ആപ്പിളിന്റെ പുതിയ ഫോണിലെ ഫെയ്‌സ് ഐഡി സുരക്ഷിതമോ? ഇന്റര്‍നെറ്റില്‍ സംവാദം കൊഴുക്കുന്നു; മുഖത്തിനു നേരെ വെറുതേ പിടിച്ചാല്‍ തുറക്കുമെന്ന് വിദഗ്ധര്‍; ഫോണ്‍ കള്ളന്മാര്‍ക്കും പോലീസിനും ഗുണം!

Date : September 14th, 2017

കറുത്തവരിലും ബ്രൗണ്‍നിറക്കാരിലും ഈ ഫേസ് ഐഡി പ്രതികരിക്കുന്നില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. വെളുത്തവര്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന പുത്തന്‍ വംശീയതയാണ് ഐഫോണിന്റേതെന്നും വിമര്‍ശകര്‍ പറയുന്നു


ആപ്പിളിന്റെ ഏറ്റവും പുതിയ ഫോണായ ഐഫോണ്‍ 10 കഴിഞ്ഞ ദിവസമാണു പുറത്തുവിട്ടത്. രൂപഭംഗിയിലും സാങ്കേതികത്തികവിലും ഇതുവരെയിറങ്ങിയ എല്ലാ ഫോണുകളെയും കവച്ചുവയ്ക്കും ഇതെന്നാണു നിര്‍മതാതാക്കളുടെ അവകാശ വാദം. ആപ്പിള്‍ ഇങ്ങനെയൊരു വാദം മുന്നോട്ടു വയ്ക്കുമ്പോള്‍ അതൊട്ടു തള്ളിക്കളയാനുമാകില്ല. മുന്‍ഭാഗം മുഴുവന്‍ പടര്‍ന്നു കിടക്കുന്ന ഡിസ്‌പ്ലേ, ക്യാമറ, വെള്ളത്തില്‍ മുക്കിപ്പിടിച്ചാല്‍ പോലും ഒരു ചുക്കും സംഭവിക്കാത്തത്ര ഉറപ്പ് എന്നിങ്ങനെ നിരവധി ഫീച്ചറുകളാണ് ഫോണിലുള്ളത്.

iphone-x1 ആപ്പിളിന്റെ പുതിയ ഫോണിലെ ഫെയ്‌സ് ഐഡി സുരക്ഷിതമോ? ഇന്റര്‍നെറ്റില്‍ സംവാദം കൊഴുക്കുന്നു; മുഖത്തിനു നേരെ വെറുതേ പിടിച്ചാല്‍ തുറക്കുമെന്ന് വിദഗ്ധര്‍; ഫോണ്‍ കള്ളന്മാര്‍ക്കും പോലീസിനും ഗുണം!

സുരക്ഷയുടെ കാര്യത്തിലും ഒട്ടും പിന്നിലല്ലെന്നുറപ്പിച്ചാണ് ഫേഷ്യല്‍ റെക്കഗ്നിഷന്‍ ടെക്‌നോളജിയും ഇതോടൊപ്പം പുറത്തിറക്കിയത്. ഇതൊരു പുതിയ കാര്യമല്ലെങ്കില്‍ പോലും നമ്മുടെ തലയുടെ ത്രിമാന ചിത്രങ്ങള്‍ സ്‌കാന്‍ ചെയ്തു സൂക്ഷിക്കുന്നു എന്നതു പ്രത്യേകതയാണ്. ഫോണിനു ഗംഭീര സുരക്ഷയാണ് ഏര്‍പ്പെടുത്തിയതെന്ന വാദങ്ങള്‍ മുറുകുമ്പോഴും അതത്ര സുരക്ഷിതമല്ലെന്നുതന്നെയാണു സാങ്കേതിക വിദഗ്ധര്‍ വാദിക്കുന്നത്. മുഖത്തിന്റെ ത്രിമാന ചിത്രം തന്നെയാണ് ഇവിടെ വില്ലന്‍. ഫോണ്‍ മറ്റൊരാളുടെ കൈകളിലെത്തിയാല്‍ നിങ്ങളോട് ഒന്നും ചോദിക്കാതെതന്നെ അതു തുറക്കാം എന്നതാണു പ്രശ്‌നം.

ഈ ഫോണ്‍ നിങ്ങളുടെയാണോ എന്നു ചോദിക്കുന്നതിനിടെ തന്നെ അതു മുഖം സ്‌കാന്‍ ചെയ്തു കഴിഞ്ഞിരിക്കും. പിന്നെ കൈയില്‍ കിട്ടിയയാള്‍ക്ക് എല്ലാം എളുപ്പം തന്നെ. പോലീസിനും മറ്റും സെക്യൂരിറ്റി ലോക്ക് എളുപ്പം മനസിലാക്കാമെന്നതാണു ഇവര്‍ ഉന്നയിക്കുന്ന മറ്റൊരു വാദം. ഫോണിലെ ചെറിയ ഇന്‍ഫ്രാറെഡ് സെന്‍സറുകളാണ് മുഖം ത്രിമാന രൂപത്തില്‍ സ്‌കാന്‍ ചെയ്തു നിങ്ങളുടെ മുഖംതന്നെയാണോ എന്നുറപ്പിക്കുന്നത്.

