വിഴിഞ്ഞം കരാറില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി; കേരളത്തെ തൂക്കി വില്‍ക്കുന്നതിന് സമാനം; സിഎജി റിപ്പോര്‍ട്ട് അതീവ ഗൗരവമെന്നും കോടതി

Date : September 14th, 2017

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനായി അദാനി പോര്‍ട്ടുമായുണ്ടാക്കിയ കരാര്‍ കേരളത്തെ തൂക്കിവില്‍ക്കുന്നതിനു സമാനമാണെന്ന് ഹൈക്കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു. കരാര്‍ സംസ്ഥാനത്തിനു വന്‍ ബാധ്യതയാണെന്ന സിഎജി റിപ്പോര്‍ട്ട് അതീവ ഗൌരവമുള്ളതാണെന്ന് ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് സിങ്ങും ജസ്റ്റിസ് രാജാ വിജയരാഘവനും അടങ്ങുന്ന ബെഞ്ച് പറഞ്ഞു. കരാര്‍ സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. സിഎജി റിപ്പോര്‍ട്ട് പഠിച്ച ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ എന്തുനടപടി സ്വീകരിക്കാനാവുമെന്ന് സര്‍ക്കാര്‍ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.

കരാറിന്റെ വാണിജ്യപരമായ പരിഗണനകളും നേട്ടങ്ങളും എന്താണ്. കരാര്‍ കാലാവധിയായ 40 വര്‍ഷം കഴിയുമ്പോള്‍ തുറമുഖം അദാനിയുടെ സ്വകാര്യ സംരംഭമായി മാറുന്ന സ്ഥിതി ഉണ്ടാവുമോ. കരാര്‍ ഒപ്പിട്ട ദിനംമുതല്‍ സര്‍ക്കാരിന് നഷ്ടമല്ലേ സംഭവിക്കുന്നതെന്നും കോടതി ആരാഞ്ഞു.

കരാറിനു പിന്നില്‍ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ ഉണ്ടെന്നും മുന്‍ സംസ്ഥാന തുറമുഖമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പങ്കാളിത്തമുള്ള കരാറിനെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കൊല്ലം സ്വദേശി കെ എം സലിം സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. രാജ്യത്ത് സ്വകാര്യ-പൊതുസംരംഭം എന്ന നിലയില്‍ തുറമുഖങ്ങളുടെ നിര്‍മാണക്കരാര്‍ 30 വര്‍ഷത്തേക്കാണ്. എന്നാല്‍, വിഴിഞ്ഞം കരാര്‍ 40 വര്‍ഷത്തേക്കാണെന്നും ഇതില്‍ സംസ്ഥാനത്തിനു 29217 കോടി രൂപയുടെ നഷ്ടം സംഭവിക്കും. വീണ്ടും 20 വര്‍ഷത്തേക്കുകൂടി നീട്ടാന്‍ കരാറില്‍ വ്യവസ്ഥയുള്ളതുകൊണ്ട് നഷ്ടം 60,000 കോടിയോളമാണെന്നും ഹര്‍ജിയില്‍ പറയുന്നു. കേസ് 25 ന് കോടതി വീണ്ടും പരിഗണിക്കും.

email വിഴിഞ്ഞം കരാറില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി; കേരളത്തെ തൂക്കി വില്‍ക്കുന്നതിന് സമാനം; സിഎജി റിപ്പോര്‍ട്ട് അതീവ ഗൗരവമെന്നും കോടതിpinterest വിഴിഞ്ഞം കരാറില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി; കേരളത്തെ തൂക്കി വില്‍ക്കുന്നതിന് സമാനം; സിഎജി റിപ്പോര്‍ട്ട് അതീവ ഗൗരവമെന്നും കോടതി0facebook വിഴിഞ്ഞം കരാറില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി; കേരളത്തെ തൂക്കി വില്‍ക്കുന്നതിന് സമാനം; സിഎജി റിപ്പോര്‍ട്ട് അതീവ ഗൗരവമെന്നും കോടതി0google വിഴിഞ്ഞം കരാറില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി; കേരളത്തെ തൂക്കി വില്‍ക്കുന്നതിന് സമാനം; സിഎജി റിപ്പോര്‍ട്ട് അതീവ ഗൗരവമെന്നും കോടതി0twitter വിഴിഞ്ഞം കരാറില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി; കേരളത്തെ തൂക്കി വില്‍ക്കുന്നതിന് സമാനം; സിഎജി റിപ്പോര്‍ട്ട് അതീവ ഗൗരവമെന്നും കോടതി
  • Loading…