ദിലീപ് വീണ്ടും അങ്കമാലി കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി; ആരോപണം ഗൂഢാലോചന; ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ മാത്രമെന്നും പ്രതിഭാഗം

Date : September 14th, 2017

നടിയെ ആക്രമിച്ചതിലെ ഗൂഢാലോചന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ജയിലില്‍ 60 ദിവസം പിന്നിട്ട സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നാണ് അപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്. ദിലീപിനെതിരായ ആരോപണം ഗൂഢാലോചന മാത്രമാണെന്നും നടിയുടെ നഗ്ന ചിത്രമെടുത്ത്‌ നല്‍കാന്‍ ദിലീപ് പറഞ്ഞുവെന്ന് മാത്രമാണ് കേസ്. ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ മാത്രമാണെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

കഴിഞ്ഞ ദിവസം പിതാവിന്റെ ശ്രാദ്ധചടങ്ങില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് രണ്ടു മണിക്കൂര്‍ നേരത്തേക്ക് ദിലീപിന് ഇളവ് നല്‍കിയിരുന്നു. പ്രോസിക്യുഷന്റെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് കര്‍ശന നിബന്ധനകളോടെ കോടതി ദിലീപിനെ പുറത്തുവിട്ടത്. മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നുള്ള അനുകൂല സമീപനം ജാമ്യത്തിലും ലഭിക്കുമെന്ന പ്രതീക്ഷയാണ് പുതിയ ഹര്‍ജിയ്ക്കു പിന്നില്‍.

ഹൈക്കോടതിയില്‍ ഇന്ന് ദിലീപ് ജാമ്യാപേക്ഷ നല്‍കില്ലെന്ന് രാവിലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വീണ്ടും മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാനാണെന്ന ഒരു സൂചനയും നല്‍കിയിരുന്നില്ല. നാദിര്‍ ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ അതില്‍ തീര്‍പ്പുണ്ടായ ശേഷം ഹൈക്കോടതിയെ സമീപിക്കുമെന്നാണ് കരുതിയിരുന്നത്.

email ദിലീപ് വീണ്ടും അങ്കമാലി കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി; ആരോപണം ഗൂഢാലോചന; ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ മാത്രമെന്നും പ്രതിഭാഗംpinterest ദിലീപ് വീണ്ടും അങ്കമാലി കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി; ആരോപണം ഗൂഢാലോചന; ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ മാത്രമെന്നും പ്രതിഭാഗം0facebook ദിലീപ് വീണ്ടും അങ്കമാലി കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി; ആരോപണം ഗൂഢാലോചന; ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ മാത്രമെന്നും പ്രതിഭാഗം0google ദിലീപ് വീണ്ടും അങ്കമാലി കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി; ആരോപണം ഗൂഢാലോചന; ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ മാത്രമെന്നും പ്രതിഭാഗം0twitter ദിലീപ് വീണ്ടും അങ്കമാലി കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി; ആരോപണം ഗൂഢാലോചന; ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ മാത്രമെന്നും പ്രതിഭാഗം
  • Loading…