പാലക്കാട്ട് വൃദ്ധ ദമ്പതികളുടെ കൊലപാതകം; പദ്ധതി മരുമകള്‍ ഷീജയുടേതെന്നു പ്രതിയുടെ മൊഴി; ബലാത്സംഗത്തിനിടെ കൊലയെന്നു വരുത്താന്‍ നീക്കം; മൊബൈല്‍ കോളുകള്‍ തെളിവാകും; പ്രതിയുമായി ഷീജയ്ക്ക് അവിഹിത ബന്ധമെന്നും സൂചന

Date : September 14th, 2017

പാലക്കാട്: തോലന്നൂരില്‍ വിമുക്തഭടനും ഭാര്യയും വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. പൂളയ്ക്കാപറമ്പില്‍ സ്വമിനാഥന്‍(75), ഭാര്യ പ്രേമകുമാരി(66) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇവര്‍ക്കൊപ്പം വീട്ടിലുണ്ടായിരുന്ന മകന്റെ ഭാര്യ ഷീജ(35) കൈയും വായയും കെട്ടിയനിലയില്‍ അബോധാവസ്ഥയിലായിരുന്നു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഷീജയുടെ സുഹൃത്ത് വടക്കന്‍പരവൂര്‍ മന്നം ചോപ്പെട്ടി വീട്ടില്‍ സദാനന്ദനെ (53) പോലീസ് കസ്റ്റഡിയിലെടുത്തു. തേനൂരിലെ ഷീജയുടെ വീടിന്റെ സമീപമാണ് ഇയാള്‍ വാടകയ്ക്ക് താമസിക്കുന്നത്. സദാനന്ദന്‍ കുറ്റംസമ്മതിച്ചതായാണു വിവരം. മരുമകള്‍ക്കും കൃത്യത്തില്‍ പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിയില്‍ കഴിയുന്നതിനാല്‍ ഇവരെ വിശദമായി ചോദ്യംചെയ്യാനായിട്ടില്ല.

pkg-swaminathan-premakumar പാലക്കാട്ട് വൃദ്ധ ദമ്പതികളുടെ കൊലപാതകം; പദ്ധതി മരുമകള്‍ ഷീജയുടേതെന്നു പ്രതിയുടെ മൊഴി; ബലാത്സംഗത്തിനിടെ കൊലയെന്നു വരുത്താന്‍ നീക്കം; മൊബൈല്‍ കോളുകള്‍ തെളിവാകും; പ്രതിയുമായി ഷീജയ്ക്ക് അവിഹിത ബന്ധമെന്നും സൂചന

കഴിഞ്ഞ 31ന് രാത്രി സ്വാമിനാഥനെ ഷോക്കടിപ്പിച്ചു കൊല്ലാന്‍ ശ്രമം നടന്നിരുന്നു. കിടപ്പുമുറിയിലേക്ക് ഫ്യൂസില്‍ കുത്തിയ കമ്പി കടത്തിവിട്ടായിരുന്നു ശ്രമം. പ്രേമകുമാരി ആശുപത്രിയിലായതിനാല്‍ അന്ന് സ്വാമിനാഥന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇതുമായി ബന്ധപ്പെട്ട് കോട്ടായി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ രാവിലെ ആറരയോടെ പാലു നല്‍കാനെത്തിയ സ്ത്രീയാണ് സംഭവം ആദ്യംകണ്ടത്. അടുക്കളവാതില്‍ തുറന്നുകിടന്നിരുന്നു. അവിടെ കെട്ടിയിടപ്പെട്ട നിലയിലാണ് ഷീജയെ കണ്ടത്. ഉടനെ സമീപത്തു താമസിക്കുന്ന സ്വാമിനാഥന്റെ സഹോദരന്‍ ചന്ദ്രന്റെ വീട്ടിലെത്തി വിവരം അറിയിച്ചു.

pkg-sheeja പാലക്കാട്ട് വൃദ്ധ ദമ്പതികളുടെ കൊലപാതകം; പദ്ധതി മരുമകള്‍ ഷീജയുടേതെന്നു പ്രതിയുടെ മൊഴി; ബലാത്സംഗത്തിനിടെ കൊലയെന്നു വരുത്താന്‍ നീക്കം; മൊബൈല്‍ കോളുകള്‍ തെളിവാകും; പ്രതിയുമായി ഷീജയ്ക്ക് അവിഹിത ബന്ധമെന്നും സൂചന

