രാജസ്ഥാനിലെ കര്‍ഷകര്‍ക്കു മുന്നില്‍ മുട്ടുകുത്തി വസുന്ധര രാജെ സിന്ധ്യ; അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ പൊളിഞ്ഞപ്പോള്‍ ആവശ്യങ്ങള്‍ അംഗീകരിച്ച് ബിജെപി സര്‍ക്കാര്‍; കിസാന്‍ സഭയുടെ ഐതിഹാസിക വിജയം

Date : September 14th, 2017

ജനകീയ പ്രക്ഷോഭമായി വളര്‍ന്ന രാജ്സ്ഥാനിലെ കര്‍ഷകസമരത്തിന് ഐതിഹാസിക വിജയം . അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ 14 നാളായി നടന്നുവന്ന പ്രക്ഷോഭമാണ് വിജയം കണ്ടത്.ജീവിതം വഴിമുട്ടി കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് തുടര്‍കഥയായ രാജസ്ഥാനില്‍ ഇനിയും ആത്മഹത്യ ചെയ്യാന്‍ തങ്ങളൊരുക്കമല്ലെന്നും അവകാശങ്ങള്‍ക്കായുള്ള സമരങ്ങള്‍ക്കിടയില്‍ രക്തസാക്ഷിയാവാന്‍ തയ്യാറാണെന്നും മനസിലുറപ്പിച്ച് പോരാട്ടം നടത്തിയ കര്‍ഷകരാണ് ഈ വിജയം നേടിയെടുത്തത്.

rajas2 രാജസ്ഥാനിലെ കര്‍ഷകര്‍ക്കു മുന്നില്‍ മുട്ടുകുത്തി വസുന്ധര രാജെ സിന്ധ്യ; അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ പൊളിഞ്ഞപ്പോള്‍ ആവശ്യങ്ങള്‍ അംഗീകരിച്ച് ബിജെപി സര്‍ക്കാര്‍; കിസാന്‍ സഭയുടെ ഐതിഹാസിക വിജയം

സമരക്കാരുടെ ആവശ്യങ്ങള്‍

1) 50000 രൂപ വരെയുള്ള എല്ലാ കടങ്ങളും എഴുതിത്തള്ളും.എട്ടു ലക്ഷം കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും

2) എം.എസ്.സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള നിര്‍ദേശങ്ങള്‍ പരിഗണിക്കണമെന്ന് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. വിളകള്‍ക്ക് 7 ദിവസത്തിനുള്ളില്‍ താങ്ങുവില നല്‍കി സംഭരിക്കും

3) കൃഷിക്കായുള്ള വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത് പിന്‍വലിക്കും.

4) എസ് സി, എസ്‌ടി ,ഒബിസി ഫെലോഷിപ്പുകള്‍ ഉടന്‍ വിതരണം ചെയ്യും.

5) അലഞ്ഞുതിരിയുന്ന കന്നുകാലികളില്‍ നിന്ന് വിളകള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പദ്ധതി കൊണ്ടുവരും.

6) കര്‍ഷകര്‍ക്കുള്ള പെന്‍ഷന്‍ 2000 ആയി വര്‍ധിപ്പിച്ചു.

7) കനാല്‍ ജലം വന്നില്ലെങ്കില്‍ വിളകള്‍ക്ക് ഇന്‍ഷുറന്‍സ്. എന്നീ ആവശ്യങ്ങള്‍ അംഗീകരിച്ചു

rajas1 രാജസ്ഥാനിലെ കര്‍ഷകര്‍ക്കു മുന്നില്‍ മുട്ടുകുത്തി വസുന്ധര രാജെ സിന്ധ്യ; അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ പൊളിഞ്ഞപ്പോള്‍ ആവശ്യങ്ങള്‍ അംഗീകരിച്ച് ബിജെപി സര്‍ക്കാര്‍; കിസാന്‍ സഭയുടെ ഐതിഹാസിക വിജയം

