യൂണിയന്‍ ഓഫീസില്‍ സുഖിച്ചു കഴിഞ്ഞ നേതാക്കളെ തെറിപ്പിച്ചു; ഇനി തച്ചങ്കരിയുടെ ലക്ഷ്യം ആനവണ്ടിയെ ഹൈടെക്ക് ആക്കല്‍; ബസ് എവിടെയെന്ന് അറിയാന്‍ ഊബര്‍ മാതൃകയില്‍ ജിപിഎസ്; സ്റ്റാന്‍ഡുകളില്‍ അറൈവല്‍ ടൈം കാണിക്കാന്‍ ബോര്‍ഡുകള്‍; ലക്ഷ്യം ദീര്‍ഘദൂര ട്രെയിന്‍ യാത്രികര്‍

Date : May 12th, 2018

തിരുവനന്തപുരം: ജോലി ചെയ്യാതെ യൂണിയന്‍ ഓഫീസുകളില്‍ സുഖിച്ച നേതാക്കളെ തെറിപ്പിച്ച് പുതിയ എംഡി ടോമിന്‍ തച്ചങ്കരി. ഇവരെ വിവിധ ഓഫീസുകളിലേക്കും ജോലികളിലേക്കും പുനക്രമീകരിച്ചതിനു പിന്നാലെ നൂത സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും തച്ചങ്കരി നീക്കം തുടങ്ങി. ആദ്യഘട്ടമായി ട്രെയിനുകളില്‍നിന്നും യാത്രക്കാരെ അടര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യമാണു കാണുന്നത്. മണിക്കൂറുകള്‍ വൈകിയോടുന്ന ട്രെയിനുകളെ അപേക്ഷിച്ചു കെഎസ്ആര്‍ടിസി ബസുകള്‍ ഭേദമാണ്. ദീര്‍ഘ യാത്രകള്‍ക്കു ക്ലേശം കൂടുമെന്നതിനാലാണ് അല്‍പം വൈകുന്നെങ്കിലും യാത്രക്കാര്‍ ബസുകള്‍ ഉപേക്ഷിച്ചു ട്രെയിനുകളെ ആശ്രയിക്കുന്നത്.

 

 

ഇതിനു മാറ്റം വരുത്തി, മികച്ച സൗകര്യങ്ങള്‍ക്കൊപ്പം സേവനങ്ങളും ഏര്‍പ്പെടുത്തുകയാണു ലക്ഷ്യം. ദീര്‍ഘദൂര ബസുകളില്‍ ജി.പി.എസ്. സംവിധാനം വിപുലപ്പെടുത്തി യാത്രക്കാരുടെ കാത്തിരിപ്പിനു വിരാമമിട്ട് യാത്ര സുഗമമാക്കാനും നടപടി സ്വീകരിക്കും.
സമയംതെറ്റി ഓടുന്നതിനാലാണു ദീര്‍ഘദൂര സര്‍വീസുകളില്‍നിന്നും യാത്രക്കാര്‍ അകലുന്നതെന്നു മനസിലാക്കിയാണു ബസുകളെ ട്രാക്ക് ചെയ്യാന്‍ യൂബര്‍ മാതൃകയില്‍ ജി.പി.എസ്. സംവിധാനം കൊണ്ടുവരുന്നത്. ബസുകള്‍ എവിടെയെത്തി എന്നറിയാനുള്ള മാര്‍ഗമാകും ഈ സംവിധാനത്തിലുണ്ടാകുക.അതുകൊണ്ടു യാത്രക്കാര്‍ക്കു സ്റ്റാന്‍ഡുകളില്‍ ദീര്‍ഘനേരം കാത്തിരിക്കേണ്ടി വരില്ല.

 

 

ഇലക്രേ്ടാണിക് ടിക്കറ്റ് മെഷീനുമായി ബന്ധപ്പെടുത്തിയാണ് ഈ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരിക. യാത്രക്കാര്‍ക്കു ബസ് എവിടെയെത്തി എന്നറിയാന്‍ ബസ് സ്റ്റാന്‍ഡുകളിള്‍ അെറെവല്‍ െടെം കാണിക്കും വിധം ബോര്‍ഡുകള്‍ സ്ഥാപിക്കും. കെ.എസ്.ആര്‍.ടി.സി. നവീകരണത്തിനായി കേന്ദ്രസര്‍ക്കാരില്‍ നിന്നു ഫണ്ട് ലഭ്യമാക്കിയിട്ടുണ്ട്. നവീകരണത്തിനായി വകയിരുത്തിയ 20 കോടി രൂപ ഇനിയും ചെലവഴിക്കാന്‍ അധികാരികള്‍ക്കു കഴിഞ്ഞിട്ടില്ല. അതിനാല്‍ ഈ ഫണ്ട് ഉപയോഗിക്കാനുതകുന്ന തരത്തിലായിരിക്കും പുതിയ പദ്ധതികള്‍.