ഷീജ

അയല്‍ക്കാരും ബന്ധുക്കളും എത്തി നോക്കിയപ്പോഴാണ് സ്വീകരണമുറിയില്‍ സ്വാമിനാഥനെ മരിച്ചനിലയില്‍ കണ്ടത്. വയറിന്റെ ഇരുവശങ്ങളിലും നെഞ്ചിനു നടുവിലുമായി കുത്തേറ്റിരുന്നു. കുടല്‍ പുറത്തുവന്ന നിലയിലാണ്. ചുറ്റികകൊണ്ട് തലയ്ക്കടിച്ചിരുന്നു. കിടപ്പുമുറിയിലാണ് പ്രേമകുമാരിയുടെ മൃതദേഹം കണ്ടത്. ഇവരെ ശ്വാസംമുട്ടിക്കുകയും വയറില്‍ കുത്തുകയും ചെയ്തിട്ടുണ്ടെന്നു തൃശൂര്‍ റേഞ്ച് ഐ.ജി: എം.ആര്‍. അജിത്കുമാര്‍ പറഞ്ഞു. അയല്‍ക്കാരും ബന്ധുക്കളും ചേര്‍ന്നാണ് ഷീജയെ ആശുപത്രിയിലേക്ക് മാറ്റിയത്.

വീട്ടില്‍ പലേടത്തും മുളകുപൊടി വിതറിയിരുന്നു. വസ്ത്രങ്ങള്‍ വലിച്ചുവാരിയിട്ടിരുന്നു. കൊലയാളി വീട്ടില്‍ കടക്കാന്‍ വാതിലുകളൊന്നും പൊളിച്ചിരുന്നുമില്ല. സ്ഥലപരിശോധനയില്‍ ഉണ്ടായ സംശയങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് സദാനന്ദനിലേക്ക് എത്തിയത്. ആശുപത്രിയില്‍ ബോധം വീണ്ടെടുത്തെങ്കിലും ഒന്നുംപറയാതിരുന്ന ഷീജയുടെ മൊബൈല്‍ കോളുകളും ഇതിനിടെ പരിശോധിച്ചു. ഷീജ ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തിലാണ്. ജില്ലയുടെ ചുമതലയുള്ള മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയും സ്ഥലത്തെത്തിയിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയായ ആലത്തൂരിന്റെ ചുമതലവഹിക്കുന്ന പി. ശശികുമാറിന്റെ മേല്‍നോട്ടത്തില്‍ കുഴല്‍മന്ദം സി.ഐ: സിദ്ദീഖാണ് അന്വേഷണം. ജില്ലാ ക്രൈം സ്‌ക്വാഡാണ് മണിക്കൂറുകള്‍ക്കകം സദാനന്ദനിലേക്ക് അന്വേഷണം എത്തിച്ചത്.

pkg-sadanandhan-new പാലക്കാട്ട് വൃദ്ധ ദമ്പതികളുടെ കൊലപാതകം; പദ്ധതി മരുമകള്‍ ഷീജയുടേതെന്നു പ്രതിയുടെ മൊഴി; ബലാത്സംഗത്തിനിടെ കൊലയെന്നു വരുത്താന്‍ നീക്കം; മൊബൈല്‍ കോളുകള്‍ തെളിവാകും; പ്രതിയുമായി ഷീജയ്ക്ക് അവിഹിത ബന്ധമെന്നും സൂചന

സദാനന്ദന്‍

അതേസമയം, സംഭവം ഷീജയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതാക്കി മാറ്റാന്‍ പദ്ധതിയിട്ടെന്നു പ്രതി മൊഴി നല്‍കിയെന്നാണു വിവരം. കെട്ടിയിട്ട് ബലാത്സംഗം ചെയ്യാനുള്ള ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് വരുത്താനായിരുന്നു നീക്കമെന്ന് പിടിയിലായ സദാനന്ദന്‍ മൊഴി നല്‍കിയിട്ടുണ്ട്. കൃത്യം നടത്താന്‍ നിശ്ചയിച്ച് തേനൂരില്‍ നിന്നും തോലന്നൂരിലേക്ക് പുറപ്പെട്ടപ്പോള്‍ സദാനന്ദന്‍ ഷീജയെ ഫോണില്‍ വിളിച്ചതായും അന്വേഷണ സംഘത്തിന് തെളിവു ലഭിച്ചു. ഏഴുമണിയോടെ തോലന്നൂരിലെത്തിയ സദാനന്ദന്‍ രാത്രി 12.30 വരെയാണ് കൃത്യം നടത്താനായി ഇവരുടെ വീടിനുസമീപം കാത്തുനിന്നത്. അതിനിടയിലൊന്നും ഇവര്‍ തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നില്ലെന്നാണ് വിവരം.