ആപ്പിളിലെ ഹോം ബട്ടണും മറ്റും ഒഴിവാക്കിയാണ് ഫിംഗര്‍ പ്രിന്റ് ഐഡിക്കൊപ്പം ഫേസ് ഐഡി സെക്യൂരിറ്റി സംവിധാനവും ആപ്പിള്‍ ഒരുക്കിയത്. ദുര്‍ബലമായ പാസ്‌വേഡുകള്‍ ഉപയോഗിക്കുന്നതിലും നല്ലതാണ് ഇതെങ്കിലും ഫോണ്‍ മറ്റൊരാളുടെ കൈയില്‍ കിട്ടിയാല്‍ സൂത്രത്തില്‍ നിങ്ങളുടെ മുഖം സ്‌കാന്‍ ചെയ്തു തുറക്കാമെന്നതാണ് ഇപ്പോഴത്തെ ഗുണം! വിരലടയാളത്തെ അപേക്ഷിച്ച് പണി കുറച്ചുകൂടി എളുപ്പമാണ്. വിരലടയാളം പതിച്ച് ഫോണ്‍ തുറക്കണമെങ്കില്‍ ഏതൊരാള്‍ക്കും അല്‍പ്പം പണിപ്പെടേണ്ടിവരും. മുഖം സ്‌കാന്‍ ചെയ്യാന്‍ അടുത്തുവന്നു നിന്നാല്‍ മാത്രംമതി.

നിയമപരമായ പ്രശ്‌നങ്ങളും ഇതോടൊപ്പം ചൂണ്ടിക്കാണിക്കുന്നുണ്ട്. പോലീസ് നടപടികളിലും മറ്റും ഫോണിന്റെ പാസ്‌കോഡ് കൈമാറുന്നതില്‍ നിയമപരമായ പരിരക്ഷയുണ്ട്. എന്നാല്‍, ഈ സംവിധാനത്തില്‍ പോലീസിന് പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നും ഇല്ലാതെ ഒരാളുടെ ഫോണ്‍ പരിശോധിക്കാം. അമേരിക്കയില്‍ ആളുകളുടെ ഫോണ്‍ പരിശോധിക്കണമെങ്കില്‍ സര്‍ച്ച് വാറന്റിനു സമാനമായ വാറന്റ് ആവശ്യമാണ്. 2014ലാണ് ഇതു നടപ്പാക്കിയത്. ഇന്ത്യയില്‍ ഇതൊന്നും ഒരു പുത്തരിയല്ലാത്തതുകൊണ്ട് അധികം ആശങ്കപ്പെടേണ്ടതില്ല. അതുപോലെ ഹോം ബട്ടണ്‍ ഒഴിവാക്കിയെങ്കിലും സാധാരണ അമര്‍ത്തുന്നതിന്റെ അഞ്ചിരട്ടി വേഗത്തില്‍ വശത്തുള്ള പവര്‍ ബട്ടണ്‍ അമര്‍ത്തിയാലും ഇതു തുറക്കാമെന്നാണു പറയുന്നത്. അതുപോലെ കറുത്തവരിലും ബ്രൗണ്‍നിറക്കാരിലും ഈ ഫേസ് ഐഡി പ്രതികരിക്കുന്നില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. വെളുത്തവര്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന പുത്തന്‍ വംശീയതയാണ് ഐഫോണിന്റേതെന്നും വിമര്‍ശകര്‍ പറയുന്നു.

email ആപ്പിളിന്റെ പുതിയ ഫോണിലെ ഫെയ്‌സ് ഐഡി സുരക്ഷിതമോ? ഇന്റര്‍നെറ്റില്‍ സംവാദം കൊഴുക്കുന്നു; മുഖത്തിനു നേരെ വെറുതേ പിടിച്ചാല്‍ തുറക്കുമെന്ന് വിദഗ്ധര്‍; ഫോണ്‍ കള്ളന്മാര്‍ക്കും പോലീസിനും ഗുണം!pinterest ആപ്പിളിന്റെ പുതിയ ഫോണിലെ ഫെയ്‌സ് ഐഡി സുരക്ഷിതമോ? ഇന്റര്‍നെറ്റില്‍ സംവാദം കൊഴുക്കുന്നു; മുഖത്തിനു നേരെ വെറുതേ പിടിച്ചാല്‍ തുറക്കുമെന്ന് വിദഗ്ധര്‍; ഫോണ്‍ കള്ളന്മാര്‍ക്കും പോലീസിനും ഗുണം!0facebook ആപ്പിളിന്റെ പുതിയ ഫോണിലെ ഫെയ്‌സ് ഐഡി സുരക്ഷിതമോ? ഇന്റര്‍നെറ്റില്‍ സംവാദം കൊഴുക്കുന്നു; മുഖത്തിനു നേരെ വെറുതേ പിടിച്ചാല്‍ തുറക്കുമെന്ന് വിദഗ്ധര്‍; ഫോണ്‍ കള്ളന്മാര്‍ക്കും പോലീസിനും ഗുണം!0google ആപ്പിളിന്റെ പുതിയ ഫോണിലെ ഫെയ്‌സ് ഐഡി സുരക്ഷിതമോ? ഇന്റര്‍നെറ്റില്‍ സംവാദം കൊഴുക്കുന്നു; മുഖത്തിനു നേരെ വെറുതേ പിടിച്ചാല്‍ തുറക്കുമെന്ന് വിദഗ്ധര്‍; ഫോണ്‍ കള്ളന്മാര്‍ക്കും പോലീസിനും ഗുണം!0twitter ആപ്പിളിന്റെ പുതിയ ഫോണിലെ ഫെയ്‌സ് ഐഡി സുരക്ഷിതമോ? ഇന്റര്‍നെറ്റില്‍ സംവാദം കൊഴുക്കുന്നു; മുഖത്തിനു നേരെ വെറുതേ പിടിച്ചാല്‍ തുറക്കുമെന്ന് വിദഗ്ധര്‍; ഫോണ്‍ കള്ളന്മാര്‍ക്കും പോലീസിനും ഗുണം!
  • Loading…