രാമലീലയ്ക്ക് പോലീസ് സംരക്ഷണമില്ല; തിയേറ്ററുകള്‍ക്കു സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടു ടോമിച്ചന്‍ മുളകുപാടം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി

Date : September 14th, 2017

ദിലീപ് നായകവേഷത്തിലുള്ള രാമലീല സിനിമയുടെ പ്രദര്‍ശനത്തിന് പൊലീസ് സംരക്ഷണം നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി. സിനിമ റിലീസ് ചെയ്യുന്ന തിയറ്ററുകള്‍ക്ക് സംരക്ഷണം തേടി നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം. അനുകൂല ഉത്തരവ് പുറപ്പെടുവിക്കാന്‍ കേസ് പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു. നടിലെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചന കേസില്‍ റിമാന്‍ഡിലാണ് ദിലീപ്. ദിലീപ് അറസ്റ്റിലായതോടെ രാമലീലയുടെ റിലീസ് പല തവണ മാറ്റിവെച്ചിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേര് വലിച്ചിഴക്കപ്പെട്ടതോടെ രാമലീലയുടെ റിലീസ് അനിശ്ചിതത്വത്തിലാവുകയായിരുന്നു. പിന്നീട് ദിലീപ് അറസ്റ്റിലായതോടെ ചിത്രം തിയേറ്റര്‍ കാണില്ലെന്ന് ഉറപ്പിച്ചു. ദിലീപിന്റെ അറസ്റ്റോടെ വെട്ടിലായത് രാമലീലയുടെ അണിയറപ്രവര്‍ത്തകരായിരുന്നു. കേസില്‍ ദിലീപിന് രണ്ടാം തവണയാണ് ഹൈക്കോടതി ജാമ്യം നിഷേധിക്കുന്നത്. ഇതോടെ ചിത്രത്തിന്റെ റിലീസ് വീണ്ടും അനിശ്ചിതത്വത്തിലായി.

പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് രാമലീല. ലയണിന് ശേഷം ദിലീപ് രാഷ്ട്രീയ കുപ്പായമണിയുന്ന ദിലീപിന്റെ രണ്ടാമത്തെ ചിത്രം കൂടിയായിരുന്നു രാമലീല. ചിത്രത്തില്‍ രാമനുണ്ണിയെന്ന ശക്തനായ രാഷ്ട്രീയ നേതാവായാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. രാമനുണ്ണിയുടെ രാഷ്ട്രീയ പ്രവര്‍ത്തനവും കുടുംബജീവിതവുമാണ് ചിത്രത്തിന്റെ പ്രമേയം. പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തില്‍ ദിലീപിന്റെ നായികയായെത്തുന്നത്. അമ്മയായി രാധിക ശരത്കുമാറും എത്തും. 24 വര്‍ഷത്തിന് ശേഷം രാധിക അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് രാമലീല. സിദ്ദീഖ്, മുകേഷ്, കലാഭവന്‍ ഷാജോണ്‍, വിജയരാഘവന്‍, സുരേഷ് കൃഷ്ണ, ശ്രീജിത്ത് രവി, അനില്‍ മുരളി എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

email രാമലീലയ്ക്ക് പോലീസ് സംരക്ഷണമില്ല; തിയേറ്ററുകള്‍ക്കു സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടു ടോമിച്ചന്‍ മുളകുപാടം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിpinterest രാമലീലയ്ക്ക് പോലീസ് സംരക്ഷണമില്ല; തിയേറ്ററുകള്‍ക്കു സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടു ടോമിച്ചന്‍ മുളകുപാടം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി0facebook രാമലീലയ്ക്ക് പോലീസ് സംരക്ഷണമില്ല; തിയേറ്ററുകള്‍ക്കു സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടു ടോമിച്ചന്‍ മുളകുപാടം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി0google രാമലീലയ്ക്ക് പോലീസ് സംരക്ഷണമില്ല; തിയേറ്ററുകള്‍ക്കു സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടു ടോമിച്ചന്‍ മുളകുപാടം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി0twitter രാമലീലയ്ക്ക് പോലീസ് സംരക്ഷണമില്ല; തിയേറ്ററുകള്‍ക്കു സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടു ടോമിച്ചന്‍ മുളകുപാടം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി
  • Loading…