നാനി, നിങ്ങള്‍ ഉപയോഗിച്ച പെണ്‍കുട്ടികളുടെ കണ്ണീര്‍ ഇപ്പോഴും തോര്‍ന്നിട്ടില്ല; കാസ്റ്റിങ് കൗച്ചിനെതിരേ തുണിയുരിഞ്ഞു പ്രതിഷേധിച്ച ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തല്‍

Date : May 12th, 2018

തെലുങ്ക് സിനിമയിൽ ശ്രീ റെഡ്ഡി തുറന്നു വിട്ട കാസ്റ്റിംഗ് കൗച്ചിന്റെ അലയൊളികൾ ഇതു വരെ അടങ്ങിയിട്ടില്ല. ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി തരിച്ചിരിക്കുയാണ് തെലുങ്ക് സിനിമാലോകം. സൂപ്പർ താരം നാനിക്കെതിരെയാണ് ഇത്തവണ ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തൽ. നാനി നിരവധി പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിച്ചിട്ടുണ്ടെന്നും ആ പെണ്‍കുട്ടികള്‍ഇപ്പോഴും കരയുകയാണെന്നും ശ്രീ റെഡ്ഢി ആരോപിക്കുന്നു. സമൂഹമാധ്യത്തിലൂടെയായിരുന്നു നടിയുടെ പ്രതികരണം.

നിങ്ങൾ യഥാർത്ഥ ജീവിതത്തിലും വളരെ നന്നായി അഭിനയിക്കുന്നുണ്ട്. സ്കീനിൽ നിങ്ങൾ പകർന്നാടുന്നതിനെക്കാൾ അതി മനോഹരമായി എന്നാൽ അതെല്ലാം നിങ്ങളുടെ മുഖമൂടിയാണ്. നിങ്ങൾ ഒരുപാട് സഹിച്ച് പടവെട്ടിയാണ് താരസിംഹാസനത്തിൽ എത്തിയതെന്ന് നിങ്ങൾ പലപ്പോഴും പറയാറുണ്ട്. എന്നാൽ അതെല്ലാം പ്രേക്ഷകരെ കയ്യിലെടുക്കാനുളള അതിവൈകാരികമായ അഭിനയം മാത്രമാണ്. ഈയടുത്ത് നിങ്ങൾക്കൊരു പെൺകുഞ്ഞ് ജനിച്ചു.

nani-sri-reddy നാനി, നിങ്ങള്‍ ഉപയോഗിച്ച പെണ്‍കുട്ടികളുടെ കണ്ണീര്‍ ഇപ്പോഴും തോര്‍ന്നിട്ടില്ല; കാസ്റ്റിങ് കൗച്ചിനെതിരേ തുണിയുരിഞ്ഞു പ്രതിഷേധിച്ച ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തല്‍

 

ഇനി നിങ്ങൾ നന്നായി ശ്രദ്ധിക്കണം. കാരണം നിങ്ങൾ ഒരുപാട് പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിച്ചു. അവരുടെ കണ്ണീർ ഇതു വരെ തോർന്നിട്ടില്ല. ദൈവം എല്ലാം അറിയുന്നുണ്ട്. അതിനുളള ശിക്ഷ നിങ്ങൾക്കു ലഭിക്കുക തന്നെ ചെയ്യും– ശ്രീ റെഡ്ഡി ഫെയ്സ്ബുക്കിൽ കുറിച്ചു. രാം ചരണിനെയും മഹേഷ് ബാബുവിനെയും ജൂനിയര്‍എൻടിആറിനെയും നോക്കി പഠിക്കൂ. അവർക്ക് ആരോടും അസൂയ ഇല്ല. നിങ്ങൾക്ക് യുവസംവിധായകരോട് പോലും പുച്ഛമാണ്. ആരോടും വിനയം ഇല്ല. ശ്രീ റെഡ്ഡി പറയുന്നു.

 

നേരത്തെ തെലുങ്കിലെ നിര്‍മാതാക്കൾക്കും താരങ്ങൾക്കുമെതിരെ ലൈംഗിക ആരോപണവുമായി ശ്രീ റെഡ്ഡി രംഗത്ത് വന്നിരുന്നു. മുതിർന്ന നിര്‍മാതാവ് സുരേഷ് ബാബുവിന്റെ മകനും നടന്‍റാണ ദഗ്ഗുബട്ടിയുടെ സഹോദരനുമായ അഭിറാം ദഗ്ഗുബട്ടി തന്നെ പീഡിപ്പിച്ചതെന്ന് ശ്രീറെഡ്ഡി ചാനല്‍ചര്‍ച്ചയില്‍തുറന്നു പറഞ്ഞു. ഫിദ സംവിധായകന്‍ശേഖര്‍കമ്മുല, അല്ലു അര്‍ജുന്‍എന്നിവര്‍ക്കെതിരെയും നടി ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നു.