സംഭവത്തിനുശേഷം രക്ഷപ്പെടുമ്പോള്‍ ഷീജയുടെ മാലയും വളയും ഇയാളുടെ കൈവശമായിരുന്നു. കൊല്ലപ്പെട്ട സ്വാമിനാഥന്റെ ഭാര്യ പ്രേമകുമാരി ഷീജയുടെ അച്ഛന്റെ പെങ്ങളാണ്. ബന്ധുക്കളായിരുന്നിട്ടും ഇവര്‍ക്കിടയില്‍ മാനസിക അകല്‍ച്ചയുണ്ടായിരുന്നതായും പറയുന്നുണ്ട്. അതിനാല്‍ തേനൂരിലായിരുന്നു ഷീജ കൂടുതലും താമസിച്ചിരുന്നത്. ഇതിനു സമീപത്താണ് സദാനന്ദന്‍ വാടകയ്ക്ക് കഴിഞ്ഞിരുന്നത്. ആറുമാസമായാണ് ഇവര്‍തമ്മിലുള്ള ബന്ധമെന്നാണ് പോലീസിന് ലഭിച്ച വിവരം. ഷീജയുടെ നിരവധി ചിത്രങ്ങള്‍ സദാനന്ദന്റെ മൊബൈലില്‍ ഉണ്ടായിരുന്നു. സദാനന്ദന്‍ മൊബൈല്‍ സ്‌ക്രീന്‍ സേവറായി ഷീജയുടെ ചിത്രംവെച്ചത് ഒരിക്കല്‍ ഷീജയുടെ മകന്റെ സുഹൃത്ത് കണ്ടതാണ് വിഷയം വീട്ടില്‍ ചര്‍ച്ചയാക്കിയത്.

മോഷണശ്രമം ഇല്ലാത്തതും വാതിലുകളൊന്നും തകര്‍ക്കാതെ അകത്തുകടന്നതും പോലീസിനെ തെറ്റിദ്ധരിപ്പിക്കും വിധം കരുതിക്കൂട്ടി വസ്ത്രങ്ങളിട്ടതും മുളകുപൊടി വിതറിയതുമായ ശ്രമങ്ങളാണ് ഷീജയുടെ മൊബൈല്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് നയിച്ചത്. ആഗസ്റ്റ് മാസത്തിനുശേഷം ഷീജയും സദാനന്ദനും പുതിയ നമ്പറുകളില്‍ നിന്നാണ് വിളിച്ചതെന്ന് തെളിഞ്ഞു. സദാനന്ദന്റെ പഴയ നമ്പറില്‍ നിന്നുള്ള രണ്ടുവിളികളും ഇതിനിടയില്‍ കണ്ടെത്തി. ഇതോടെ സദാനന്ദനെ കസ്റ്റഡിയിലെടുത്തു. ഭര്‍തൃവീട്ടുകാരെ ഇല്ലാതാക്കാനുള്ള തീരുമാനം ഷീജയുടേതാണെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. വീട്ടിലെ കാര്യസ്ഥനാക്കാമെന്ന് വാഗ്ദാനം ചെയ്തതായും വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.

സ്വാമിനാഥനെ കൊല്ലാന്‍ മുമ്പും ശ്രമം നടന്നു

പാലക്കാട്: തോലന്നൂരിലെ വിമുക്തഭടന്‍ സ്വാമിനാഥനെ കൊല്ലാന്‍ മുമ്പും ശ്രമം നടന്നിരുന്നു. ആഗസ്ത് 31ന് വീട്ടിലെ വൈദ്യുതി മീറ്ററില്‍ നിന്നും കമ്പി കുത്തി മുറിയിലേക്ക് ഇട്ടിരുന്നു. ഷോക്കേല്പിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി സ്വാമിനാഥന്‍ കോട്ടായി പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ സംഭവത്തില്‍ പൊലീസ് കാര്യമായ അന്വേഷണം നടത്തിയില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംശയം പറഞ്ഞയാളെ ചോദ്യംചെയ്യുകപോലും ഉണ്ടായില്ലെന്ന് പറയുന്നു. പരാതി നല്‍കിയതിന്റെ പിറ്റേന്നാണ് അന്വേഷണത്തിനെത്തിയത്. പിന്നീട് പരാതി പിന്‍വലിച്ചോ എന്ന് തിരക്കാനാണ് പോലീസ് ശ്രമിച്ചതെന്ന് പറയുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ക്വാറിയിലേക്കുള്ള വഴി പ്രശ്‌നവുമായി ബന്ധപ്പെട്ട് അന്ന് പാടശേഖര സമിതി സെക്രട്ടറിയായിരുന്ന സ്വാമിനാഥന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതുമായി നിലവിലെ സംഭവങ്ങള്‍ക്ക് ബന്ധമില്ലെന്ന് പോലീസ് പറഞ്ഞു.

