മകളെക്കാള്‍ പ്രായമുള്ള തന്റെ സഹോദരിയെ സ്വന്തം ഭര്‍ത്താവിന് പീഡിപ്പിക്കാന്‍ അവസരമൊരുക്കിയില്ലേ, കങ്കണയ്ക്ക് വസ്ത്രങ്ങളും വജ്രങ്ങളും നല്‍കിയത് എന്തിന്, സെറീനക്കെതിരെ കങ്കണയുടെ സഹോദരി രംഗോലി

Date : September 11th, 2017

കങ്കണ റണാവത്തിനെതിരെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സെറീന വഹാബ് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ കങ്കണയുടെ സഹോദരി രംഗോലി. കങ്കണയും നടനും നിര്‍മാതാവുമായ ആദിത്യ പഞ്ചോളിയും തമ്മില്‍ നാലര വര്‍ഷത്തോളം ബന്ധമുണ്ടായിരുന്നുവെന്ന് ഭാര്യയും നടിയുമായ സെറീന വഹാബ് ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പഞ്ചോളി തന്നെ പീഡിപ്പിച്ചെന്നും താന്‍ സെറീനയോട് സഹായം അഭ്യര്‍ത്ഥിച്ചുവെന്നും കങ്കണ വെളിപ്പെടുത്തിയതിന് ശേഷമായിരുന്നു അത്.

‘എനിക്ക് പ്രായപൂര്‍ത്തിയായിട്ടു പോലും ഉണ്ടായിരുന്നില്ല. പഞ്ചോളി സെറീന ദമ്പതികളുടെ മകളുടെ പ്രായം മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളു. സെറീന എന്നെ മകളെപ്പോലെയാണ് കണ്ടിരുന്നത്. തുടര്‍ന്നാണ് ഞാന്‍ അവരുടെ സഹായം തേടിയത്’ കങ്കണ പറഞ്ഞു.

കങ്കണയുടെ അഭിമുഖം വിവാദമായതിനെ തുടര്‍ന്നാണ് സെറീന വിശദീകണവുമായി രംഗത്തെത്തിയത്. കങ്കണ പറയുന്നത് പച്ചക്കള്ളവും അസംബന്ധവുമാണ്. അവള്‍ എന്റെ ഭര്‍ത്താവുമായി നാല് വര്‍ഷങ്ങളോളം ബന്ധം പുലര്‍ത്തിയിരുന്നു. പിന്നെ എങ്ങിനെയാണ് അവള്‍ പരാതിയുമായി എന്നെ സമീപിക്കുന്നത്. ഭര്‍ത്താവിനെ പ്രേമിക്കുന്നവളെ ആരെങ്കിലും മകളായി കാണുമോ?

Zarina-Wahab മകളെക്കാള്‍ പ്രായമുള്ള തന്റെ സഹോദരിയെ സ്വന്തം ഭര്‍ത്താവിന് പീഡിപ്പിക്കാന്‍ അവസരമൊരുക്കിയില്ലേ, കങ്കണയ്ക്ക് വസ്ത്രങ്ങളും വജ്രങ്ങളും നല്‍കിയത് എന്തിന്, സെറീനക്കെതിരെ കങ്കണയുടെ സഹോദരി രംഗോലി

കങ്കണയ്ക്ക് കുറച്ചു കൂടി മാന്യമായി പെരുമാറാമായിരുന്നു. ആദിത്യ വൃത്തിക്കെട്ടവന്‍ ആയിരുന്നുവെങ്കില്‍ ഇത്രയും കാലം അവള്‍ എന്തിന് അദ്ദേഹമവുമായി ബന്ധം പുലര്‍ത്തി സെറീന ചോദിച്ചു.

തുടര്‍ന്നാണ് രംഗോലി സെറീനക്കെതിരെ രംഗത്ത് എത്തിയത്.തന്റെ സഹോദരിക്ക് സംഭവിച്ചതിന് സെറീന ഉത്തരം പറയണമെന്നാണ് രംഗോലിയുടെ ആവശ്യം. ട്വിറ്ററിലാണ് രംഗോലി സെറീനയെ ചോദ്യം ചെയ്തിരിക്കുന്നത്.