അഖിലേന്ത്യാ കിസാന്‍ സഭ പ്രസിഡന്റ് അമ്രാറാംനേതൃത്വം കൊടുത്ത കര്‍ഷകപ്രക്ഷോഭം ജനകീയസമരമായി വളരുകയായിരുന്നു. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമൊപ്പം സ്ത്രീകള്‍, വിദ്യാര്‍ഥികള്‍, യുവാക്കള്‍, കച്ചവടക്കാര്‍ തുടങ്ങി സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളും രംഗത്തിറങ്ങിയതോടെ പ്രക്ഷോഭം ജനകീയസമരമായി മാറി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാര്‍ഥികളും യുവജനങ്ങളും കര്‍ഷകപ്രക്ഷോഭത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് തെരുവിലിറങ്ങി. പലയിടങ്ങളിലും റോഡ് ഉപരോധിച്ചു. പൊലീസ് ഇടപെടല്‍ ചില സ്ഥലങ്ങളില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. അത്തരം പൊലീസ് ഇടപെടലുകള്‍ മറികടന്നാണ് സമരം വിജയം കണ്ടത്

വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ശ്രമം നടത്തിയിരുന്നു. സര്‍ക്കാരിന്റെ പ്രതീകാത്മക ശവദാഹം നടത്തിയാണു കര്‍ഷകര്‍ ഇതിനു മറുപടി നല്‍കിയത്. സെപ്തംബര്‍ ഒന്നിന് സിക്കറില്‍ ആരംഭിച്ച പ്രക്ഷോഭത്തെ നേരിടാന്‍ പ്രദേശത്ത് 144 പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്റര്‍നെറ്റ് സേവനവും സര്‍ക്കാര്‍ നിരോധിച്ചിരുന്നു. നിരവധിപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

email രാജസ്ഥാനിലെ കര്‍ഷകര്‍ക്കു മുന്നില്‍ മുട്ടുകുത്തി വസുന്ധര രാജെ സിന്ധ്യ; അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ പൊളിഞ്ഞപ്പോള്‍ ആവശ്യങ്ങള്‍ അംഗീകരിച്ച് ബിജെപി സര്‍ക്കാര്‍; കിസാന്‍ സഭയുടെ ഐതിഹാസിക വിജയംpinterest രാജസ്ഥാനിലെ കര്‍ഷകര്‍ക്കു മുന്നില്‍ മുട്ടുകുത്തി വസുന്ധര രാജെ സിന്ധ്യ; അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ പൊളിഞ്ഞപ്പോള്‍ ആവശ്യങ്ങള്‍ അംഗീകരിച്ച് ബിജെപി സര്‍ക്കാര്‍; കിസാന്‍ സഭയുടെ ഐതിഹാസിക വിജയം0facebook രാജസ്ഥാനിലെ കര്‍ഷകര്‍ക്കു മുന്നില്‍ മുട്ടുകുത്തി വസുന്ധര രാജെ സിന്ധ്യ; അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ പൊളിഞ്ഞപ്പോള്‍ ആവശ്യങ്ങള്‍ അംഗീകരിച്ച് ബിജെപി സര്‍ക്കാര്‍; കിസാന്‍ സഭയുടെ ഐതിഹാസിക വിജയം0google രാജസ്ഥാനിലെ കര്‍ഷകര്‍ക്കു മുന്നില്‍ മുട്ടുകുത്തി വസുന്ധര രാജെ സിന്ധ്യ; അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ പൊളിഞ്ഞപ്പോള്‍ ആവശ്യങ്ങള്‍ അംഗീകരിച്ച് ബിജെപി സര്‍ക്കാര്‍; കിസാന്‍ സഭയുടെ ഐതിഹാസിക വിജയം0twitter രാജസ്ഥാനിലെ കര്‍ഷകര്‍ക്കു മുന്നില്‍ മുട്ടുകുത്തി വസുന്ധര രാജെ സിന്ധ്യ; അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ പൊളിഞ്ഞപ്പോള്‍ ആവശ്യങ്ങള്‍ അംഗീകരിച്ച് ബിജെപി സര്‍ക്കാര്‍; കിസാന്‍ സഭയുടെ ഐതിഹാസിക വിജയം
  • Loading…