ടോം ഉഴുന്നാലിന്റെ മോചനത്തിന് കരുക്കള്‍ നീക്കിയത് ഇന്ത്യയുടെ മേല്‍നോട്ടത്തില്‍ ഇസ്രായേല്‍, ഇടനിലക്കാരായി പ്രവര്‍ത്തിച്ചത് ഒമാനും ചാരസംഘടനയായ മൊസാദും, മോചനം വേഗത്തിലാക്കിയത് മോഡിയുടെ ഇസ്രായേല്‍ സന്ദര്‍ശനം, ഐഎസ് ഭീകരര്‍ക്ക് നയാപൈസ നല്‍കിയില്ല

Date : September 13th, 2017

ഗ്രാഫിറ്റിമാഗസിന്‍ ഡെസ്‌ക്/ഡല്‍ഹി

 

ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ കരുക്കള്‍ നീക്കിയത് ഇന്ത്യയുടെ മേല്‍നോട്ടത്തില്‍ ഇസ്രായേലെന്ന് റിപ്പോര്‍ട്ട്. ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ ഇടപെടലാണ് ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിന് വഴിവെച്ചതെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള നയതന്ത്രബന്ധമാണ് വൈദികന്റെ പെട്ടന്നുള്ള മോചനത്തിന് വഴിവെച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനം ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഫാദര്‍ ടോമിനെ മോചിപ്പിക്കാന്‍ പല വഴികളും കേന്ദ്രസര്‍ക്കാര്‍ ആരാഞ്ഞിരുന്നുവെങ്കിലും അവയൊന്നും ഫലം കണ്ടിരുന്നില്ല. ഇതേ കാര്യത്തിനായി മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുമായും കേന്ദ്രസര്‍ക്കാര്‍ ബന്ധപെട്ടുവെങ്കിലും അവരും ഇക്കാര്യത്തില്‍ ഇടപെടാന്‍ തയാറായില്ല. ഇങ്ങനെയുള്ള അവസ്ഥ നിലനില്‍ക്കുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ഇസ്രായേല്‍ സന്ദര്‍ശിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുമായി ജെഫേ ബീച്ചില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടയില്‍ ഫാദര്‍ ടോമിന്റെ മോചനം അനൗദ്യോഗികമായി ചര്‍ച്ചയില്‍ വന്നുവെന്നും തുടര്‍ന്ന് നെതന്യാഹു മൊസാദ് തലവനെ വിളിച്ചു വരുത്തി ഇക്കാര്യം ചര്‍ച്ച ചെയ്തുവെന്നും തുടര്‍ന്ന് ഇസ്രായേല്‍ പിന്‍വാതിലിലൂടെ നടത്തിയ കരുനീക്കമാണ് ടോമിന്റെ മോചനത്തില്‍ കലാശിച്ചത്. ഒരു ശ്രമം തുടങ്ങിയത്. മൊസാദാണ് ഐഎസ്‌ഐഎസിനെ വളര്‍ത്തിയത് എന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. പലസ്തീന്‍, ജോര്‍ദ്ദാന്‍, സിറിയ എന്നിവിടങ്ങില്‍ ഇസ്രയേലിന്റെ മൂന്നു ചുറ്റിലും ഐഎസ്‌ഐസ് ക്യാമ്പുകള്‍ ഉണ്ടായിട്ടും ഇതേവരെ ഭീഷണി നേരിട്ടിട്ടില്ല. ലോകരാജ്യങ്ങള്‍ അസാധ്യമെന്നു എഴുതിത്തള്ളിയ, ഉഴുന്നാലിന്റെ മോചനം അവര്‍ ഏറ്റെടുത്തതോടെ വത്തിക്കാന്‍ പ്രതിനിധികള്‍ മൊസാദുമായും അതിനാവശ്യമായ സാമ്പത്തിക ഇടപാടുകളെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ ശക്തമാക്കിയിരുന്നു.

TOM-Uzhunnalil- ടോം ഉഴുന്നാലിന്റെ മോചനത്തിന് കരുക്കള്‍ നീക്കിയത് ഇന്ത്യയുടെ മേല്‍നോട്ടത്തില്‍ ഇസ്രായേല്‍, ഇടനിലക്കാരായി പ്രവര്‍ത്തിച്ചത് ഒമാനും ചാരസംഘടനയായ മൊസാദും, മോചനം വേഗത്തിലാക്കിയത് മോഡിയുടെ ഇസ്രായേല്‍ സന്ദര്‍ശനം, ഐഎസ് ഭീകരര്‍ക്ക് നയാപൈസ നല്‍കിയില്ല

തീവ്രവാദികള്‍ തടവില്‍ പാര്‍പ്പിച്ചവര്‍ക്കായി യെമന്‍ രാജാവിന്റെ നേതൃത്വത്തില്‍ നടത്തിവന്ന നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് മോചനം സാധ്യമായത്. തീവ്രവാദികള്‍ ഇതിനായി വാങ്ങിയത് ഒരു കോടി ഡോളറെന്ന് വിവരവും പുറത്ത് വന്നിരുന്നു. എന്നാല്‍ മോചനദ്രവ്യം നല്‍കിയിട്ടില്ലന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. നയപരമായ ഇടപെടലാണ് മോചനം സാധ്യമാക്കിയത്. മോചനത്തിനുശേഷം ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി ഫാ.ടോം ബന്ധപ്പെട്ടിട്ടില്ല. അദ്ദേഹം ഇന്ത്യയിലേക്ക് എന്ന് വരുമന്ന് അറിയില്ലെന്നും വിദേശകാര്യ സഹമന്ത്രി വി.കെ.സിങ് പറഞ്ഞു.