‘കങ്കണ നിങ്ങളുടെ ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത് 2007ല്‍. അവള്‍ അയാളെ പരിചയപ്പെട്ടത് 2005 ല്‍. പിന്നെ എങ്ങിനെയാണ് നാലര വര്‍ഷം ബന്ധം പുലര്‍ത്തിയത്. നിങ്ങളുടെ മകള്‍ സന ജനിച്ചത് 1985 ല്‍ കങ്കണ ജനിച്ചത് 1987 ല്‍. മകളെക്കാള്‍ ചെറിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ നിങ്ങള്‍ എന്തിന് കൂട്ടുനിന്നു?.

അവള്‍ നിങ്ങളോട് സഹായം ചോദിച്ചപ്പോള്‍ നിങ്ങള്‍ അവള്‍ക്ക് നല്‍കിയത് വസ്ത്രങ്ങളും വജ്രങ്ങളും. നിങ്ങള്‍ രണ്ട് പേരും ജയിലികേണ്ടതായിരുന്നു. ഭര്‍ത്താവ് ചൂഷണം ചെയ്യുന്ന വിവരം നിങ്ങള്‍ അറിഞ്ഞിട്ടും സമ്മാനങ്ങള്‍ നല്‍കി അവളെ തടഞ്ഞു നിര്‍ത്താന്‍ നോക്കിയത് എന്തിന്? പോലീസില്‍ പരാതി നല്‍കരുതെന്ന് പറഞ്ഞത് എന്തിന്? സഞ്ജയ് ലീലാ ബന്‍സാലിയുടെ അടുത്തേക്ക് കൊണ്ടു പോവുകയാണെന്ന് പറഞ്ഞ് ബാദ്രയിലുള്ള നിങ്ങളുടെ സഹോദരിയുടെ വീട്ടില്‍ കൂട്ടിക്കൊണ്ടു പോയത് എന്തിന്? സെറീന നിങ്ങള്‍ ഉത്തരം തരൂ’ രംഗോലി ട്വിറ്ററില്‍ കുറിച്ചു.

email മകളെക്കാള്‍ പ്രായമുള്ള തന്റെ സഹോദരിയെ സ്വന്തം ഭര്‍ത്താവിന് പീഡിപ്പിക്കാന്‍ അവസരമൊരുക്കിയില്ലേ, കങ്കണയ്ക്ക് വസ്ത്രങ്ങളും വജ്രങ്ങളും നല്‍കിയത് എന്തിന്, സെറീനക്കെതിരെ കങ്കണയുടെ സഹോദരി രംഗോലിpinterest മകളെക്കാള്‍ പ്രായമുള്ള തന്റെ സഹോദരിയെ സ്വന്തം ഭര്‍ത്താവിന് പീഡിപ്പിക്കാന്‍ അവസരമൊരുക്കിയില്ലേ, കങ്കണയ്ക്ക് വസ്ത്രങ്ങളും വജ്രങ്ങളും നല്‍കിയത് എന്തിന്, സെറീനക്കെതിരെ കങ്കണയുടെ സഹോദരി രംഗോലി0facebook മകളെക്കാള്‍ പ്രായമുള്ള തന്റെ സഹോദരിയെ സ്വന്തം ഭര്‍ത്താവിന് പീഡിപ്പിക്കാന്‍ അവസരമൊരുക്കിയില്ലേ, കങ്കണയ്ക്ക് വസ്ത്രങ്ങളും വജ്രങ്ങളും നല്‍കിയത് എന്തിന്, സെറീനക്കെതിരെ കങ്കണയുടെ സഹോദരി രംഗോലി0google മകളെക്കാള്‍ പ്രായമുള്ള തന്റെ സഹോദരിയെ സ്വന്തം ഭര്‍ത്താവിന് പീഡിപ്പിക്കാന്‍ അവസരമൊരുക്കിയില്ലേ, കങ്കണയ്ക്ക് വസ്ത്രങ്ങളും വജ്രങ്ങളും നല്‍കിയത് എന്തിന്, സെറീനക്കെതിരെ കങ്കണയുടെ സഹോദരി രംഗോലി0twitter മകളെക്കാള്‍ പ്രായമുള്ള തന്റെ സഹോദരിയെ സ്വന്തം ഭര്‍ത്താവിന് പീഡിപ്പിക്കാന്‍ അവസരമൊരുക്കിയില്ലേ, കങ്കണയ്ക്ക് വസ്ത്രങ്ങളും വജ്രങ്ങളും നല്‍കിയത് എന്തിന്, സെറീനക്കെതിരെ കങ്കണയുടെ സഹോദരി രംഗോലി
  • Loading…