എന്താണു ബലാത്സംഗക്കാരുടെ മനശാസ്ത്രം? നിര്‍ഭയ സംഭവത്തിനു ശേഷം നൂറിലേറെ ബലാത്സംഗ കുറ്റവാളികളെ ജയിലില്‍ സന്ദര്‍ശിച്ച ഗവേഷകയ്ക്കു പറയാനുള്ളത്

Date : September 14th, 2017

ഇന്ത്യയില്‍ സ്ത്രീ പീഡനങ്ങളുടെ പേരില്‍ ജനത്താല്‍ വെറുക്കപ്പെട്ടു ജയിലില്‍ കഴിയുന്നവര്‍ നൂറുകണക്കിനാണ്. നിരന്തരം വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുകയും കടുത്ത ശിക്ഷകള്‍ ലഭിക്കുകയും ചെയ്തിട്ടും അവയുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുകയല്ലാതെ കുറവൊട്ടും രേഖപ്പെടുത്തിയിട്ടില്ല. കൗണ്‍സലിങ്ങും പോലീസിന്റെ കടുത്ത നടപടിയുമൊക്കെയുണ്ടായിട്ടും ഇവര്‍ എന്തുകൊണ്ടാണ് വീണ്ടും വീണ്ടും ഇത്തരം അധമ പ്രവൃത്തികളിലേക്ക് എത്തിച്ചേരുന്നത് എന്നതു സങ്കീര്‍ണമായ മനശാസ്ത്രമാണ്. ഈ ചോദ്യത്തിനു പിന്നാലെ പിടിച്ച് ഒരു പെണ്‍കുട്ടി ഗവേഷണത്തിനായി ജയിലില്‍ എത്തിയപ്പോള്‍ ലഭിച്ച മറുപടികള്‍ ഞെട്ടിക്കുന്നതായിരുന്നു. ശിക്ഷയില്‍ കഴിയുന്ന നൂറിലേറെ കുറ്റവാളികളെ മധുമിത പാ്െണ്ഡയെന്ന ഗവേഷക ജയിലിലെത്തി സന്ദര്‍ശിച്ചാണ് ഇതിനു മറുപടി കണ്ടെത്താന്‍ ശ്രമിച്ചത്.

ബ്രിട്ടനിലെ ആഞ്ജലിയ റസ്‌കിന്‍ സര്‍വകലാശാലയില്‍ ക്രിമിനോളജി വകുപ്പിനു കീഴിലാണു മധുമിത ഗവേഷണം നടത്തുന്നത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു ജയില്‍ സന്ദര്‍ശനങ്ങള്‍. തീഹാര്‍ ജയിലിലായിരുന്നു ഇരുപത്തിരണ്ടുകാരിയായ മധുമിത ആദ്യമെത്തിയത്. നിര്‍ഭയ സംഭവത്തിനു പിന്നാലെയായിരുന്നു ഇത്. തുടര്‍ന്ന് ഇന്ത്യയിലെ വിവിധ ജയിലുകള്‍ സന്ദര്‍ശിച്ചു കുറ്റവാളികളുമായി സംസാരിച്ചു. ഡല്‍ഹിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയായിരുന്ന നിര്‍ഭയ ഓടുന്ന ബസില്‍ വെച്ച് കൂട്ടബലാത്സംഗത്തിനിരയായ വാര്‍ത്ത ഞെട്ടലോടെയാണ് രാജ്യം അറിഞ്ഞത്.

rape-murder എന്താണു ബലാത്സംഗക്കാരുടെ മനശാസ്ത്രം? നിര്‍ഭയ സംഭവത്തിനു ശേഷം നൂറിലേറെ ബലാത്സംഗ കുറ്റവാളികളെ ജയിലില്‍ സന്ദര്‍ശിച്ച ഗവേഷകയ്ക്കു പറയാനുള്ളത്

