‘അടുത്ത കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട; 2019ല്‍ ബിജെപി ലക്ഷ്യമിടുന്നത് അമ്പത് ശതമാനം വോട്ടോടെ അധികാരത്തില്‍ എത്താന്‍; കര്‍ണാടകയില്‍ ഭരണം പിടിക്കും; എസ്ഡിപിഐയുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കും’; നയം വ്യക്തമാക്കി അമിത് ഷാ (അഭിമുഖം)

Date : May 9th, 2018

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ലക്ഷ്യം 50 ശതമാനം വോട്ടാണെന്നും കിട്ടുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷാ. തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്. എങ്കിലും ലക്ഷ്യം അതാണ്. കര്‍ണാടക തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ മുഖ്യം. അവിടെ ബിജെപി അധികാരത്തിലെത്തും, സിദ്ധരാമയ്യയെ മാറ്റി യഡ്യൂരപ്പ മുഖ്യമന്ത്രിയാകും

കര്‍ണാടകത്തില്‍ ബിജെപിക്ക് ഭൂരിപക്ഷം കിട്ടുമെന്നാണ് ഉറച്ച വിശ്വാസം. പ്രധാനമന്ത്രി മോദിയുടെ ജനപ്രിയത, പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥത, ബി.എസ്. യഡ്യൂരപ്പയുടെ സ്വീകാര്യത എല്ലാം ചേര്‍ന്ന് മെയ് 15 ന് സിദ്ധരാമയ്യയെ മാറ്റി യഡ്യൂരപ്പയെ അധികാരത്തിലേറ്റുമെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദേഹം വ്യക്തമാക്കി.

modi-amith-shah 'അടുത്ത കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട; 2019ല്‍ ബിജെപി ലക്ഷ്യമിടുന്നത് അമ്പത് ശതമാനം വോട്ടോടെ അധികാരത്തില്‍ എത്താന്‍; കര്‍ണാടകയില്‍ ഭരണം പിടിക്കും; എസ്ഡിപിഐയുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കും'; നയം വ്യക്തമാക്കി അമിത് ഷാ (അഭിമുഖം)

കര്‍ണാടകയിലേതെന്നല്ല എല്ലാ തെരഞ്ഞെടുപ്പും ബിജെപിക്ക് പ്രധാനമാണ്. പക്ഷേ, കര്‍ണാടക പ്രാനമാണ്. കാരണം ദക്ഷിണേന്ത്യയിലേക്ക് ബിജെപിയുടെ കവാടമാണത്. കോണ്‍ഗ്രസിനെ കര്‍ണാടകം നിരാശപ്പെടുത്തും.

കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സര്‍ക്കാരിന്റെ സമഗ്ര പരാജയമാണ് വിഷയം. 3,500 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. 173 ശതമാനമാണ് ആത്മഹത്യാ വര്‍ധന. തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ക്രമസമാധാനം മൂന്നംഗ സംഘത്തിന് അടിയറവെച്ചു- ജോര്‍ജ്ജ്, ഹാരിസ് എന്നീ മന്ത്രിമാര്‍ക്കും എംഎല്‍എ ബൈഗിനും. 24 ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. എല്ലാം ഒരേ മാതൃകയില്‍. മോട്ടോര്‍ ബൈക്കില്‍ വന്ന് കഴുത്തുമുറിച്ച്. ഒറ്റക്കേസിലേ എഫ്ഐആര്‍ എടുത്തിട്ടുള്ളു. കാരണം കുറ്റവാളികള്‍ എസ്ഡിപിഐക്കാരാണ്. എസ്ഡിപിഐക്ക് കര്‍ണാടകയില്‍ അഴിഞ്ഞാടാന ആഭ്യന്തരവകുപ്പ് അനുമതി നല്‍കുകയാണ്. ബിജെപി എത്തിയാല്‍ ഇതിന് അറുതി വരുത്തും. സംസ്ഥാന ഭരണം മുഴുവന്‍ ബിള്‍ഡര്‍മാരുടെ കൈയിലാണ്.

modi-amith-shah 'അടുത്ത കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട; 2019ല്‍ ബിജെപി ലക്ഷ്യമിടുന്നത് അമ്പത് ശതമാനം വോട്ടോടെ അധികാരത്തില്‍ എത്താന്‍; കര്‍ണാടകയില്‍ ഭരണം പിടിക്കും; എസ്ഡിപിഐയുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കും'; നയം വ്യക്തമാക്കി അമിത് ഷാ (അഭിമുഖം)

ബിജെപിക്ക് ഭരിക്കാന്‍ ആരുടെയും പിന്തുണ വേണ്ടിവരില്ല. മുന്‍ പ്രധാനമന്ത്രി ദേവെ ഗൗഡയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിക്കുന്നത് ആരുടെയായാലും നല്ലകാര്യങ്ങളെ അംഗീകരിക്കണമെന്നതുകൊണ്ടാണ്.

