൊച്ചുകുട്ടികള്‍ പോലും ഇത്തരത്തിലുള്ള ദുരനുഭവങ്ങള്‍ നേരിടുന്നുണ്ടെന്നും ദിവ്യ പറയുന്നു.

‘പെങ്ങളെ’ എന്നു വിളിച്ചാണ് ചിലര്‍ ഉപദ്രവിക്കാനെത്തുന്നത്. എന്തെങ്കിലും ചെയ്തിട്ട് പിടിക്കപ്പെടുമ്പോഴും ഇവര്‍ വിളിക്കുന്നത് ‘പെങ്ങളെ’ എന്നാണ്. എത്ര ക്ഷീണമുണ്ടെങ്കിലും യാത്രക്കിടെ ഒന്നുറങ്ങാന്‍ പോലുമാവാറില്ല. കുട്ടികള്‍ ഈ സമൂഹത്തിന്റെ ഭാഗമാണ്. കപടസദാചാര്യ മൂല്യങ്ങളുടെ പേരു പറഞ്ഞ് അവരില്‍ നിന്ന് നമ്മള്‍ പലതും മറയ്ക്കുകയാണ്. അത് പലപ്പോഴും അപകടകരമാണ്. സമൂഹത്തിന്റെ പരിഛേദമാണ് ‘ആഭാസം’ എന്ന സിനിമയെന്നും ഒന്നിനെ കുറിച്ചും ഭയപ്പെടാതെ തുറന്ന് സംവദിക്കുന്ന ചിത്രമാണിതെന്നും ദിവ്യ പറയുന്നു.

#ആഭാസംകുറച്ചുനാൾക്ക് മുൻപ്‌ ഒരു ബസ്സ് യാത്രക്ക് പുറപ്പെടുമ്പോൾ ഇരുന്ന seatനപ്പുറം ഒരു ചേട്ടൻ വന്നു നിന്നു അനാവശ്യമായ…

Posted by Divya Gopinath on Sunday, May 6, 2018

ദിവ്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

കുറച്ചുനാള്‍ക്ക് മുന്‍പ് ഒരു ബസ്സ് യാത്രക്ക് പുറപ്പെടുമ്പോള്‍ ഇരുന്ന seatനപ്പുറം ഒരു ചേട്ടന്‍ വന്നു നിന്നു. അനാവശ്യമായ നോട്ടവും ചോദ്യങ്ങളും ശല്ല്യമായി തോന്നിയപ്പോള്‍ ഞാന്‍ ദേഷ്യപ്പെട്ടു സംസാരിച്ചു അപ്പൊ പെങ്ങളെ എന്ന് വിളിച്ചു sorry പറഞ്ഞു സ്‌നേഹത്തിന്റെ പുറത്തു ചോദിച്ചതായെന്നായി conductorഓട് പറഞ്ഞു അയാളെ മാറ്റി കുറച്ചു ദൂരത്തേക്കിരുത്തി. bus എടുത്ത് ഒരു 10 mint കഴിഞ്ഞപ്പോ അയാള്‍ എന്റെ തൊട്ടു പുറകില്‍ വന്നിരുന്നു ഞാന്‍ ഇരിക്കുന്ന seat കമ്പിയില്‍ കൈവെച്ചു എന്റെ കഴുത്തില്‍ തൊടാനുള്ള ശ്രമം തുടങ്ങി.ദേഷ്യം വന്നു ഞാന്‍ തിരിഞ്ഞു കോളറില്‍ കേറിപിടിച്ചൂ ഇനി
വേഷം കെട്ട് എടുത്താല്‍ ഇതിനപ്പുറം മേടിക്കുമെന്നു പറഞ്ഞു മുഖത്ത് ആഞ്ഞടിച്ചു ആ scene കഴിഞ്ഞപ്പോള്‍ അയാളുടെ മറുപടി കേട്ട് ഞാന്‍ ഞെട്ടി ‘ ഇല്ല പെങ്ങളെ സത്യമായിട്ടും പെങ്ങളുടെ സമ്മതമില്ലാതെ ഞാന്‍ മറ്റെവിടെയും പെങ്ങളെ തൊടില്ലാന്ന്.
‘ . ഞാന്‍ ഒരു നിമിഷത്തേക്ക് അയാളുടെ മറുപടി കേട്ട് stuntയി.conducturum ഡ്രൈവറും ആളുകളും കൂടി അയാളെ busil നിന്ന് പുറത്താക്കി . എന്നാലും അയാളുടെ ചോദ്യം എന്റെ സമ്മതമില്ലാതെ എന്നെ തൊടില്ലന്നു പറയാന്‍ അയാള്‍ക്ക് കൊടുത്ത ധൈര്യം അയാളുടെ ഉള്ളിലെ ഏതു ലഹരി കൊടുത്ത ധൈര്യമാണെങ്കിലും. ഇതൊക്കെ അവരുടെ right ആയി കാണുന്നുണ്ടോ എന്ന് തോന്നിപ്പോയി.