നിര്‍ഭയ സംഭവത്തിനൊടുവില്‍ 2012 ഡിസംബറില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങുകയും സ്ത്രീ സുരക്ഷയെക്കുറിച്ച് വലിയ തോതില്‍ ആശങ്കകള്‍ ഉയരുകയും ചെയ്തിരുന്നു. നാഷണല്‍ െ്രെകം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2015ല്‍ 34615 ബലാത്സംഗ കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തത്. എന്തിനാണ് ആളുകള്‍ ഇങ്ങനെ ചെയ്തതെന്നായിരുന്നു നിര്‍ഭയ സംഭവത്തിനുശേഷം തോന്നിയതെന്ന് ഇവര്‍ പറയുന്നു. മനുഷ്യര്‍ക്കാര്‍ക്കെങ്കിലും ഇത്തരം മനോഭാവമുണ്ടാകുമോ എന്നും ആശങ്കതോന്നി.

ഈ വിഷയം തെരഞ്ഞെടുത്ത് ഗവേഷണം ആരംഭിച്ച മധുമിത നിരവധി തവണ ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ ബലാത്സംഗകേസുകളില്‍ ശിക്ഷിക്കപ്പെട്ടവരുമായി സംസാരിക്കാനായി മാത്രം എത്തി. ഇത്തരം കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവരായിരുന്നുവെന്നത് ശ്രദ്ധേയമാണ്. പലരും പ്രൈമറി സ്‌കൂളില്‍ വെച്ചു തന്നെ പഠനം തീര്‍ന്നവര്‍.

‘ഗവേഷണം ആരംഭിക്കുന്നതിന് മുമ്പ് ഇവരെല്ലാം പിശാചുകളാണെന്നാണ് കരുതിയിരുന്നത്. പക്ഷേ അവരോട് സംസാരിച്ചു തുടങ്ങിയപ്പോള്‍ ഒരു കാര്യം മനസിലായി. സാധാരണക്കാരായ മനുഷ്യരാണവര്‍. വളര്‍ന്ന സാഹചര്യങ്ങളും വികലമായ സാമൂഹ്യബോധവും ചിന്തകളുമാണ് അവരെ ഈ നിലയിലെത്തിച്ചത്’ മധുമിത പറയുന്നു. സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് വഴങ്ങേണ്ടവരാണെന്ന പൊതുധാരണ ഇവരിലുണ്ട്. ഇതൊക്കെയാണ് ‘ആണത്ത’മെന്ന് കരുതുന്നവരാണ് ഭൂരിഭാഗവും. അതേസമയം സ്ത്രീകളോട് ഒതുങ്ങി ജീവിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. കുറ്റം സ്ത്രീകളില്‍ ചാര്‍ത്താനും ഇവരില്‍ കൂടുതലും ശ്രമിക്കുന്നു. ഇങ്ങനെയൊരു ചിന്ത നിര്‍മ്മിക്കുന്നതില്‍ പൊതു സമൂഹത്തിനുള്ള പങ്ക് ചെറുതല്ലെന്നും മധുമിത ചൂണ്ടിക്കാട്ടുന്നു.

വിദ്യാഭ്യാസമുള്ള കുടുംബങ്ങളിലേയും സ്ഥിതിഗതികളില്‍ വലിയ വ്യത്യാസമില്ല. സാമ്പ്രദായിക രീതിയില്‍ ഒതുങ്ങി ജീവിക്കുകയാണ് ഇവിടെയും പലപ്പോഴും സ്ത്രീകള്‍ ചെയ്യുന്നത്. രക്ഷിതാക്കള്‍ പോലും കുട്ടികളോട് സ്ത്രീ പുരുഷ ലൈംഗികാവയവങ്ങളെക്കുറിച്ചോ പീഡനത്തെക്കുറിച്ചോ ലൈംഗികതയെക്കുറിച്ചോ സംസാരിക്കാറില്ല. ഇത്തരം കാര്യങ്ങള്‍ സ്‌കൂള്‍ പാഠ്യ പദ്ധതിക്ക് പുറത്തുമാണ്. ഇത്തരം തെറ്റായ പ്രവണകളെ മറികടക്കാതെ എങ്ങനെ നമുക്ക് ആണ്‍കുട്ടികളെ പഠിപ്പിക്കാനാകുമെന്നാണ് മധുമിത പാണ്ഡെയുടെ ചോദ്യം.

