2024ല്‍ ഒളിമ്പിക്സ് പാരീസില്‍; 2028ല്‍ ലോസ് ആഞ്ജലിസില്‍; ചരിത്രത്തിലാദ്യമായി രണ്ട് മത്സരവേദികള്‍ ഒരുമിച്ച് പ്രഖ്യാപിച്ച് ഐഒസി

Date : September 14th, 2017

2024ലെ ഒളിമ്പിക്‌സ് പാരീസിലും 2028 ലെ ഒളിമ്പിക്‌സ് ലോസ് ആഞ്ജലിസിലും നടത്താന്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ തീരുമാനം. ഇത് മൂന്നാം തവണയാണ് പാരീസും, ലോസ് ആഞ്ജലിസും ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുന്നത്. ചരിത്രത്തിലാദ്യമായിട്ടാണ് രണ്ട് ഒളിമ്പിക്‌സുകളുടെ വേദി ഐ.ഒ.സി ഒരുമിച്ച് പ്രഖ്യാപിക്കുന്നത്. പാരീസ് മേയര്‍ ആനി ഹിഡാല്‍ഗോ, ലോസ് ആഞ്ജലിസ് മേയര്‍ എറിക് ഗാരറ്റ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

1900 ലും, 1924ലും ഫ്രഞ്ച് തലസ്ഥാനമായ പാരീസിലും, 1932ലും 1984ലും ലോസ് ആഞ്ജലിസിലും ഒളിമ്പിക്‌സ് നടന്നിരുന്നു. രണ്ട് വേദികളും ഒരുമിച്ച് പ്രഖ്യാപിക്കാന്‍ സാധിച്ചത് തന്‍റെ നേട്ടമായി കരുതുന്നുവെന്ന് ഐഒസി പ്രസിഡന്‍റ് തോമസ് ബാക് പറഞ്ഞു.

email 2024ല്‍ ഒളിമ്പിക്സ് പാരീസില്‍; 2028ല്‍ ലോസ് ആഞ്ജലിസില്‍; ചരിത്രത്തിലാദ്യമായി രണ്ട് മത്സരവേദികള്‍ ഒരുമിച്ച് പ്രഖ്യാപിച്ച് ഐഒസിpinterest 2024ല്‍ ഒളിമ്പിക്സ് പാരീസില്‍; 2028ല്‍ ലോസ് ആഞ്ജലിസില്‍; ചരിത്രത്തിലാദ്യമായി രണ്ട് മത്സരവേദികള്‍ ഒരുമിച്ച് പ്രഖ്യാപിച്ച് ഐഒസി0facebook 2024ല്‍ ഒളിമ്പിക്സ് പാരീസില്‍; 2028ല്‍ ലോസ് ആഞ്ജലിസില്‍; ചരിത്രത്തിലാദ്യമായി രണ്ട് മത്സരവേദികള്‍ ഒരുമിച്ച് പ്രഖ്യാപിച്ച് ഐഒസി0google 2024ല്‍ ഒളിമ്പിക്സ് പാരീസില്‍; 2028ല്‍ ലോസ് ആഞ്ജലിസില്‍; ചരിത്രത്തിലാദ്യമായി രണ്ട് മത്സരവേദികള്‍ ഒരുമിച്ച് പ്രഖ്യാപിച്ച് ഐഒസി0twitter 2024ല്‍ ഒളിമ്പിക്സ് പാരീസില്‍; 2028ല്‍ ലോസ് ആഞ്ജലിസില്‍; ചരിത്രത്തിലാദ്യമായി രണ്ട് മത്സരവേദികള്‍ ഒരുമിച്ച് പ്രഖ്യാപിച്ച് ഐഒസി
  • Loading…