മറ്റൊരു സംഭവം ഓര്‍ത്തെടുത്താല്‍ കഴിഞ്ഞ itfokല്‍ എന്റെ സുഹൃത്തായ ഒരു പെണ്‍കുട്ടി ഒരു നാടകം കണ്ടുകൊണ്ടിരിക്കുമ്പോ ഒരുത്തന്‍ ബാക്കില്‍ ഇരുന്നു അവളെ ഉപദ്രവിച്ചുകൊണ്ടേ ഇരുന്നു. last friends ഇടപെട്ടു അയാളെ പൊക്കിയെടുത്ത് കൊണ്ടു പോകേണ്ടി വന്ന ഒരു അവസ്ഥയുണ്ട് ബോധമിലഞ്ഞിട്ട്. അതെ വ്യക്തിയെ ഞാന്‍ കുറച്ച ദിവസങ്ങള്‍ക്കു മുന്നേ fbyil ഒരു plug card കൊണ്ട് നില്‍ക്കുന്നത് കണ്ടു അതില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ് justice to asifa… പുള്ളി photoകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു.പുച്ഛമാണ് തോന്നിയത്.
എന്തൊരു വിരോധാഭാസമാണ് ഈ നാട്ടില്‍ നടക്കുന്നതെന്ന് ഒര്‍ത്തുപോവുന്നു. അവനവന്‍ ചെയ്യുന്ന കാര്യങ്ങള്‍ മറ്റൊരുവന്‍ ചെയ്യുമ്പോ മാത്രമാണ് നമ്മുടെ കണ്ണില്‍ ആഭാസംലെ… നമ്മള്‍ ചെയ്യുമ്പോ അത് നമ്മുടെ അവകാശവും.
ഞാന്‍ ഇതിപ്പോ പറയാന്‍ കാരണം . bus യാത്ര മുന്‍ നിര്‍ത്തി jubith സംവിധാനം ചെയ്യുത് സഞ്ജു produce ചെയ്ത ആഭാസമെന്ന ചിത്രത്തിന്റെ ഭാഗമാകാനുള്ള എന്റെ തീരുമാനത്തെ കുറിച്ച പറയാനാണ്. ഈ സിനിമയുടെ സ്‌ക്രിപ്റ്റിനോട് വളരെ relate ചെയ്യാന്‍ ഒരു സ്ത്രീ എന്ന നിലക്ക് ഒരുപാട് സാധിച്ചിട്ടുണ്ട് .lifeല്‍ നമ്മള്‍ നേരിട്ട് അനുഭവിക്കുന്ന പറയാന്‍ കാരണം frustrations ഈ ലോകത്തോട് ഒരു സിനിമ എന്ന art ലൂടെ തുറന്നു കാണിക്കാന്‍ സാധിക്കുക അതിന്റെ ഒരു പാര്‍ട്ട് ആവുക എന്നതായിരുന്നു ഈ സിനിമയോട് ഞാന്‍ ഇത്രയും അധികം അടുക്കാനുള്ള കാരണം. ഇതിലെ ഓരോ കഥാപാത്രങ്ങളെയും രൂപികരിച്ചിരിക്കുന്നത് തീര്‍ത്തും സത്യസന്ധമായ real ആയ കുറെ അനുഭവങ്ങളുടെ observationലൂടെയാണെന്നു ഉറപ്പെനിക്കുണ്ട് .
ഇത്തരം ആനുഭവങ്ങള്‍ ഉണ്ടാവാത്ത (തുറന്നു പറയായതവരുണ്ടാകാം) ഒരു സ്ത്രീ പോലും ഉണ്ടാവില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു.അതുകൊണ്ടുതന്നെ ഒന്നും ഒളിച്ചു പിടിക്കേണ്ട കാര്യവുമില്ല. ഇത് കാണികള്‍ കണ്ടു തന്നെ മനസ്സിലാക്കണം. ഓരോ കുഞ്ഞു കുട്ടിയും മനസ്സിലാക്കണം നമ്മുക്ക് ചുറ്റും എന്താണ് നടക്കുന്നതെന്നു.
തറവാടികളെന്ന് സ്വയം വിശ്വസിച്ചു തറ വേലകള്‍ ചെയ്യുമ്പോള്‍ ചില സദാചാരവാദികള്‍ ഇത് ഒക്കെ അവരുടെ അവകാശമായി കാണുന്നു. ആഭാസം ഇന്നത്തെ ഇന്ത്യയുടെ അവസ്ഥയെ ഒരുപാട് അനുഭവങ്ങളിലൂടെ വരച്ചു കാട്ടുന്നു.
ഒളിച്ചു വെക്കാന്‍ ഒന്നുമില്ല ഇത് പച്ചയായ സത്യം. സത്യം ഒട്ടും മായം കലര്‍ത്താതെ കാണിക്കാന്‍ ശ്രമിച്ച ധൈര്യത്തിനും അതിന്നു എന്നെയും ഒരു ഭാഗമാക്കിയതിനും jubithനോടും sanjuവിനോടും ഐക്യദാര്‍ഢ്യം.
എല്ലാവരും സിനിമ കാണുക .സിനിമ കണ്ടു ഇറങ്ങുമ്പോള്‍ നമ്മള്‍ ഇതുവരെ കടന്നു പോയ ജീവിതത്തില്‍ ഓരോ സഭവങ്ങളോടും വിശ്വാസങ്ങളോടും പ്രവര്‍ത്ഥികളോടും നമ്മള്‍ സ്വയം നമ്മളോട് താന്നെ ഓരോ ചോദ്യങ്ങള്‍ ചോദിച്ചിരിക്കും ഉത്തരം കണ്ടെത്തേണ്ടത് നമ്മള്‍ ഓരോരുത്തരും തന്നെയാണ്..
നിങ്ങളുടെ യാത്രകളില്‍ എവിടെയെങ്കിലും എപ്പോഴെങ്കിലും ഈ രീതികളില്‍ ഉള്ള അനുഭവങ്ങളോ ,കാഴ്ച്ചകളോ ഉണ്ടായിട്ടുണ്ടെങ്കില്‍ (സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്‍മാര്‍ക്കും ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോയിട്ടുണ്ടാവുമെന്നു) തന്നെ വിശ്വസിക്കുന്നു. ഇവിടെ comment ചെയ്യ് ചില കാര്യങ്ങളൊക്കെ വ്യക്തമാകുമോ.