കര്‍ണാടകത്തില്‍ ഭരണക്കാരുടെ അഴിമതി ഞങ്ങള്‍ പറയുമ്പോള്‍ യഡ്യൂരപ്പ അഴിമതിക്കാരനാണെന്ന് അവര്‍ പറയുന്നു. ഒരു കേസിലെങ്കിലും യഡ്യൂരപ്പ അഴിമതിക്കാരനെന്ന് തെളിഞ്ഞിട്ടുണ്ടോ. മറിച്ച്, ആരോപിച്ച കേസുകളെല്ലാം കെട്ടിച്ചമച്ചതാണെന്ന് കോടതി പറഞ്ഞു. കരുണാകര റെഡ്ഡി, സോമശേഖര റെഡ്ഡി എന്നീ സ്ഥാനാര്‍ത്ഥികള്‍ക്കെതിരേ ഒരു കേസുമില്ല. സിദ്ധരാമയ്യ 40 ലക്ഷം രൂപയുടെ വാച്ചും കെട്ടി നടക്കുന്നു, കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ചോദിക്കാന്‍ പോലും ഭയമാണ്.

bjp-amit-modi 'അടുത്ത കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട; 2019ല്‍ ബിജെപി ലക്ഷ്യമിടുന്നത് അമ്പത് ശതമാനം വോട്ടോടെ അധികാരത്തില്‍ എത്താന്‍; കര്‍ണാടകയില്‍ ഭരണം പിടിക്കും; എസ്ഡിപിഐയുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കും'; നയം വ്യക്തമാക്കി അമിത് ഷാ (അഭിമുഖം)

 

വികസനം തടസത്തിലായി. ബെംഗളൂരുവിലെ ട്രാഫിക് ബ്ലോക്കുകള്‍ നോക്കൂ. കേന്ദ്രം ഫണ്ടു നല്‍കുന്നു. അര്‍ഹതപ്പെട്ടവര്‍ക്കെത്തുന്നില്ല. 14 ാം ധനകാര്യ കമ്മീഷന്റെ 2.19 ലക്ഷം കോടി രൂപയുടെ കേന്ദ്ര പദ്ധതി വിഹിതത്തിനു പുറമേ കേന്ദ്രസര്‍ക്കാര്‍ 80,000 കോടി രൂപ കര്‍ണാടകത്തിന് നല്‍കി.

ഞാന്‍ സംസ്ഥാനമെമ്പാടും സഞ്ചരിച്ചു. സിദ്ധരാമയ്യ സര്‍ക്കാരിനെക്കൊണ്ട് ജനങ്ങള്‍ മടുത്തു. തൂക്കുനിയമസഭ വരുമെന്നു പറയുന്നവര്‍ ത്രികോണമത്സരമെന്ന് തെറ്റായി കാര്യങ്ങള്‍ വിലയിരുത്തിയിട്ടാണ്. വാസ്തവത്തില്‍ 45 മണ്ഡലങ്ങളിലേ ത്രികോണ മത്സരമുള്ളു. 175 സ്ഥലത്ത് നേരിട്ടാണ് മത്സരം.

യഡ്യൂരപ്പ സര്‍ക്കാര്‍ വന്നാല്‍ ആറുമാസത്തിനകം മഹാദായി നദീജല വിഷയം പരിഹരിക്കുമെന്നും അദേഹം പറഞ്ഞു. കര്‍ണാടത്തില്‍ റാണിചെന്നമ്മയെ പോലെ സംഗൊള്ളി റായണ്ണ, മടകരി നായക തുടങ്ങി ബ്രിട്ടീഷുകാര്‍ക്കെതിരേ പോരാടിയ നായകരെ മാറ്റിനിര്‍ത്തി സിദ്ധരാമയ്യ സര്‍ക്കാര്‍ എന്തുകൊണ്ടാണ് ടിപ്പു സുല്‍ത്താന്റെ ജയന്തി ആഘോഷിക്കുന്നത്. ആരാണ് വര്‍ഗീയ ധ്രുവീകരണം നടത്തുന്നത്.

