തിയേറ്റര്‍ പീഡനം: പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലാക്കി; കൂട്ടുനിന്ന അമ്മയെ ചോദ്യം ചെയ്യുന്നു; പ്രതിയാക്കണമെന്ന് വനിതാ കമ്മിഷന്‍

Date : May 13th, 2018

മലപ്പുറം എടപ്പാളിൽ സിനിമ തീയേറ്ററിൽ പീഡനത്തിനിരയായ പത്തുവയസുകാരിയെ റസ്ക്യുഹോമിലാക്കി. കുട്ടിയുടെ അമ്മയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇവരെക്കൂടി പ്രതിചേർത്തേക്കും. കുട്ടിയുടെ അമ്മക്കെതിരേയും കേസെടുക്കണമെന്നു വനിത കമ്മിഷന്‍ ആവശ്യപ്പെട്ടു. അമ്മയുടെ അറിവോടെയാണ് പീഡനം നടന്നതെന്ന് അധ്യക്ഷ എം.സി. ജോസഫൈന്‍ പറഞ്ഞു. വനിതാകമ്മിഷന്‍ അധ്യക്ഷ എടപ്പാളിലെത്തി തീയറ്റര്‍ ഉടമയെ കണ്ടു.

 

theatre തിയേറ്റര്‍ പീഡനം: പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലാക്കി; കൂട്ടുനിന്ന അമ്മയെ ചോദ്യം ചെയ്യുന്നു; പ്രതിയാക്കണമെന്ന് വനിതാ കമ്മിഷന്‍

അതേസമയം, പ്രതി മൊയ്തീൻ കുട്ടിയെ ഇന്ന് പൊന്നാനി കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ കേസെടുക്കാതിരുന്ന ചങ്ങരംകുളം എസ്.ഐ കെ.ജി. ബേബിയെ സസ്പെൻഡ് ചെയ്തു. പീഡനത്തിന് ഇരയായ കുട്ടിയുടെ അമ്മയാണ് ഒപ്പമുണ്ടായിരുന്നതെന്നും കണ്ടെത്തി.

 

പീഡനത്തിന് തെളിവായി സി.സി.ടി.വി ദൃശ്യങ്ങൾ കൈമാറിയിട്ടും കേസെടുക്കാതിരുന്ന എസ്.ഐ. കെ ജി ബേബിയെ ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരം തൃശൂർ റേഞ്ച് ഐ.ജി. എം.ആർ.അജിത്കുമാറാണ് സസ്പെൻഡ് ചെയ്തത്. കേസ് അന്വേഷിക്കേണ്ട എസ്ഐക്ക് തുടക്കം മുതൽ പിഴച്ചെന്നാണ് റിപ്പോർട്ട്.

 

കഴിഞ്ഞ മാസം 18 ന് പീഡനം നടന്നതായി 26 ന് ചൈൽഡ് ലൈൻ പൊലീസിൽ പരാതി നൽകിയതാണ്. തെളിവായി സി.സി.ടി.വി ദൃശ്യങ്ങളും എസ്.ഐക്ക് കൈമാറിയിയിരുന്നു. പ്രതി തീയേറ്ററിൽ എത്തിയ കാറിന്റെ നമ്പറും കൈമാറിയിരുന്നു. തെളിവുകളെല്ലാം ലഭ്യമായിട്ടും കേസെടുക്കാൻ പോലും തയാറാതിരുന്നത് പ്രാഥമികമായി തന്നെ വീഴ്ചയാണന്നാണ് എസ്.പിയുടെ കണ്ടെത്തൽ.

 

കാറിന്റെ നമ്പർ മാത്രം പരിശോധിച്ചാൽ പ്രതി മൊയ്തീൻ കുട്ടിയുടെ വിലാസം നിമിഷങ്ങൾക്കകം ലഭ്യമാണ്. തൃത്താലയിലും വിദേശത്തും ജുവലറികളും വ്യവസായ സ്ഥാപനങ്ങളും നടത്തുന്ന മൊയ്തീൻ കുട്ടിയെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെന്നതും അവിശ്വസനീയമാണ്. പ്രതിക്ക് കാലങ്ങളായി അടുത്തു പരിചയമുള്ള സ്ത്രീയേയും കുട്ടിയേയുമാണ് പീഡനത്തിന് ഇരയാക്കിയത്.