കന്നഡയും കടന്ന് താമര; മോഡി മാജിക്ക് വീണ്ടും; കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു; സിദ്ധരാമയ്യയ്ക്കും തോല്‍വി

Date : May 15th, 2018

ഒരിടവേളയ്ക്കു ശേഷം കന്നടമണ്ണില്‍ ഒരിക്കല്‍ക്കൂടി താമര വിടരുന്നു. കോണ്‍ഗ്രസിനെ ‘കയ്യോടെ’ പിഴുതെറിഞ്ഞായിരുന്നു കാവിപ്പടയുടെ മുന്നേറ്റം. അഴിമതിക്കറ പുരണ്ട ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ് യെഡിയൂരപ്പയേയും കേന്ദ്രവിരുദ്ധ നയങ്ങളും എടുത്തു കാട്ടി വിജയം കൊയ്യാമെന്ന കോണ്‍ഗ്രസിന്റെ പ്രതീക്ഷ അസ്ഥാനത്തായി. ഒരിക്കല്‍ക്കൂടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാജിക് എന്നുതന്നെ കരുതണം. ബിജെപിയില്‍ മോദി–അമിത് ഷാ കൂട്ടുകെട്ടിന്റെ ശക്തി അരക്കിട്ടുറപ്പിക്കുന്നതായി രാജ്യം കാതോര്‍ത്ത കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം.

 

പ്രചാരണത്തില്‍ നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും പറ്റിയ പിഴവുകളും പാളിച്ചകളും ആയിരുന്നു കോണ്‍ഗ്രസ് അവസാന ഘട്ടത്തില്‍ ആയുധമാക്കിയത്. ജനറല്‍ കരിയപ്പയുടെ കാര്യത്തിലും ഭഗത് സിങിനെ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചില്ലെന്ന് പ്രയോഗത്തിലും പ്രധാനമന്ത്രി നുണപ്രാചരകനായെന്ന് പ്രതിപക്ഷം ഒന്നടങ്കം തെളിവുനിരത്തി. പ്രചാരണത്തിന്‍റെ അവസാന ദിനങ്ങളില്‍ മേല്‍ക്കൈയും ഈ പ്രചാരണങ്ങള്‍ക്കായിരുന്നു. അപ്പോഴും വിജയം ബിജെപിക്ക് ഒപ്പം നിന്നുവെന്നത് തിര‍ഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പാര്‍ട്ടി വര്‍ഷങ്ങളായി തുടരുന്ന മേല്‍ക്കൈ അരക്കിട്ടുറപ്പിക്കുന്നു. ‌‌

 

BJP-Map1 കന്നഡയും കടന്ന് താമര; മോഡി മാജിക്ക് വീണ്ടും; കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു; സിദ്ധരാമയ്യയ്ക്കും തോല്‍വി

പോളിങ്ങില്‍ ചരിത്രം പിറന്നപ്പോള്‍ ഇരുമുന്നണികളുടേയും പ്രതീക്ഷകള്‍ വാനോളമായിരുന്നു. കർണാടക നിയമസഭാ തിര‍ഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച പോളിങ്ങാണു മേയ് 12 ന് രേഖപ്പെടുത്തിയത്. 72.36% വോട്ടർമാർ പോളിങ് ബൂത്തിലെത്തി. ഇതിനു മുമ്പ് 1978ൽ രേഖപ്പെടുത്തിയ 71.90 ശതമാനമാണു റെക്കോർഡ്. കഴിഞ്ഞ തവണയും ഭേദപ്പെട്ട പോളിങ്ങായിരുന്നു, 2013 ൽ 71.45% രേഖപ്പെടുത്തി. ഇതോടെ മൊത്തം മൂന്നു തവണ പോളിങ് ശതമാനം 70 കടന്നു.

 

 

കർണാടകത്തിലെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പോളിങ് ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ തവണ വിജയം കോൺഗ്രസിനായിരുന്നു. രണ്ടു തവണ 70% കടന്നപ്പോൾ കോൺഗ്രസ് അധികാരത്തിലെത്തി. സാമാന്യം ഉയർന്ന പോളിങ് രേഖപ്പെടുത്തിയ 1999, 1989 വർഷങ്ങളിലും ജയം കോൺഗ്രസിനു തന്നെയായിരുന്നു. ഈ കണക്കുകള്‍ പരിശോധിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ സ്വപ്നങ്ങള്‍ അതിന്റെ പാരമ്യത്തിലെത്തി.

 

 

ഇന്നു വോട്ടെണ്ണിത്തുടങ്ങിയപ്പോഴും കോണ്‍ഗ്രസിനു തന്നെയായിരുന്നു നേരിയ മുന്‍തൂക്കം. തീരമേഖലയിലെ വോട്ടുകളായിരുന്നു കോണ്‍ഗ്രസിനെ തുണച്ചത്. എന്നാല്‍ പതുക്കെ ബിജെപി ലീഡ് നില ഉയര്‍ത്തി. പിന്നെ തിരിഞ്ഞു നോക്കാത്ത മുന്നേറ്റം. ഏറെ പ്രതീക്ഷയുണ്ടായിരുന്ന ലിംഗായത്ത് മേഖലകള്‍ കോണ്‍ഗ്രസിനെ ചതിച്ചു. ബെഗളൂരു മേഖലകളില്‍ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ജെഡിഎസിനു ചോര്‍ന്നതായും നേതൃത്വം വിലയിരുത്തി.

 

 

നിര്‍ണായക ശക്തിയായി ജെഡിഎസ് രംഗത്തുണ്ട്. വൊക്കലിഗ മേഖലകളിലായിരുന്നു ജെഡിഎസ് നേട്ടം കൊയ്തത്. മൈസൂരു മേഖലയിലും ഇവര്‍ ഭൂരിപക്ഷം നേടി.  ഫലം പൂര്‍ണമായും പുറത്തുവന്ന ശേഷം അന്തിമതീരുമെന്നു എച്ച്.ഡി. ദേവഗൗഡ പ്രതികരിച്ചു. മധ്യമേഖലയിലും ബോംബെ കര്‍ണാടകയിലും ബിജെപി കരുത്ത് കാട്ടി.

 

 

email കന്നഡയും കടന്ന് താമര; മോഡി മാജിക്ക് വീണ്ടും; കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു; സിദ്ധരാമയ്യയ്ക്കും തോല്‍വിpinterest കന്നഡയും കടന്ന് താമര; മോഡി മാജിക്ക് വീണ്ടും; കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു; സിദ്ധരാമയ്യയ്ക്കും തോല്‍വി0facebook കന്നഡയും കടന്ന് താമര; മോഡി മാജിക്ക് വീണ്ടും; കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു; സിദ്ധരാമയ്യയ്ക്കും തോല്‍വി0google കന്നഡയും കടന്ന് താമര; മോഡി മാജിക്ക് വീണ്ടും; കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു; സിദ്ധരാമയ്യയ്ക്കും തോല്‍വി0twitter കന്നഡയും കടന്ന് താമര; മോഡി മാജിക്ക് വീണ്ടും; കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു; സിദ്ധരാമയ്യയ്ക്കും തോല്‍വി