യെമന്‍ രാജാവിന്റെ ഇടപെടലിനെ തുടര്‍ന്ന് ഫാ.ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ തീരുമാനിച്ച തീവ്രവാദികള്‍ ഇതിനായി വാങ്ങിയത് ഒരു കോടി ഡോളറെന്നായിരുന്നു വിവരം. ഇതിനെയാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ തളളിയിരിക്കുന്നത്. ഇപ്പോള്‍ ഫാ. ടോം റോമിലാണുളളത്. ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം മാത്രമേ ഇദ്ദേഹം കേരളത്തിലേക്ക് വരികയുളളൂവെന്നാണ് വിവരം.

ബെംഗളൂരുവിലെ സലേഷ്യന്‍ സഭയിലാണ് ഫാ.ടോം ഉഴുന്നാലില്‍ റോമില്‍ എത്തിയതായി വിവരം ലഭിച്ചത്. ഇക്കാര്യം കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജും സ്ഥിരീകരിച്ചു. ഇന്നലെ രാവിലെയാണ് ഉഴുന്നാലില്‍ ഒമാനിലെത്തിയത്. പരന്പരാഗത യെമന്‍ വസ്ത്രം ധരിച്ചായിരുന്നു ഇദ്ദേഹം മസ്‌കറ്റില്‍ വിമാനമിറങ്ങിയത്. തീവ്രവാദികള്‍ തടവില്‍ പാര്‍പ്പിച്ചവര്‍ക്കായി യെമന്‍ രാജാവിന്റെ നേതൃത്വത്തില്‍ നടത്തിവന്ന നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് മോചനം സാധ്യമായത്.

 

 

 

 

 

 

 

 

 

 

email ടോം ഉഴുന്നാലിന്റെ മോചനത്തിന് കരുക്കള്‍ നീക്കിയത് ഇന്ത്യയുടെ മേല്‍നോട്ടത്തില്‍ ഇസ്രായേല്‍, ഇടനിലക്കാരായി പ്രവര്‍ത്തിച്ചത് ഒമാനും ചാരസംഘടനയായ മൊസാദും, മോചനം വേഗത്തിലാക്കിയത് മോഡിയുടെ ഇസ്രായേല്‍ സന്ദര്‍ശനം, ഐഎസ് ഭീകരര്‍ക്ക് നയാപൈസ നല്‍കിയില്ലpinterest ടോം ഉഴുന്നാലിന്റെ മോചനത്തിന് കരുക്കള്‍ നീക്കിയത് ഇന്ത്യയുടെ മേല്‍നോട്ടത്തില്‍ ഇസ്രായേല്‍, ഇടനിലക്കാരായി പ്രവര്‍ത്തിച്ചത് ഒമാനും ചാരസംഘടനയായ മൊസാദും, മോചനം വേഗത്തിലാക്കിയത് മോഡിയുടെ ഇസ്രായേല്‍ സന്ദര്‍ശനം, ഐഎസ് ഭീകരര്‍ക്ക് നയാപൈസ നല്‍കിയില്ല0facebook ടോം ഉഴുന്നാലിന്റെ മോചനത്തിന് കരുക്കള്‍ നീക്കിയത് ഇന്ത്യയുടെ മേല്‍നോട്ടത്തില്‍ ഇസ്രായേല്‍, ഇടനിലക്കാരായി പ്രവര്‍ത്തിച്ചത് ഒമാനും ചാരസംഘടനയായ മൊസാദും, മോചനം വേഗത്തിലാക്കിയത് മോഡിയുടെ ഇസ്രായേല്‍ സന്ദര്‍ശനം, ഐഎസ് ഭീകരര്‍ക്ക് നയാപൈസ നല്‍കിയില്ല0google ടോം ഉഴുന്നാലിന്റെ മോചനത്തിന് കരുക്കള്‍ നീക്കിയത് ഇന്ത്യയുടെ മേല്‍നോട്ടത്തില്‍ ഇസ്രായേല്‍, ഇടനിലക്കാരായി പ്രവര്‍ത്തിച്ചത് ഒമാനും ചാരസംഘടനയായ മൊസാദും, മോചനം വേഗത്തിലാക്കിയത് മോഡിയുടെ ഇസ്രായേല്‍ സന്ദര്‍ശനം, ഐഎസ് ഭീകരര്‍ക്ക് നയാപൈസ നല്‍കിയില്ല0twitter ടോം ഉഴുന്നാലിന്റെ മോചനത്തിന് കരുക്കള്‍ നീക്കിയത് ഇന്ത്യയുടെ മേല്‍നോട്ടത്തില്‍ ഇസ്രായേല്‍, ഇടനിലക്കാരായി പ്രവര്‍ത്തിച്ചത് ഒമാനും ചാരസംഘടനയായ മൊസാദും, മോചനം വേഗത്തിലാക്കിയത് മോഡിയുടെ ഇസ്രായേല്‍ സന്ദര്‍ശനം, ഐഎസ് ഭീകരര്‍ക്ക് നയാപൈസ നല്‍കിയില്ല
  • Loading…