സ്‌കൂളുകളില്‍ ഹാജര്‍ വിളിക്കുമ്പോള്‍ ‘ജയ്ഹിന്ദ്’ വിളിക്കണം; വിവാദ നിര്‍ദേശവുമായി മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി; ഒക്‌ടോബര്‍ ഒന്നുമുതല്‍ നടപ്പാക്കണം

Date : September 13th, 2017

സ്കൂളുകളില്‍ വിദ്യാര്‍ഥികളുടെ റോള്‍ നമ്പര്‍ വിളിക്കുമ്പോള്‍ ഹാജര്‍ പറയുന്നതിന് പകരം ജയ്ഹിന്ദ് വിളിക്കകണമെന്ന നിര്‍ദ്ദേശവുമായി മധ്യപ്രദേശ് വിദ്യഭ്യാസമന്ത്രി. ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാരിലെ വിദ്യാഭ്യാസമന്ത്രിയായാ വിജയ് ഷാ ആണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്.

ഒക്ടോബര്‍ ഒന്നു മുതല്‍ മധ്യപ്രദേശിലെ സത്ന ജില്ലയിലെ എല്ലാ സ്കൂളുകളിലും ഈ നിര്‍ദേശം നടപ്പിലാക്കണമെന്നും മന്ത്രി വിജയ് ഷാ ആവശ്യപ്പെട്ടു. ഇവിടെ ഇത് വിജയകരമായി നടപ്പിലായാല്‍ സംസ്ഥാനമൊട്ടാകെ നടപ്പിലാക്കാനാണ് തീരുമാനം. നിലവില്‍ ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത് സ്വകാര്യ സ്കൂളുകള്‍ക്ക് മാത്രമാണ്.

രാജ്യ സ്നേഹവുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ എല്ലാവരും അത് അനുസരിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. അധ്യാപകരുടെയും, പ്രിന്‍സിപ്പല്‍മാരുടെയും, ജന ശിക്ഷകരുടെയും യോഗത്തിലാണ് ജയ്ഹിന്ദ് പറയണമെന്ന നിര്‍ദേശം മന്ത്രി മുന്നോട്ടുവെച്ചത്. ദിവസവും ദേശീയപതാക ഉയര്‍ത്തണമെന്നും ദേശീയ ഗാനം ആലപിക്കണമെന്നും മുന്‍പും വിദ്യാഭ്യാസ മന്ത്രി ആവശ്യപെട്ടത് വാര്‍ത്തകളായിരുന്നു.

email സ്‌കൂളുകളില്‍ ഹാജര്‍ വിളിക്കുമ്പോള്‍ 'ജയ്ഹിന്ദ്' വിളിക്കണം; വിവാദ നിര്‍ദേശവുമായി മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി; ഒക്‌ടോബര്‍ ഒന്നുമുതല്‍ നടപ്പാക്കണംpinterest സ്‌കൂളുകളില്‍ ഹാജര്‍ വിളിക്കുമ്പോള്‍ 'ജയ്ഹിന്ദ്' വിളിക്കണം; വിവാദ നിര്‍ദേശവുമായി മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി; ഒക്‌ടോബര്‍ ഒന്നുമുതല്‍ നടപ്പാക്കണം0facebook സ്‌കൂളുകളില്‍ ഹാജര്‍ വിളിക്കുമ്പോള്‍ 'ജയ്ഹിന്ദ്' വിളിക്കണം; വിവാദ നിര്‍ദേശവുമായി മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി; ഒക്‌ടോബര്‍ ഒന്നുമുതല്‍ നടപ്പാക്കണം0google സ്‌കൂളുകളില്‍ ഹാജര്‍ വിളിക്കുമ്പോള്‍ 'ജയ്ഹിന്ദ്' വിളിക്കണം; വിവാദ നിര്‍ദേശവുമായി മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി; ഒക്‌ടോബര്‍ ഒന്നുമുതല്‍ നടപ്പാക്കണം0twitter സ്‌കൂളുകളില്‍ ഹാജര്‍ വിളിക്കുമ്പോള്‍ 'ജയ്ഹിന്ദ്' വിളിക്കണം; വിവാദ നിര്‍ദേശവുമായി മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി; ഒക്‌ടോബര്‍ ഒന്നുമുതല്‍ നടപ്പാക്കണം
  • Loading…