Amit-Shah 'അടുത്ത കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട; 2019ല്‍ ബിജെപി ലക്ഷ്യമിടുന്നത് അമ്പത് ശതമാനം വോട്ടോടെ അധികാരത്തില്‍ എത്താന്‍; കര്‍ണാടകയില്‍ ഭരണം പിടിക്കും; എസ്ഡിപിഐയുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കും'; നയം വ്യക്തമാക്കി അമിത് ഷാ (അഭിമുഖം)

 

നാലുവര്‍ഷം മുമ്പത്തെ ജനപ്രിയത ഇപ്പോഴും നരേന്ദ്ര മോദിയ്ക്കുണ്ട്. 22 കോടി കുടുംബങ്ങളെയാണ് മോദി സര്‍ക്കാര്‍ നേരിട്ട് സ്പര്‍ശിച്ചത്. ശൗചാലയ നിര്‍മാണം, എല്‍പിജി വിതരണം, ഗ്രാമങ്ങള്‍ വൈദ്യുതീകരിക്കല്‍. തുടങ്ങി വിവിധ പദ്ധതികളിലൂടെ. 70 വര്‍ഷത്തില്‍ കോണ്‍ഗ്രസ് ഉണ്ടാക്കാത്ത മാറ്റമാണ് ഇതുവഴി മോദി സര്‍ക്കാര്‍ നടപ്പാക്കിയത്. ലോകം മുഴുവന്‍ ഇന്ന് മോദിയുടെ നേട്ടങ്ങള്‍ അംഗീകരിക്കുന്നു. രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്തില്ല. 40 വര്‍ഷമായി തടസപ്പെട്ടുകിടന്നിരുന്ന സൈനികരുടെ തുല്യറാങ്ക് തുല്യവേതനം നടപ്പിലാക്കി. 10 കോടി കുടുംബങ്ങള്‍ക്ക് ആരോഗ്യഇന്‍ഷുറന്‍സ് പദ്ധതി നടത്തിലാക്കി. 50 കോടി പേര്‍ക്ക് ഇതിന്റെ ഗുണം കിട്ടും.

രാഹുല്‍ ഗാന്ധി അധ്യക്ഷനായശേഷം കോണ്‍ഗ്രസിനെന്ത് മാറ്റം വന്നുവെന്ന് ശ്രദ്ധിച്ചിട്ടില്ല. എന്തായാലും കോണ്‍ഗ്രസ് നിലവില്‍ മൂന്നു സംസ്ഥാനങ്ങളിലേ ഉള്ളുവെങ്കിലും അവര്‍ ദേശീയ പാര്‍ട്ടിയാണ്. 250 ലോക്സഭാ സീറ്റുകളില്‍ അവരുമായി ഞങ്ങള്‍ നേരിട്ടുള്ള മത്സരത്തിലാണ്. പ്രാദേശിക പാര്‍ട്ടികളുടെ കാര്യം ഓരോ പ്രദേശത്തും വ്യത്യസ്തമാണ്.

Amit-Shah1-copy 'അടുത്ത കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട; 2019ല്‍ ബിജെപി ലക്ഷ്യമിടുന്നത് അമ്പത് ശതമാനം വോട്ടോടെ അധികാരത്തില്‍ എത്താന്‍; കര്‍ണാടകയില്‍ ഭരണം പിടിക്കും; എസ്ഡിപിഐയുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കും'; നയം വ്യക്തമാക്കി അമിത് ഷാ (അഭിമുഖം)

സര്‍ക്കാര്‍ സ്ത്രീ-ശിശു സംരക്ഷണ വിഷയത്തില്‍ ചെയ്ത കാര്യങ്ങള്‍ മറന്ന്, കാഠ്വ- ഉനാവോ പീഡന സംഭവങ്ങള്‍ ചിലര്‍ വലിയ വിഷയമാക്കി സര്‍ക്കാരിനെതിരേ വിനിയോഗിക്കുന്നുണ്ട്. സംഭവങ്ങളില്‍ ഏതെങ്കിലും തരത്തില്‍ ബന്ധമുള്ളവര്‍ക്കെതിരേ പാര്‍ട്ടി നടപടിയെടുത്തിട്ടുണ്ട്. ബാക്കി കേസിന്റെ വിധി വരട്ടെ.

ശിവസേനയും ബിജെപിയുമായുള്ള സഖ്യം ശക്തമാണ്. ഞങ്ങള്‍ അടുത്തതെരഞ്ഞെടുപ്പിലും ഒന്നിച്ച് മത്സരിക്കും. ജനതാദള്‍ (യു)വുമായി ബീഹാറില്‍ സഖ്യമാണ്. ടിഡിപി കാര്യത്തില്‍ ചന്ദ്രബാബു നായിഡുവുമായുള്ള ബന്ധം അകന്നു. കര്‍ണാടക കഴിഞ്ഞാല്‍ ആന്ധ്രയില്‍ കേന്ദ്രീകരിച്ച് സമ്പൂര്‍ണ പ്രചാരണം തുടങ്ങണം. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിനു കൊടുത്ത കോടിക്കണക്കിനു രൂപയുടെ സഹായം എങ്ങനെ ചെലവിട്ടുവെന്ന് ആന്ധ്ര സര്‍ക്കാര്‍ പറയണം; വരുമാനമൊന്നുമില്ലാത്തവര്‍ എങ്ങനെ 10,000 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്നും അമിത് ഷാ ആരോപിച്ചു.