ഹയര്‍ സെക്കന്‍ഡറി ഫലം നാളെ; സിബിഎസ്ഇ പത്താം ക്ലാസ് ഫലം ജൂണ്‍ രണ്ടിനും പ്ലസ്ടു ഫലം മേയ് 24നും പ്രസിദ്ധീകരിക്കും

Date : May 14th, 2017

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി (വി.എച്ച്.എസ്.ഇ.) രണ്ടാം വര്‍ഷ പരീക്ഷാഫലം നാളെ ഉച്ചയ്ക്കു രണ്ടിനു വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിക്കും. 4,42,434 വിദ്യാര്‍ത്ഥികളാണു പ്ലസ് ടു പരീക്ഷയെഴുതിയത്. 3,70,669 പേര്‍ റെഗുലര്‍ വിഭാഗത്തിലും 23,912 പേര്‍ കമ്പാര്‍ട്ട്‌മെന്റല്‍ വിഭാഗത്തിലും 71,765 പേര്‍ ഓപ്പണ്‍ വിഭാഗത്തിലുമാണ് പരീക്ഷയെഴുതിയത്.

ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുതിയതു മലപ്പുറം ജില്ലയിലാണ്; 1,55,985 വിദ്യാര്‍ത്ഥികള്‍. ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുതിയ സ്‌കൂള്‍ മലപ്പുറം തിരൂരങ്ങാടി ഗവ. എച്ച്.എസ്.സി. സ്‌കൂളാണ്. 986 പേര്‍. ഏറ്റവും കുറച്ച് വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയതു വയനാട് ജില്ലയില്‍; 23,185 പേര്‍.

പരീക്ഷാഫലം താഴെ പറയുന്ന വെബ്‌െസെറ്റുകളില്‍ ലഭ്യമാകും.www.results.kerala.nic.in, www.keralaresults.nic.in, www.prd.kerala.gov.in, www.itmission.kerala.gov.in, www.results.itschool.gov.in, www.vhse.kerala.gov.in. സി.ബി.എസ്.ഇ. പത്താം ക്ലാസ് ഫലം ജൂണ്‍ രണ്ടിനും പ്ലസ് ടു ഫലം മേയ് 24നും പ്രസിദ്ധീകരിക്കുമെന്നാണ് സൂചന.

[wpdevart_like_box profile_id=”graffitimagazine.in” connections=”show” width=”550″ height=”220″ header=”big” cover_photo=”show” locale=”en_US”]