ഒറ്റ ഷോട്ടിലെ ലാലേട്ടന്‍ ഇഷ്ടം: ആരാധകര്‍ തയാറാക്കിയ വീഡിയോ തരംഗമാകുന്നു; വേറിട്ട ഗാനം കാണാം

Date : May 13th, 2018

മോഹന്‍ലാലിനെക്കുറിച്ച് ഒറ്റ വാക്കില്‍ ആരാധകര്‍ ‘ചങ്കാണ്’ എന്നു പറയാറുണ്ട്. എന്നാല്‍ ആ ഇഷ്ടം ഒറ്റ ഷോട്ടില്‍ വിരിഞ്ഞാല്‍ എങ്ങനെയുണ്ടാകും? അതിനുത്തരമാണ് ഒരുകൂട്ടം മോഹന്‍ലാല്‍ ആരാധകര്‍ തയാറാക്കിയ ഇൗ വിഡിയോ ഗാനം. സാധാരണ ട്രിബ്യൂട്ട് വിഡിയോകള്‍ േവണ്ടെന്ന തീരുമാനത്തില്‍ നിന്നാണ് അല്‍പം വേറിട്ട് നില്‍ക്കുന്ന ഇൗ ചിന്ത. ലാലേട്ടനു വേണ്ടി ഒറ്റഷോട്ടിൽ ചിത്രീകരിച്ച ട്രിബ്യൂട്ട് വിഡിയോയാണ് ഇപ്പോള്‍ തരംഗമാകുന്നത്.

 

ലാലേട്ടൻ ട്രിബ്യൂട്ട് വിഡിയോ സോംഗ് എന്ന പേരിൽ ചിത്രീകരിച്ചിരിക്കുന്ന ഗാനത്തിന് നാല് മിനിട്ടാണ് ദൈര്‍ഘ്യം . ‘ലാലേട്ടാ..ലാലേട്ടാ എന്റെ നെഞ്ചിലെ ലാലേട്ടാ..’ എന്ന ഗാനത്തിനൊപ്പം ചുവടുവച്ച് ഒട്ടേറെ ആരാധകരും വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നു. ലാൻസ് പോൾസൺ സംഗീതം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് നിത്യ അൽസോയാണ്. ഷിഹാബ് കാമിയോയാണ് ട്രിബ്യൂട്ട് വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. വിഡിയോ കാണാം