കുറ്റം മനസിലാക്കി, പീഡനത്തിന് ഇരയാക്കിയ പെണ്‍കുട്ടിയെ ശിക്ഷകഴിഞ്ഞ് ഇറങ്ങുമ്പോള്‍ ജീവിതത്തിലേക്കു സ്വീകരിക്കാന്‍ തയാറായ ആളുമുണ്ട് മധുമിത കണ്ടവരുടെ കൂട്ടത്തില്‍. നാല്‍പത്തൊമ്പതുകാരന്‍ ഇരയായ പെണ്‍കുട്ടിയുടെ വിവരങ്ങളും പങ്കുവച്ചു. അവരുടെ വീടുമായി ബന്ധപ്പെട്ടപ്പോള്‍ അതിലും വിചിത്രമായിരുന്നു വിവരങ്ങള്‍. പീഡനത്തിനിരയായ കുട്ടിയുടെ അമ്മയോട് പീഡിപ്പിച്ചയാള്‍ ജയിലിലാണെന്ന വിവരം പോലും കുടുംബാംഗങ്ങള്‍ പങ്കുവെച്ചിരുന്നില്ല. ആണുങ്ങളുടെ മാത്രമല്ല പൊതു സമൂഹത്തിന്റ തന്നെ തെറ്റായ ധാരണകളാണ് ഈ അഭിമുഖങ്ങളില്‍ നിന്നും തെളിഞ്ഞു വന്നതെന്ന് മധുമിത പറയുന്നു. വൈകാതെ തന്റെ ഗവേഷണ ഫലം പ്രസിദ്ധീകരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് മധുമിത. അതേസമയം മറ്റൊരു ഫെമിനിസ്റ്റ് ഗവേഷണ പ്രബന്ധമെന്ന നിലയില്‍ തന്റെ പഠനം വിലയിരുത്തപ്പെടുമോയെന്ന ആശങ്കയും മധുമിത പങ്കുവെക്കുന്നുണ്ട്.

 

email എന്താണു ബലാത്സംഗക്കാരുടെ മനശാസ്ത്രം? നിര്‍ഭയ സംഭവത്തിനു ശേഷം നൂറിലേറെ ബലാത്സംഗ കുറ്റവാളികളെ ജയിലില്‍ സന്ദര്‍ശിച്ച ഗവേഷകയ്ക്കു പറയാനുള്ളത്pinterest എന്താണു ബലാത്സംഗക്കാരുടെ മനശാസ്ത്രം? നിര്‍ഭയ സംഭവത്തിനു ശേഷം നൂറിലേറെ ബലാത്സംഗ കുറ്റവാളികളെ ജയിലില്‍ സന്ദര്‍ശിച്ച ഗവേഷകയ്ക്കു പറയാനുള്ളത്0facebook എന്താണു ബലാത്സംഗക്കാരുടെ മനശാസ്ത്രം? നിര്‍ഭയ സംഭവത്തിനു ശേഷം നൂറിലേറെ ബലാത്സംഗ കുറ്റവാളികളെ ജയിലില്‍ സന്ദര്‍ശിച്ച ഗവേഷകയ്ക്കു പറയാനുള്ളത്0google എന്താണു ബലാത്സംഗക്കാരുടെ മനശാസ്ത്രം? നിര്‍ഭയ സംഭവത്തിനു ശേഷം നൂറിലേറെ ബലാത്സംഗ കുറ്റവാളികളെ ജയിലില്‍ സന്ദര്‍ശിച്ച ഗവേഷകയ്ക്കു പറയാനുള്ളത്0twitter എന്താണു ബലാത്സംഗക്കാരുടെ മനശാസ്ത്രം? നിര്‍ഭയ സംഭവത്തിനു ശേഷം നൂറിലേറെ ബലാത്സംഗ കുറ്റവാളികളെ ജയിലില്‍ സന്ദര്‍ശിച്ച ഗവേഷകയ്ക്കു പറയാനുള്ളത്
  • Loading…