എരുമേലി വഴി ഒരു സ്ത്രീയേയും ശബരിമലയിലേക്ക് കടത്തിവിടാതെ താന്‍ നോക്കിക്കോളാമെന്ന് പി.സി.ജോര്‍ജ്; വിധിക്കെതിരെ റിവ്യു ഹര്‍ജി നല്‍കാന്‍ അഭിഭാഷകനെ ചുമതലപ്പെടുത്തി; ഹിന്ദുക്കളുടെ ആചാരം സംരക്ഷിക്കാന്‍ 9ന് എരുമേലിയില്‍ ഉപവസിക്കുമെന്ന് പൂഞ്ഞാര്‍ എംഎല്‍എ

Date : October 2nd, 2018

എരുമേലി വഴി ഒരു സ്ത്രീയേയും ശബരിമലയിലേക്ക് കടത്തിവിടാതെ താന്‍ നോക്കിക്കോളാമെന്ന് പി.സി.ജോര്‍ജ് എംഎല്‍എ. സുപ്രീംകോടതി വിധിക്കെതിരെ റിവ്യു ഹര്‍ജി എംഎല്‍എ എന്ന നിലയില്‍ താന്‍ നല്‍കും. ഇതിനായി അഭിഭാഷകനെ ചുമതലപ്പെടുത്തികഴിഞ്ഞു. ഹിന്ദുക്കളുടെ ആചാരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച എരുമേലിയില്‍ ഉപവസിക്കുമെന്നും അദ്ദേഹം പന്തളം രാജകുടുംബം സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിച്ച് കൊണ്ട് പറഞ്ഞു.

എരുമേലി വഴി ഒരു സ്ത്രീയേയും ശബരിമലയിലേക്ക് കടത്തിവിടില്ലെന്ന് പി.സി.ജോര്‍ജ്

എരുമേലി വഴി ഒരു സ്ത്രീയേയും ശബരിമലയിലേക്ക് കടത്തിവിടാതെ താന്‍ നോക്കിക്കോളാമെന്ന് പി.സി.ജോര്‍ജ് എംഎല്‍എ. സുപ്രീംകോടതി വിധിക്കെതിരെ റിവ്യു ഹര്‍ജി എംഎല്‍എ എന്ന നിലയില്‍ താന്‍ നല്‍കും. ഇതിനായി അഭിഭാഷകനെ ചുമതലപ്പെടുത്തികഴിഞ്ഞു. ഹിന്ദുക്കളുടെ ആചാരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച എരുമേലിയില്‍ ഉപവസിക്കുമെന്നും അദ്ദേഹം പന്തളം രാജകുടുംബം സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിച്ച് കൊണ്ട് പറഞ്ഞു. വിശദമായ വാര്‍ത്തവായിക്കാം:http://graffitimagazine.in/2018/10/02/pc-george-challenges-the-verdict-at-sabarimala-issue/

Publiée par Graffitimagazine sur Mardi 2 octobre 2018

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധം പന്തളം കൊട്ടാരവും ഹിന്ദു സംഘടനകളും ശക്തമാക്കിയിരുന്നു. പന്തളത്ത് നടന്ന പ്രതിഷേധ ഘോഷയാത്രയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. കൊല്ലം, ആലപ്പുഴ, എറണാകുളം പാലക്കാട് ജില്ലകളില്‍ റോഡ് ഉപരോധ സമരവും നടന്നു. പന്തളം കൊട്ടാരം പ്രതിനിധി ശശികുമാരവര്‍മ്മയുട നേതൃത്വത്തിലായിരുന്നു പന്തളത്തെ പ്രതിഷേധം. സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ അണിനിരന്നു. മെഡിക്കല്‍ മിഷന്‍ ജംങ്ഷനില്‍നിന്ന് ശരണമന്ത്രങ്ങള്‍ ഉരുവിട്ട് തുടങ്ങിയ പ്രതിഷേധം വലിയകോയിക്കല്‍ ക്ഷേത്ര പരിസരത്ത് സമാപിച്ചു.

പന്തളത്ത് റോഡ് ഉപരോധസമരവും നടന്നുപാലക്കാട് മരുതറോഡില്‍ ഹിന്ദു പരിഷത് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. കോയമ്പത്തൂര്‍ തൃശൂര്‍ പാതയില്‍ അര മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. കൊച്ചിയില്‍ പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി. ആലപ്പുഴയില്‍ റോഡുപരോധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കൊല്ലത്തും ഭക്തര്‍ പ്രതിഷേധം ഉയര്‍ത്തി.

ശബരിമല വിഷയത്തില്‍ അന്തിമവിധി വരുംമുന്‍പു സ്ത്രീപ്രവേശനം സാധ്യമാക്കാന്‍ പിണറായി സര്‍ക്കാര്‍ ധൃതി കാണിക്കുന്നുവെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള ആരോപിച്ചു. വനിതാ പൊലീസുമായി ശബരിമലയിലേക്കു പിണറായി സര്‍ക്കാര്‍ വന്നാല്‍ ഗാന്ധിയന്‍ മാര്‍ഗത്തില്‍ പ്രതിരോധിക്കുമെന്നും ശ്രീധരന്‍ പിള്ള കണ്ണൂരില്‍ പറഞ്ഞു.
അതിനിടെ, ശബരിമല പ്രവേശനം പൂര്‍ണമായും ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെയാക്കാനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പ്രത്യേക വെബ്‌സൈറ്റിലൂടെ ദര്‍ശന തീയതി മുന്‍കൂട്ടി ബുക്ക് ചെയ്ത് വരുന്നവര്‍ക്കായിരിക്കും പ്രവേശനം. പുല്ലുമേട് വഴിയുള്ള പ്രവേശനം തല്‍കാലത്തേക്കു നിരോധിക്കും. സുരക്ഷാപദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുമെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഒരു ദിവസം നിശ്ചിത പരിധിക്കപ്പുറം ബുക്കിങ് ആയാല്‍ അന്നത്തെ പ്രവേശനം അവസാനിപ്പിക്കാനും ആലോചനയുണ്ട്.

അതേസമയം, ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന വാര്‍ത്ത അത്യന്തം ഉത്കണ്ഠാജനകമെന്നു തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മി ബായ്. നൂറ്റാണ്ടുകളുടെ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും ഇതോടെ തകര്‍ക്കപ്പെടുമെന്നും അവര്‍ മനോരമ ന്യൂസിനോടു പറഞ്ഞു. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗം ആദ്യമായാണു പ്രതികരിക്കുന്നത്.

ശബരിമലയില്‍ അമ്മ മഹാറാണി ദര്‍ശനം നടത്തിയിട്ടുണ്ടെന്ന പ്രചാരണങ്ങളോടും ഗൗരി ലക്ഷ്മി ബായ് പ്രതികരിച്ചു. തന്റെ മുത്തശ്ശിയായ അമ്മമഹാറാണി ശബരിമലയില്‍ പോയതു ഗര്‍ഭപാത്രം നീക്കിയശേഷമാണ്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതായി ഇതുവരെ അറിവില്ലെന്നും അശ്വതി തിരുനാള്‍ പറഞ്ഞു.