 

 

നേരത്തേ, യൂണിയന്‍ പ്രവര്‍ത്തനം മുഖ്യ തൊഴിലാക്കിയവര്‍ക്കാണു തച്ചങ്കരി പണികൊടുത്തത്. കെ.എസ്.ആര്‍.ടി.ഇ.എ. (സി.ഐ.ടി.യു) സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. ഹരികൃഷ്ണന്‍ നമ്പൂതിരി അടക്കമുള്ളവര്‍ക്കാണു പുതിയ ജോലി കിട്ടിയത്. ഇന്‍സ്‌പെക്ടര്‍ തസ്തികയിലുള്ള ഹരികൃഷ്ണന്‍ നമ്പൂതിരിക്കു വികാസ് ഭവന്‍ ഡിപ്പോയിലേക്കാണു മാറ്റം.

 

 

ഭരണപക്ഷാനുകൂല സംഘടനയായ കെ.എസ്.ആര്‍.ടി.ഇ.എ (സി.ഐ.ടി.യു)യുടെ സംസ്ഥാന നേതാവായ എസ്. സുശീലനെ പാറശാല ഡിപ്പോയിലേക്കും നേതാക്കളായ ആര്‍. ഗോപകുമാറിനെയും വി. ശാന്തകുമാറിനെയും തിരുവനന്തപുരം സെന്‍ട്രലിലേക്കും മാറ്റി. ജെ.എസ്. ഷാജിബോസിനെ നെയ്യാറ്റിന്‍കരയിലേക്കു വിട്ടു. എം. ഗോപകുമാറിനെ വിജിലന്‍സില്‍നിന്നും എ. റോബര്‍ട്ട് മോറിസിനെ സിറ്റി ഡിപ്പോയില്‍നിന്നും ചീഫ് ഓഫീസിലെ െടെം ടേബിള്‍ സെല്ലിലേക്കു മാറ്റി. കെ.വി. ജയപ്രകാശിനെയും െടെം ടേബിള്‍ സെല്ലിലെത്തിച്ചു. ഇവിടെനിന്നു കെ. സന്തോഷ് കുമാറിനെ സെന്‍ട്രല്‍ ഡിപ്പോയിലേക്കു മാറ്റി. എല്ലാവരും ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ളവരാണ്. ഭരണവിഭാഗം എക്‌സിക്യൂട്ടിവ് ഡയറക്ടറുടേതാണു നടപടി.

 

 

കെ.എസ്.ആര്‍.ടി.സിയിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരെ മാറ്റാന്‍ നിരാഹാര സമരമിരുന്ന നേതാവാണു ഹരികൃഷ്ണന്‍ നമ്പൂതിരി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരെ സോണല്‍ ഓഫീസര്‍മാരാക്കി മാറ്റണമെന്നായിരുന്നു ആവശ്യം. ആദ്യം ഹരികൃഷ്ണനും തുടര്‍ന്നു സംസ്ഥാന ഭാരവാഹികളില്‍ ഒരാളായ ദിലീപ്കുമാറുമാണു സമരം നയിച്ചത്. സമരം ദിവസങ്ങളോളം നീണ്ടിട്ടും അന്ന് എം.ഡിയായിരുന്ന എ. ഹേമചന്ദ്രന്‍ ചര്‍ച്ചയ്ക്കു വിളിച്ചില്ല. ഒടുവില്‍ മന്ത്രി എ.കെ ശശീന്ദ്രനുമായി ചര്‍ച്ച നടത്തി നേതാക്കള്‍ തലയൂരി.

 

 

ഏപ്രില്‍ ഒന്നിന് മുന്‍പ് കോര്‍പ്പറേഷനെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സോണുകളാക്കി തിരിക്കുമെന്നും മൂന്ന് എക്‌സ്ിക്യൂട്ടീവ് ഡയറക്ടര്‍മാരെ സോണല്‍ ഓഫീസര്‍മാരാക്കുമെന്നും സി.ഐ.ടി.യു നേതാവ് ആനത്തലവട്ടം ആനന്ദന്റെയടക്കം സാന്നിധ്യത്തില്‍ പ്രഖ്യാപിച്ചാണു സമരം അവസാനിപ്പിച്ചത്. രണ്ടു മാസം കഴിഞ്ഞിട്ടും ഒന്നും നടന്നില്ല! ഇതിനിടയിലാണ് സുഖമായിരുന്ന കസേരയും പോയത്. തച്ചങ്കരിയുടെ പരിഷ്‌കാരങ്ങള്‍ അട്ടിമറിക്കാനുള്ള സംഘടനാ നേതാക്കളുടെ ശ്രമം വിലപ്പോയില്ല. തച്ചങ്കരിക്കെതിരേ മുഖ്യമന്ത്രിയെ കണ്ട് പരാതിപ്പെടാനുള്ള ശ്രമവും പരാജയപ്പെട്ടു.