വിപ്ലവകരമായ തീരുമാനവുമായി വിശ്വഹിന്ദു പരിഷത്ത്; സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തനായ യേശുദാസിനെ പ്രവേശിപ്പിക്കണം, ജാതിബ്രാഹ്മണ്യക്കാരെ അരിയിട്ടു വാഴിക്കേണ്ട ബാദ്ധ്യത ഹിന്ദുവിനില്ലെന്നും വിഎച്ച്പി

Date : September 10th, 2017

ഗ്രാഫിറ്റിമാഗസിന്‍ ബ്യൂറോ/കൊച്ചി

ക്ഷേത്രപ്രവേശനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിപ്ലവകരമായ തീരുമാനങ്ങളുമായി വിശ്വഹിന്ദു പരിഷത്ത്. ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളും കാലാനുസൃതമായി പരിഷ്‌കരിക്കണമെന്ന് ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ട ‘പാലിയം വിളംബര’ത്തിന്റെ മുപ്പതാം വാര്‍ഷികത്തിലാണ് വിഎച്ച്പി മുഖ മാസിക ‘ഹിന്ദുവിശ്വ’ സപ്തംബര്‍ ലക്കം മുഖപ്രസംഗത്തിലൂടെ ക്ഷേത്ര പ്രവേശന ആവശ്യം വീണ്ടും ഉന്നയിച്ചിരിക്കുന്നത്. യേശുദാസിനെപ്പോലുള്ള ഭക്തരെ ഗുരുവായൂര്‍ പോലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്നും മാമൂലുകള്‍ മാറ്റണമെന്നും വിശ്വഹിന്ദു പരിഷത്ത് ലേഖനത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ക്ഷേത്രങ്ങളുടെ താന്ത്രിക വിധി പ്രകാരമായിരിക്കണം തീരുമാനമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു.

yesudas വിപ്ലവകരമായ തീരുമാനവുമായി വിശ്വഹിന്ദു പരിഷത്ത്; സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തനായ യേശുദാസിനെ പ്രവേശിപ്പിക്കണം, ജാതിബ്രാഹ്മണ്യക്കാരെ അരിയിട്ടു വാഴിക്കേണ്ട ബാദ്ധ്യത ഹിന്ദുവിനില്ലെന്നും വിഎച്ച്പി

ക്ഷേത്രാചാരങ്ങള്‍ പാലിക്കാന്‍ തയാറുള്ള വിശ്വാസികള്‍ക്കെല്ലാം ക്ഷേത്രങ്ങള്‍ തുറന്നു കൊടുക്കാന്‍ അധികാരികള്‍ തയാറാകണമെന്ന് ആവശ്യപ്പെടുന്ന മുഖപ്രസംഗം, നിരവധി വര്‍ഷങ്ങളായി ദേവസ്വം ബോര്‍ഡ് ഭരിക്കുന്ന ഇടത്‌കോണ്‍ഗ്രസ് കക്ഷികള്‍ എന്തുകൊണ്ട് നിയമങ്ങളില്‍ മാറ്റംവരുത്താന്‍ തയാറാകുന്നില്ലെന്നും വിമര്‍ശിക്കുന്നു.

yesudas7-1140x759 വിപ്ലവകരമായ തീരുമാനവുമായി വിശ്വഹിന്ദു പരിഷത്ത്; സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തനായ യേശുദാസിനെ പ്രവേശിപ്പിക്കണം, ജാതിബ്രാഹ്മണ്യക്കാരെ അരിയിട്ടു വാഴിക്കേണ്ട ബാദ്ധ്യത ഹിന്ദുവിനില്ലെന്നും വിഎച്ച്പി

വിഎച്ച്പിയുടെ മേല്‍നോട്ടത്തിലുള്ള എറണാകുളം പാവക്കുളം ശിവക്ഷേത്രം ക്ഷേത്ര മര്യാദകള്‍ പാലിക്കുന്ന ആര്‍ക്കും തുറന്നിട്ടിരിക്കുന്നത് മാതൃകയാക്കണം. കര്‍മ്മംകൊണ്ട് യോഗ്യത ആര്‍ജ്ജിച്ചവരെ ജാതി നോക്കാതെ പൂജാരിമാരാക്കണം. ക്ഷേത്രങ്ങള്‍ വിശ്വാസികളെ അകറ്റി നിര്‍ത്തുന്നതും അവരുടെ വിശ്വാസങ്ങള്‍ക്ക് ക്ഷതമേല്‍പ്പിക്കുന്നതുമാകരുത്, മുഖപ്രസംഗം വിശദീകരിക്കുന്നു.

yesudas6-1140x759 വിപ്ലവകരമായ തീരുമാനവുമായി വിശ്വഹിന്ദു പരിഷത്ത്; സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തനായ യേശുദാസിനെ പ്രവേശിപ്പിക്കണം, ജാതിബ്രാഹ്മണ്യക്കാരെ അരിയിട്ടു വാഴിക്കേണ്ട ബാദ്ധ്യത ഹിന്ദുവിനില്ലെന്നും വിഎച്ച്പി

ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ സംഭവിച്ച അനിഷ്ട സംഭവങ്ങളെ വിമര്‍ശിക്കുന്ന വിഎച്ച്പി, ജാതിബ്രാഹ്മണ്യക്കാരെ അരിയിട്ടു വാഴിക്കേണ്ട ബാദ്ധ്യത ഹിന്ദുവിനില്ലെന്നും പ്രസ്താവിക്കുന്നു. ജാതി നോക്കാതെ പൂജാരിമാരെ നിയമിക്കണമെന്ന് ദേവസ്വം ബോര്‍ഡ് വിളംബരം നടത്തി കടലാസില്‍ എഴുതിവച്ചാല്‍ പോരാ, നടപ്പാക്കാനുള്ള ആര്‍ജ്ജവം കാണിക്കണമെന്ന് മുഖപ്രസംഗം ആവശ്യപ്പെടുന്നു.

എന്നാല്‍, ഇക്കാര്യത്തില്‍ ഏകപക്ഷീയമായി തീരുമാനം എടുക്കാനാവില്ലെന്ന് ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു. ഓരോ ക്ഷേത്രത്തിലും ഓരോ താന്ത്രിക നിയമമുണ്ട്, അതനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ. വൈദിക പ്രമുഖരും, തന്ത്രി പ്രമുഖരും മറ്റ് ദേവസ്വം ബോര്‍ഡുമായും സര്‍ക്കാരുമായും ചര്‍ച്ച നടത്തേണ്ടതുണ്ട്. പ്രയാര്‍ പറഞ്ഞു.

yesudas5-1140x759 വിപ്ലവകരമായ തീരുമാനവുമായി വിശ്വഹിന്ദു പരിഷത്ത്; സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തനായ യേശുദാസിനെ പ്രവേശിപ്പിക്കണം, ജാതിബ്രാഹ്മണ്യക്കാരെ അരിയിട്ടു വാഴിക്കേണ്ട ബാദ്ധ്യത ഹിന്ദുവിനില്ലെന്നും വിഎച്ച്പി

ക്ഷേത്രത്തില്‍ വിശ്വാസമുള്ളവര്‍ക്ക് അതത് ക്ഷേത്രത്തിന്റെ ആചാര പദ്ധതി പ്രകാരം പ്രവേശനം നല്‍കണമെന്ന് വിഎച്ച്പി സംസ്ഥാന അദ്ധ്യക്ഷന്‍ എസ്.ജെ.ആര്‍. കുമാര്‍ അഭിപ്രായപ്പെട്ടു.
ക്ഷേത്ര വിശ്വാസികളായ അഹിന്ദുക്കള്‍ ക്ഷേത്രാചാരങ്ങള്‍ പാലിച്ചുകൊണ്ട് ക്ഷേത്രാരാധന നടത്തുന്നതിനെ എതിര്‍ക്കേണ്ടതില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. വി. ബാബു വ്യക്തമാക്കി

 

 

email വിപ്ലവകരമായ തീരുമാനവുമായി വിശ്വഹിന്ദു പരിഷത്ത്; സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തനായ യേശുദാസിനെ പ്രവേശിപ്പിക്കണം, ജാതിബ്രാഹ്മണ്യക്കാരെ അരിയിട്ടു വാഴിക്കേണ്ട ബാദ്ധ്യത ഹിന്ദുവിനില്ലെന്നും വിഎച്ച്പിpinterest വിപ്ലവകരമായ തീരുമാനവുമായി വിശ്വഹിന്ദു പരിഷത്ത്; സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തനായ യേശുദാസിനെ പ്രവേശിപ്പിക്കണം, ജാതിബ്രാഹ്മണ്യക്കാരെ അരിയിട്ടു വാഴിക്കേണ്ട ബാദ്ധ്യത ഹിന്ദുവിനില്ലെന്നും വിഎച്ച്പി0facebook വിപ്ലവകരമായ തീരുമാനവുമായി വിശ്വഹിന്ദു പരിഷത്ത്; സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തനായ യേശുദാസിനെ പ്രവേശിപ്പിക്കണം, ജാതിബ്രാഹ്മണ്യക്കാരെ അരിയിട്ടു വാഴിക്കേണ്ട ബാദ്ധ്യത ഹിന്ദുവിനില്ലെന്നും വിഎച്ച്പി0google വിപ്ലവകരമായ തീരുമാനവുമായി വിശ്വഹിന്ദു പരിഷത്ത്; സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തനായ യേശുദാസിനെ പ്രവേശിപ്പിക്കണം, ജാതിബ്രാഹ്മണ്യക്കാരെ അരിയിട്ടു വാഴിക്കേണ്ട ബാദ്ധ്യത ഹിന്ദുവിനില്ലെന്നും വിഎച്ച്പി0twitter വിപ്ലവകരമായ തീരുമാനവുമായി വിശ്വഹിന്ദു പരിഷത്ത്; സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തനായ യേശുദാസിനെ പ്രവേശിപ്പിക്കണം, ജാതിബ്രാഹ്മണ്യക്കാരെ അരിയിട്ടു വാഴിക്കേണ്ട ബാദ്ധ്യത ഹിന്ദുവിനില്ലെന്നും വിഎച്ച്പി
  • Loading…