ഷോക്കേല്‍പ്പിക്കാന്‍ ശ്രമിച്ചതിനു പിന്നില്‍ സദാനന്ദനെയാണ് പോലീസ് സംശയിക്കുന്നത്. ഇയാള്‍ക്കെതിരെ സ്‌ഫോടക വസ്തു കൈവശം വെച്ചതുമായി ബന്ധപ്പെട്ട് നേരത്തെ കേസുള്ളതായി പോലീസ് പറയുന്നു. ഇയാള്‍ക്ക് കൃഷിയിടങ്ങളിലും മറ്റും ഷോക്ക് വയ്ക്കുന്നതില്‍ മുന്‍പരിചയമുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. വധശ്രമം നടക്കുമ്പോള്‍ സ്വാമിനാഥന്റെ ഭാര്യ പ്രേമകുമാരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവര്‍ ഒന്നാംതിയതിയാണ് വീട്ടില്‍ തിരിച്ചെത്തിയത്. അതിനുശേഷമാണ് ഷീജയും ഇവരോടൊപ്പം താമസിക്കാന്‍ തുടങ്ങിയത്. ഇതിനു തൊട്ടടുത്തായി ഷീജയ്ക്ക് മറ്റൊരു വീടുണ്ട്. ഇന്നലെ ആശുപത്രിയില്‍ ബോധംവീണ്ടെടുത്തെങ്കിലു ഷീജ ആരോടും സംസാരിച്ചില്ല. ഷീജയെ ചോദ്യംചെയ്താലെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളുവെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്ത് എത്തിയ ഡോഗ് സ്‌ക്വാഡിലെ റോക്കി മൂന്ന് കലോമീറ്ററോളം ഓടി പാടത്തിനരികില്‍ നിന്നു. വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിഭാഗവും വീട്ടില്‍ പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ നാലു മണിയോടെ തൃശൂര്‍ മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

email പാലക്കാട്ട് വൃദ്ധ ദമ്പതികളുടെ കൊലപാതകം; പദ്ധതി മരുമകള്‍ ഷീജയുടേതെന്നു പ്രതിയുടെ മൊഴി; ബലാത്സംഗത്തിനിടെ കൊലയെന്നു വരുത്താന്‍ നീക്കം; മൊബൈല്‍ കോളുകള്‍ തെളിവാകും; പ്രതിയുമായി ഷീജയ്ക്ക് അവിഹിത ബന്ധമെന്നും സൂചനpinterest പാലക്കാട്ട് വൃദ്ധ ദമ്പതികളുടെ കൊലപാതകം; പദ്ധതി മരുമകള്‍ ഷീജയുടേതെന്നു പ്രതിയുടെ മൊഴി; ബലാത്സംഗത്തിനിടെ കൊലയെന്നു വരുത്താന്‍ നീക്കം; മൊബൈല്‍ കോളുകള്‍ തെളിവാകും; പ്രതിയുമായി ഷീജയ്ക്ക് അവിഹിത ബന്ധമെന്നും സൂചന0facebook പാലക്കാട്ട് വൃദ്ധ ദമ്പതികളുടെ കൊലപാതകം; പദ്ധതി മരുമകള്‍ ഷീജയുടേതെന്നു പ്രതിയുടെ മൊഴി; ബലാത്സംഗത്തിനിടെ കൊലയെന്നു വരുത്താന്‍ നീക്കം; മൊബൈല്‍ കോളുകള്‍ തെളിവാകും; പ്രതിയുമായി ഷീജയ്ക്ക് അവിഹിത ബന്ധമെന്നും സൂചന0google പാലക്കാട്ട് വൃദ്ധ ദമ്പതികളുടെ കൊലപാതകം; പദ്ധതി മരുമകള്‍ ഷീജയുടേതെന്നു പ്രതിയുടെ മൊഴി; ബലാത്സംഗത്തിനിടെ കൊലയെന്നു വരുത്താന്‍ നീക്കം; മൊബൈല്‍ കോളുകള്‍ തെളിവാകും; പ്രതിയുമായി ഷീജയ്ക്ക് അവിഹിത ബന്ധമെന്നും സൂചന0twitter പാലക്കാട്ട് വൃദ്ധ ദമ്പതികളുടെ കൊലപാതകം; പദ്ധതി മരുമകള്‍ ഷീജയുടേതെന്നു പ്രതിയുടെ മൊഴി; ബലാത്സംഗത്തിനിടെ കൊലയെന്നു വരുത്താന്‍ നീക്കം; മൊബൈല്‍ കോളുകള്‍ തെളിവാകും; പ്രതിയുമായി ഷീജയ്ക്ക് അവിഹിത ബന്ധമെന്നും സൂചന
  • Loading…